2022, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

കോഴിക്കോട് എന്‍.ഐ.ടിയില്‍ എം.ടെക്/എം.പ്ലാന്‍/എം.എസ് സി സ്പോട്ട് അഡ്മിഷന്‍

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എന്‍.ഐ.ടി.സി) വിവിധ എം.ടെക്/എം.പ്ലാന്‍/എം.എസ് സി പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ലെവല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.അതത് വിഷയങ്ങളില്‍ സാധുവായ ഗേറ്റ്/ജാം സ്‌കോര്‍ ഉള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 26ന് കോഴിക്കോട് എന്‍.ഐ.ടിയില്‍ രാവിലെ എട്ടിന് റിപ്പോര്‍ട്ട് ചെയ്യണം. വിശദാംശങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.www. nitc.ac.in

0 comments: