പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തില്‍ സ്പോര്‍ട്സ് ക്വോട്ട പ്രവേശനത്തിന് സ്പോര്‍ട്സ് മികവ് രജിസ്ട്രേഷന് നടത്തി ജില്ല സ്പോര്‍ട്സ് കൗണ്‍സിലുകളില്‍നിന്ന് സ്കോര്‍ കാര്‍ഡ് നേടാന്‍ കഴിയാത്തവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ 25ന് വൈകീട്ട് അഞ്ചുവരെ അതത് ജില്ല സ്പോര്‍ട്സ് കൗണ്‍സിലുകളുമായി ബന്ധപ്പെട്ട് നേടാം.
മുഖ്യഘട്ടത്തില്‍ സ്കോര്‍ കാര്‍ഡ് നേടിയശേഷം സ്പോര്‍ട്സ് ക്വോട്ട പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പുതുതായി സ്കോര്‍ കാര്‍ഡ് നേടുന്നവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ അപേക്ഷിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഒഴിവുകള്‍ക്കനുസൃതമായി പുതിയ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി അപേക്ഷ പുതുക്കാം. കാന്‍ഡിഡേറ്റ് ലോഗിനില്‍ Renewal Application എന്ന ലിങ്കിലൂടെ ഈ സൗകര്യം ഉപയോഗിക്കാം.
പുതുതായി അപേക്ഷിക്കേണ്ടവര്‍ Create Candidate Login-Sports എന്ന ലിങ്കിലൂടെ Candidate Login-Sports സൃഷ്ടിച്ച് പ്രവേശനവുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഈ മാസം 26ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള ഒഴിവുകള്‍ www.hscap.kerala.gov.inല്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.
0 comments: