ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ 18 സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നഴ്സ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ itbpolice.nic.in വഴി അപേക്ഷ സമർപ്പിക്കാം.
തസ്തിക - സബ് ഇൻസ്പെക്ടർ (എസ് ഐ - സ്റ്റാഫ് നഴ്സ്)
ഒഴിവുകളുടെ എണ്ണം -18
ശമ്പളം - 35400 - 112400 ലെവൽ 6
വിശദാംശങ്ങൾ
യുആർ - 11
എസ് സി - 1
എസ് ടി - 2
ഒബിസി -2
ഇ ഡബ്ലിയു എസ് - 2
ആകെ - 18
അപേക്ഷകൻ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡിൽ 10+2 ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായിരിക്കണം. കൂടാതം, സെൻട്രൽ / സ്റ്റേറ്റ് നഴ്‌സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത ജനറൽ നഴ്സിംഗ് മിഡ്‌വൈഫറി പരീക്ഷ പാസായിരിക്കണം. 21-30 വയസ്സാണ് പ്രായപരിധി. ഓൺലൈനായിട്ടാണ് അപേക്ഷ ഫീസടക്കേണ്ടത്. ജനറൽ, ഒബിസി, ഇഡബ്ലിയു എസ് വിഭാഗത്തിന് 200 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി വനിത ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. ഔദ്യോഗിക വെബ്സൈറ്റിലൂടെ - itbpolice.nic.in. - ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആഗസ്റ്റ് 17 മുതലാണ് അപേക്ഷ നടപടികൾ ആരംഭിച്ചത്. സെപ്റ്റംബർ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ശാരീരിക ക്ഷമതാ പരീക്ഷ, പിഇറ്റി, സ്കിൽടെസ്റ്റ്, മെഡിക്കൽ പരിശോധന എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
0 comments: