2022, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ലേണേഴ്‌സ് പരീക്ഷാ ഇനി ആര്‍ടിഒ ഓഫീസില്‍ ; ലൈസന്‍സ് എടുക്കാന്‍ പോകുന്നവര്‍ ഇത് അറിഞ്ഞോളൂ

 

ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷ ഇനി മുതൽ ആർടിഒ, സബ് ആർടിഓ ഓഫീസുകളിലെത്തി ഓൺലൈനായി എഴുതണം. ലേണേഴ്‌സ് ടെസ്റ്റിൽ പണം വാങ്ങി അട്ടിമറി നടക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ആയത്.

അപേക്ഷകർ അത് ആർടിഒ, സബ് ആർടിഒ ഓഫീസുകളിൽ എത്തി ഓൺലൈനായി തീയതിയും സമയവും ബുക്ക് ചെയ്യണം. ശേഷം പരീക്ഷാ ദിവസം നേരിട്ടെത്തി പരീക്ഷയിൽ പങ്കെടുക്കണം. ടെസ്റ്റിന്റെ ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനാണ് തീരുമാനം എന്ന് ഗതാഗത കമ്മീഷൻ എസ്. ശ്രീജിത്ത് അറിയിച്ചു.

 അപേക്ഷകർക്ക് ഓൺലൈനായി പരീക്ഷയെഴുതാൻ അനുമതി നൽകിയത് കൊറോണ വ്യാപന സമയത്താണ്. ഇതാണ് അട്ടിമറിക്കപ്പെട്ടത്. മിക്ക സ്ഥലങ്ങളിലും പണം വാങ്ങി അപേക്ഷകരെ ജയിപ്പിച്ചത് ഡ്രൈവിങ് സ്‌കൂളുകാരും ഏജെന്റുമാരും ആണ്. 3000 മുതൽ 5000 രൂപ വരെയാണ് ഇതിന് ഈടാക്കിയിരുന്നത്. ഇത്തരത്തിൽ ജയിച്ചതിൽ ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു..




0 comments: