2022, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ജിയോ 5ജി ഫോണുകൾ വരുന്നു; വില 12,000 രൂപയ്ക്ക് താഴെ മാത്രം

 


സാധാരണക്കാരന് താങ്ങാൻ പറ്റുന്ന വിലയിലുള്ള 5ജി ഫോൺ നിർമിക്കാനുള്ള പ്രവർത്തനത്തിലാണ് തങ്ങളെന്ന് റിലയൻസ് ജിയോ സ്ഥിരീകരിച്ച് കഴിഞ്ഞു. 4ജി സാങ്കേതികവിദ്യയിലുള്ള ‘ജിയോ ഫോൺ 4ജി’ അവതരിപ്പിച്ചതിന് പിന്നാലെ അടുത്ത ഫോൺ പുറത്തിറക്കാനൊരുങ്ങി റിലയൻസ് ജിയോ. രാജ്യത്ത് 5 ജി സേവനങ്ങൾ ഉടൻ ആരംഭിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് 5ജി ഫോണിലേക്ക് ജിയോ കടക്കുന്നത്.

സാധാരണക്കാരന് താങ്ങാൻ പറ്റുന്ന വിലയിലുള്ള 5ജി ഫോൺ നിർമിക്കാനുള്ള പ്രവർത്തനത്തിലാണ് തങ്ങളെന്ന് റിലയൻസ് ജിയോ സ്ഥിരീകരിച്ച് കഴിഞ്ഞു. ഫോണിന്റെ മറ്റു വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി സ്‌ക്രീനാണ് ജിയോ ഫോൺ 5ജിയിൽ പ്രതീക്ഷിക്കുന്നത്. വിലപിടിച്ചു നിർത്താൻ വേണ്ടി സ്‌നാപ്ഡ്രാഗൺ 480 5ജി SoC പ്രോസസറാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. 4 ജിബി റാം 32 ജിബി/64 ജിബി ഇന്റേണൽ സ്റ്റോറേജും പ്രതീക്ഷിക്കുന്നു. പിറകിൽ 13 എംപി പ്രൈമറി സെൻസറുള്ള ഇരട്ട ക്യാമറ പ്രതീക്ഷിക്കുന്നുണ്ട്. 8 എംപിയാണ് സെൽഫി ക്യാമറ.

വിലയിലേക്ക് വന്നാൽ 10,000 മുതൽ 12,000 രൂപ വരെയാണ് ഫോണിന്റെ വില പ്രതീക്ഷിക്കുന്നത്. 2,500 രൂപ ഡൗൺ പേയ്‌മെന്റിൽ ഫോൺ സ്വന്തമാക്കാൻ പറ്റുമെന്നാണ് സൂചന. അതേസമയം സെപ്ക്ട്രം ലേലത്തിന് പിന്നാലെ രാജ്യത്ത് സ്വാതന്ത്യദിനത്തിൽ റിലയൻസ് 5ജി കവറേജ് പ്രഖ്യാപിക്കുമെന്ന് വാർത്തകളുണ്ട്.

0 comments: