2022, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ലേണേഴ്സ് ടെസ്റ്റിന് ഇന്നു മുതൽ ആർടി ഓഫിസിൽ എത്തണം

 


ടെസ്റ്റിന് മുന്നോടിയായുള്ള ലേണേഴ്സ് ടെസ്റ്റിനായി ഇന്നു മുതല്‍ ആര്‍ടി ഓഫിസില്‍ എത്തണം.ആര്‍ടി ഓഫിസുകളിലും സബ് ആര്‍ടി ഓഫിസുകളിലും എത്തി ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷയെഴുതേണ്ടത്. ഓണ്‍ലൈന്‍ വഴിയുള്ള ലേണേഴ്സ് പരീക്ഷ വ്യാപക ക്രമക്കേടിന് കാരണമായെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി പഴയപോലെയാക്കിയത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലേണേഴ്സ് പരീക്ഷ ഓണ്‍ലൈന്‍ വഴിയാക്കിയിരുന്നു. അതിനു പിന്നാലെയാണ് തട്ടിപ്പു നടന്നത്. ബം​ഗാളികള്‍ ഉള്‍പ്പടെയുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ ദിവസവും മലയാളത്തില്‍ പരീക്ഷ എഴുതി പാസായപ്പോഴാണ് കള്ളത്തരം പുറത്തായത്. പരീക്ഷയെഴുതുന്നവര്‍ക്ക് വരുന്ന ഒടിപി നമ്ബര്‍ ഡ്രൈവിങ് സ്കൂളുകള്‍ക്ക് നല്‍കും. ഇവര്‍ക്കു വേണ്ടി മറ്റാരെങ്കിലും പരീക്ഷ എഴുതി ജയിക്കുകയായിരുന്നെന്നും കണ്ടെത്തി.തുടര്‍ന്നാണ് ഓഫിസുകളിലേക്ക് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. സബ് ആര്‍ടി ഓഫിസുകളില്‍ 46-60 പേര്‍ക്കും ആര്‍ടി ഓഫിസുകളില്‍ 90 പേര്‍ക്കും പരീക്ഷ എഴുതുന്നതിനു സംവിധാനമൊരുക്കും.

0 comments: