2022, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ സെപ്റ്റംബര്‍ ആദ്യം

 

ഫലം വന്ന് ആഴ്ചകള്‍ക്ക് ശേഷം എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ അടുത്ത മാസം ആദ്യം വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തും.അച്ചടി പൂര്‍ത്തിയായെന്നും ഈ മാസം 30ന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.നേരത്തെ പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കുന്നതിനു മുന്‍പ് എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ കുട്ടികളുടെ കൈകളിലെത്തുമായിരുന്നു. ഇത്തവണ അതു വൈകി.അതേസമയം ഡിജിറ്റല്‍ രൂപത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറില്‍ എത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.

0 comments: