2022, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

(August 18)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

പ്ലസ് വൺ റീ-വാല്യൂവേഷൻ 

സംസ്ഥാനത്തെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.വിദ്യാർത്ഥികൾക്ക് അവരുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും ഫോട്ടോകോപ്പി ചെയ്യുന്നതിനും ആവശ്യമെങ്കിൽ സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാം.പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകർപ്പ് കിട്ടാനും ഓഗസ്റ്റ് 23 വരെ അപേക്ഷ നൽകാം. വൈകീട്ട് 4 മണിക്ക് മുമ്പായി സ്കൂൾ പ്രിൻസിപ്പലിനാണ് അപേക്ഷ നൽകേണ്ടത്. 

സി.യു.ഇ.ടി നാലാംഘട്ടം തുടങ്ങി; പലയിടങ്ങളില്‍ പരീക്ഷ മുടങ്ങി

ബുധനാഴ്ച തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശ പരീക്ഷ സി.യു.ഇ.ടി (യു.ജി) നാലാം ഘട്ടത്തില്‍ പലയിടത്തും പ്രശ്നങ്ങള്‍.സാങ്കേതിക പ്രശ്നങ്ങളും സെര്‍വര്‍ തകരാറും മൂലം ഡല്‍ഹിയിലെ ഗുരു ഹര്‍ഗോബിന്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഏഷ്യ പെസിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട്, ആകാശ് ഇന്റര്‍നാഷനല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, പീതാംപുരയിലെ വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രഫഷനല്‍ സ്റ്റഡീസ് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനായില്ല. ഇവര്‍ക്കെല്ലാം വീണ്ടും അവസരം നല്‍കുമെന്ന് യു.ജി.സി അറിയിച്ചു.

പോണ്ടിച്ചേരി സര്‍വകലാശാല മാഹി കേന്ദ്രത്തില്‍ എം.വോക്, ബി.വോക് കോഴ്സുകള്‍

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി കേന്ദ്രത്തില്‍ എം. വോക്, ഫാഷന്‍ ടെക്നോളജി, ബി. വോക് ഓഫിസ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്‍റ് കോഴ്സുകളില്‍ സീറ്റുകളുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.യു.ജി.സി അംഗീകരിച്ച തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്സാണ് ബി. വോക്. പ്രാക്ടിക്കലിന് മുന്‍തൂക്കം നല്‍കിയാണ് സിലബസ്. തൊഴില്‍ നൈപുണ്യമുള്ളവരാക്കി യുവതലമുറയെ മാറ്റുക കൂടി ലക്ഷ്യമിട്ടാണ് കോഴ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2332622, 9387425398 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഹെല്‍ത്ത് കെയര്‍ ഫീല്‍ഡ് കോഴ്‌സുകൾ

 അസാപ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് എന്നീ കോഴ്‌സുകളുടെ പ്രവേശനത്തിന് പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്‌സ് കോഴ്‌സിലേക്ക് പത്താം ക്ലാസ് ജയിച്ചവര്‍ക്കും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചെല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് കോഴ്‌സിലേക്ക് പ്ലസ്ടുവിന് ബയോളജി ഐശ്ചിക വിഷയമായിട്ടുള്ള സയന്‍സ് ഗ്രൂപ്പ് ജയിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി 2022 ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 6 വരെ അപേക്ഷാ ഫീസ് അടക്കാവുന്നതാണ്. പൊതുവിഭാഗത്തിന് 500 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2324396, 2560327.

ഐ.എച്ച്.ആര്‍.ഡി  ഡിഗ്രി പ്രവേശനം

സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയ്ക്ക് കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045),  കുണ്ടറ (0474258086, 8547005066) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ പുതിയതായി അനുവദിച്ച ഡിഗ്രി കോഴ്സുകളില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.  കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍  നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ആണ് പ്രവേശനം. അപേക്ഷ www.ihrdadmissions.org യില്‍ ആഗസ്റ്റ് 16ന്  10 മണി മുതല്‍ സമര്‍പ്പിക്കാം.  അപേക്ഷയുടെ പകര്‍പ്പ്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി, എസ്.ടി 250 രൂപ) രജിസ്‌ട്രേഷന്‍ ഫീസ്  ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: www.ihrd.ac.in.

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍

തിരുവനന്തപുരം ജില്ലയിലെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍ ഓഗസ്റ്റ് 20ന് നോഡല്‍ പോളിടെക്‌നിക്കായ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജില്‍ നടക്കും.   ഐ.ടി.ഐ പാസായവര്‍ രാവിലെ 9 മുതല്‍ 10.30 വരെ, പ്ലസ് ടു/വി.എച്ച്.എസ്.ഇ പാസായ ധീവര, കുടുമ്പി, കുശവന്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എല്ലാവരും രാവിലെ 11ന്, 11.15 മുതല്‍ സ്റ്റേറ്റ് റാങ്ക്  5000 വരെ, 3.15 ന് ടെക്‌നോളജി പഠിക്കാന്‍ താത്പര്യമുള്ള എല്ലാവിഭാഗക്കാരും, 3.30 ന് സെല്‍ഫ് ഫിനാന്‍സിങ് കോളജില്‍ പഠിക്കാന്‍ താത്പര്യമുള്ള എല്ലാവരും ഹാജരാകണം.

സ്‌കോള്‍ കേരള; ഡിസിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സ്‌കോള്‍ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്സി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് എട്ടാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി /തത്തുല്യ യോഗ്യതയുളള ആര്‍ക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. പിഴ കൂടാതെ സെപ്റ്റംബര്‍ 12 വരെയും 60 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന് ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുളള അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ : 0471 2 342 950, 2 342 271, 2 342 369. വെബ് സൈറ്റ് : www.scolekerala.org

സ്‌പോട്ട് അഡ്മിഷന്‍

കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.ടി.കെ) നടത്തുന്ന ബി.എസ്‌സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 22ന് 10 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നടത്തും. ഫോണ്‍: 0468-2240047, 9846585609.

സൗജന്യ തൊഴിൽ പരിശീലനം 

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നൈപുണ്യവികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ., യുവകേരളം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍: സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, സിവില്‍ സ്ട്രക്ച്ചര്‍ എന്‍ജിനീയര്‍. ബിടെക് സിവില്‍, ഡിപ്ലോമ, ഐ.ടി.ഐ. . പട്ടികജാതി/പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അതാത് മേഖലകളില്‍ നിയമനം ലഭിക്കും. തൃശൂരിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോണ്‍: 9288006404, 9288006425.

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം

 മലമ്പുഴ വനിത ഐ.ടി.ഐയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സ്റ്റിച്ചിങ് ആന്‍ഡ് എംബ്രോയ്ഡറി, 3 ഡി വിഷ്വലൈസേഷന്‍ (ത്രീ ഡി മാക്‌സ്, വി റേ, ഫോട്ടോഷോപ്പ്, റിവിറ്റ്), ടാലി ഇ.ആര്‍.പി. 9, എം.എസ്. ഓഫീസ് ആന്‍ഡ് ഇന്റര്‍നെറ്റ്, കോറല്‍ ഡ്രോ, ഫോട്ടോഷോപ്പ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ നേരിട്ടോ 8089521397 എന്ന നമ്പറിലോ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു മണി വരെയുള്ള ഓഫീസ് പ്രവൃത്തിസമയങ്ങളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കോട്ടായിലുള്ള കോളെജ് ഓഫ് അപ്ലൈഡ് സയന്‍സ് കുഴല്‍മന്ദത്ത് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ എന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു /ഐ.ടി.ഐ. 50 ശതമാനം മാര്‍ക്കോടെ വിജയിച്ച 18 വയസ് തികഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04922285577.

എയര്‍ലൈന്‍ മാനേജ്‌മെന്റ് കോഴ്‌സ്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മംഗലം ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള ഒരു വര്‍ഷത്തെ എയര്‍ലൈന്‍ മാനേജ്‌മെന്റ് ആന്‍ഡ് ടിക്കറ്റിങ്/ടൂറിസം ആന്‍ഡ് ട്രാവല്‍ എക്‌സിക്യൂട്ടീവ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിക്കുന്നു. പ്ലസ്ടു, ബിരുദം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ നേരിട്ടെത്തി പ്രവേശനം നേടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8301830093.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കണ്ണൂർ യൂണിവേഴ്സിറ്റി
 
പരീക്ഷാഫലം

ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 30.08.2022 വരെ അപേക്ഷിക്കാം.

ഹോൾടിക്കറ്റ്

23.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാവിജ്ഞാപനം

20.09.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ., എം എസ് സി., എം. റ്റി. റ്റി. എം. (റെഗുലർ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 23.08.2022 മുതൽ 25.08.2022 വരെ പിഴയില്ലാതെയും 27.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

എം.ലിബ് .ഐ.എസ്. സി. സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി  ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ  മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് പട്ടിക ജാതി  വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 19ന്  രാവിലെ 10:30 ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാകേണ്ടതാണ് . ഫോൺ: 9895649188

മൂന്നാം വർഷ ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ  സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ ഗവ. കോളജ്, കാസർഗോഡ്, എൻ.എ.എസ്  കോളജ്, കാഞ്ഞങ്ങാട്, ജി.പി.എം ഗവ. കോളജ്, മഞ്ചേശ്വരം, സെന്റ് പയസ് ടെൻത്  കോളജ്, രാജപുരം, ഇ.കെ.എൻ.എം ഗവ. കോളജ്, എളേരിത്തട്ട് എന്നീ പരീക്ഷ കേന്ദ്രങ്ങൾ തെരെഞ്ഞെടുത്ത്  മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി (SDE - റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2011 അഡ്മിഷൻ) മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) താഴെ പറയുന്ന തീയ്യതികളിൽ വിദൂര വിദ്യാഭ്യാസ വിഭാഗം പഠന കേന്ദ്രമായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്റർ, ചാല റോഡ്, വിദ്യാനഗർ പി.ഒ., കാസർഗോഡ് വച്ച്  10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യുന്നു.

പരീക്ഷാവിജ്ഞാപനം

27.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം എസ് സി. (റെഗുലർ), നവംബർ 2021 പരീക്ഷകൾക്ക് 29.08.2022 മുതൽ 31.08.2022 വരെ പിഴയില്ലാതെയും 02.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക്  അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 19.08.2022 വരെ പിഴയില്ലാതെയും 22.08.2022 വരെ പിഴയോടെയും നീട്ടി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി 

പരീക്ഷാ ഫലം

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.

എം.എ. ഫോക്‌ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസില്‍ എം.എ. ഫോക്‌ലോറിന് എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള 2 സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ 19-ന് രാവിലെ 10.30-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്. ഫോണ്‍ 0494 2407514.

അഫ്‌സലുല്‍ ഉലമ ഹാള്‍ടിക്കറ്റ്

ആഗസ്ത് 22-ന് ആരംഭിക്കുന്ന അഫ്‌സലുല്‍ ഉലമ പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാ കേന്ദ്രങ്ങളുടെ വിശദവിവരങ്ങളും വെബ്‌സൈറ്റില്.

പരീക്ഷാ ഫലം

എം.എസ് സി. മാത്തമറ്റിക്‌സ് ഒന്ന്, മൂന്ന് സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ 24-ന് തുടങ്ങും.

പ്രാക്ടിക്കല്‍ ക്ലാസ്

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിംഗ് ടെക്‌നോളജി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ 22-ന് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ തുടങ്ങും.

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ  ബി.ടെക്. എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനം സപ്തംബര്‍ 15 വരെ കോളേജില്‍ നടക്കും. പ്രിന്റിംഗ് ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ബി.ടെക്. പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ് നടത്തുന്ന കേരളത്തിലെ ഏക എഞ്ചിനീയറിംഗ് കോളേജാണ് ഐ.ഇ.ടി. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക് 9567172591 എന്ന നമ്പറില്‍ ബന്ധപ്പെടുക

അഫ്‌സലുല്‍ ഉലമ രണ്ടാം അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ (പ്രിലിമിനറി) പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 20-ന് വൈകീട്ട് 5 മണിക്കകം മാന്റേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് സഹിതം കോളേജുകളില്‍ ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. മറ്റ് വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്.

എം.ജി .യൂണിവേഴ്സിറ്റി 

പുനർമൂല്യനിർണയ തീയതി 

ഒന്ന്, രണ്ട് സെമെസ്റ്റർ മാർച്ച് 2021 പി.ജി. പ്രൈവറ്റ് പരീക്ഷകളുടെ സൂക്ഷ്മ പരിശോധനക്കും പുനർ മൂല്യനിർണയത്തിനും ആഗസ്‌റ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാ തീയതി നീട്ടി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2020 അഡ്മിഷൻ - റഗുലർ), സൈബർ ഫോറൻസിക് (2020 അഡ്മിഷൻ - റഗുലർ) ബിരുദ പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി.  പിഴയില്ലാതെ ആഗസ്റ്റ് 20 വരെയും പിഴയോടു കൂടി ആഗസ്റ്റ് 22 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 23 നും അപേക്ഷിക്കാം.

പട്ടികജാതി /പട്ടികവർഗ്ഗ ഗവേഷണ വിദ്യാർത്ഥികൾക്ക് സാമ്പത്തികസഹായം 

ഇന്ത്യയിൽ നടത്തപ്പെടുന്ന സെമിനാറുകൾ/കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കുന്നതിന് സർവകലാശാല പഠനവകുപ്പുകളിലും, അംഗീകൃത ഗവേഷണകേന്ദ്രങ്ങളിലും ഗവേഷണം നടത്തുന്ന പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022 ഏപ്രിൽ ഒന്ന് 2023 മാർച്ച് 31 കാലയളവിൽ സെമിനാറിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ച മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥികളായിരിക്കണം. ഇതര ഫണ്ടിങ് ഏജൻസികളിൽ നിന്നും പേപ്പർ അവതരണത്തിനായി ഇതിനകം സാമ്പത്തികസഹായം ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ഈ ഫെലോഷിപ്പിന് അർഹരായിരിക്കുന്നതല്ല.  അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ.

സർട്ടിഫിക്കറ്റ് കോഴ്സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന ഓർഗാനിക് ഫാമിംഗ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ്, കൗൺസിലിംഗ്, യോഗിക് സയൻസ് എന്നീ സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.  അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ, അവയുടെ കോപ്പികൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, കോഴ്സ് ഫീസ് എന്നിവ സഹിതം ഡിപ്പാർട്ട്മെന്റിൽ എത്തേണ്ടതാണ്.   വിദ്യാഭ്യാസ യോഗ്യത. കോഴ്സ് ഫീസ് തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 08301000560.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളുടെ നാലാം സെമസ്റ്റർ എം.എസ്.സി./ എം.കോം./ എം.എ./ എം.എ.ജെ./ എം.എസ്.ഡബ്ല്യു./ എം.എം.എച്ച്. / എം.റ്റി.എ./ എം.റ്റി.റ്റി.എം. (സി.എസ്.എസ്. - 2020 അഡ്മിഷൻ - റഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകൾ ആഗസ്റ്റ് 24 ന് ആരംഭിക്കും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.എസ്.സി. ഐ.ടി. സി.ബി.സി.എസ്. (പുതിയ സ്‌കീം - 2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്/ 2017, 2018, 2019, 2020 അഡ്മിഷൻ - റീ-അപ്പിയറൻസ്) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 22 ന് അതത് കോളേജുകളിൽ വച്ച് നടത്തും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. സൈക്കോളജി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ഓൺലൈനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
.

0 comments: