ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ ഐ.ഐ.ടി മദ്രാസിന്റെ ഡേറ്റ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ ബിരുദ പ്രോഗ്രാമിനുള്ള ബഹ്റൈന്‍ പരീക്ഷ സെന്റര്‍ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും.ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചക്ക് 12ന് നടക്കുന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ ഐ.ഐ.ടി മദ്രാസ് ഡീന്‍ പ്രഫ. പ്രതാപ് ഹരിദോസ്, കോഓഡിനേറ്റര്‍ വിഘ്നേശ് മുത്തുവിജയന്‍, ബഹ്റൈന്‍ സെന്റര്‍ ഡയറക്ടര്‍ അഡ്വ. അബ്ദുല്‍ ജലീല്‍ അബ്ദുള്ള എന്നിവര്‍ പങ്കെടുക്കും.
പ്രായഭേദമന്യേ ഏതൊരാള്‍ക്കും ബഹ്റൈനില്‍ താമസിച്ച് ഐ.ഐ.ടി ബിരുദം കരസ്ഥമാക്കാനുള്ള സുവര്‍ണാവസരമാണ് ഇതിലൂടെ ഒരുങ്ങുന്നതെന്ന് ബഹ്റൈന്‍ സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ അബ്ദുല്ല പറഞ്ഞു.ഈ ബിരുദം ഉയര്‍ന്ന ജോലിസാധ്യതകള്‍ തുറക്കുന്നതോടൊപ്പം എം.ടെക്കിനും ഡോക്ടറേറ്റ് പ്രോഗ്രാമിലേക്കുമുള്ള അഡ്മിഷന് യോഗ്യതയായി പരിഗണിക്കപ്പെടും ചെയ്യും. കോഴ്സിനെക്കുറിച്ച് കൂടുതല്‍ അറിയാനും ഐ.ഐ.ടി അധ്യാപകരുമായി നേരിട്ട് സംവദിക്കാനും പരിപാടിയില്‍ അവസരമുണ്ടായിരിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ മീറ്റിങ് ലിങ്കിനും 33644193, 33644194 എന്നീ വാട്സ് ആപ്പ് നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
0 comments: