2022, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

പ്ലസ് വണ്‍: രണ്ട് അലോട്ട്മെന്‍റുകളില്‍ പ്രവേശനം ഉറപ്പാക്കിയത് 2,17,033 പേര്‍

 

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്‍റെ രണ്ടാം അലോട്ട്മെന്‍റില്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ ആകെ അലോട്ട്മെന്‍റ് ലഭിച്ച 2,32,962 പേരില്‍ പ്രവേശനം നേടിയത് 2,17,033 പേര്‍.ഇതില്‍ 139621 പേര്‍ സ്ഥിര പ്രവേശനവും 77412 പേര്‍ താല്‍ക്കാലിക പ്രവേശനവുമാണ് നേടിയത്. 15128 പേര്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടിയിട്ടില്ല.

അലോട്ട്മെന്‍റ് ലഭിച്ച 285 പേര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് പ്രവേശനം നിരസിച്ചു. 2268 പേര്‍ക്ക് സ്പോര്‍ട്സ് ക്വോട്ടയില്‍ അലോട്ട്മെന്‍റ് നല്‍കിയപ്പോള്‍ 2168 പേര്‍ പ്രവേശനം നേടി.ഏകജാലക പ്രവേശനത്തിന് പുറത്ത് 11703 പേര്‍ക്ക് ഇതുവരെ കമ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം കിട്ടി. 1184 പേര്‍ മാനേജ്മെന്‍റ് ക്വോട്ടയിലും 1214 പേര്‍ അണ്‍ എയ്ഡഡ് സീറ്റുകളിലും പ്രവേശനം നേടിയതായാണ് സ്കൂളുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്നവരും മൂന്നാം അലോട്ട്മെന്‍റില്‍ പുതുതായി അലോട്ട്മെന്‍റ് ലഭിക്കുന്നവരും മൂന്നാം അലോട്ട്മെന്‍റോടെ സ്ഥിരം പ്രവേശനം നേടണം.

ഈ മാസം 22നാണ് മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുക. മൂന്നാം അലോട്ട്മെന്‍റിന് ശേഷം ബാക്കിവരുന്ന സീറ്റുകളിലേക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിലൂടെ പ്രവേശനം നടത്തും. മൂന്ന് അലോട്ട്മെന്‍റുകളിലും പ്രവേശനം ലഭിക്കാത്തവര്‍ സപ്ലിമെന്‍ററി ഘട്ടത്തില്‍ പരിഗണിക്കാന്‍ അപേക്ഷ പുതുക്കി നല്‍കണം. നേരത്തേ അപേക്ഷിക്കാത്തവരും പിഴവുകള്‍ കാരണം നിരസിച്ചവര്‍ക്കും സപ്ലിമെന്‍ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാനാകും.

0 comments: