സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരമൊരുക്കി തപാൽ വകുപ്പ്.ഏകദേശം ഒരു ലക്ഷത്തിനടുത്ത് ഒഴിവുകളാണ് ഇന്ത്യ പോസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പോസ്റ്റ്മാൻ, മെയിൽ ഗാർഡുകൾ, മറ്റ് തസ്തികകൾ എന്നീ ഒഴിവുകളാണ് ഇവയിൽ ഉൾപ്പെടുന്നത്. indiapost.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ജോലിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 98,083 ജോലി ഒഴിവുകളാണ് ഈ റിക്രൂട്ട്മെന്റിലൂടെ ഉദ്യോഗാർത്ഥികൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 23 പോസ്റ്റ് ഓഫീസ് സർക്കിളുകളിലെ ഒഴിവുകളെക്കുറിച്ചാണ് ഇതിൽ പരാമർശിച്ചിട്ടുള്ളത്. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നടപടിക്രമം, പ്രായപരിധി, മറ്റ് പ്രധാന വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് ഔദ്യോഗിക വിജ്ഞാപനത്തിൽ അറിയാം.
പോസ്റ്റ്മാൻ ഒഴിവുകൾ - 59099
മെയിൽ ഗാർഡ് - 1445
മൾട്ടി ടാസ്കിംഗ് - 37539
പോസ്റ്റ്മാൻ ഒഴിവുകൾ
- ആന്ധ്രാപ്രദേശ് - 2289
- ആസ്സാം - 934
- ബീഹാർ -1851
- ഛത്തീസ് ഗഡ് - 613
- ഡൽഹി - 2903
- ഗുജറാത്ത് - 4524
- ഹരിയാന : 1043
- ഹിമാചല്‍ പ്രദേശ്.: 423
- ജമ്മു കശ്മീർ: 395
- ജാർഖണ്ഡ് : 889
- കർണാടക : 3887
- കേരള : 2930
- മധ്യപ്രദേശ് : 2062
- മഹാരാഷ്ട്ര : 9884
- നോർത്ത് ഈസ്റ്റ് മേഖല : 581
- ഒഡീഷ : 1352
- പഞ്ചാബ് : 1824
- രാജസ്ഥാൻ : 2135
- തമിഴ്നാട് : 6130
- തെലങ്കാന : 1553
- ഉത്തരാഖണ്ഡ് : 674
- ഉത്തർപ്രദേശ് : 4992
- പശ്ചിമ ബംഗാൾ : 5231
മെയിൽഗാർഡ്
- ആന്ധ്രാപ്രദേശ് - 108
- ആസ്സാം - 73
- ബീഹാർ - 95
- ഛത്തീസ്ഗഡ് - 16
- ദില്ലി - 20
- ഗുജറാത്ത് - 74
- ഹരിയാന - 24
- ഹിമാചൽ പ്രദേശ് - 7
- ഝാർഖണ്ഡ് - 14
- കർണാടക - 90
- കേരള - 74
- മധ്യപ്രദേശ് - 52
- മഹാരാഷ്ട്ര - 147
- ഒഡീഷ -70
- പഞ്ചാബ് - 29
- രാജസ്ഥാൻ - 63
- തമിഴ്നാട് - 128
- തെലങ്കാന - 82
- ഉത്തരാഖണ്ഡ് - 8
- ഉത്തർപ്രദേശ് - 116
- വെസ്റ്റ് ബംഗാൾ -155
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ഒഴിവുകൾ
- ആന്ധ്രാപ്രദേശ് - 116
- ആസ്സാം - 747
- ബീഹാർ - 1956
- ഛത്തീസ്ഗഡ് - 346
- ദില്ലി - 2667
- ഗുജറാത്ത് - 2530
- ഹരിയാന - 818
- ഹിമാചൽ പ്രദേശ് -383
- ജമ്മു കാശ്മീർ - 401
- ഝാർഖണ്ഡ് - 600
- കർണാടക - 1754
- കേരള - 1424
- മധ്യപ്രദേശ് - 1268
- മഹാരാഷ്ട്ര - 5478
- ഒഡീഷ -881
- പഞ്ചാബ് -1178
- രാജസ്ഥാൻ - 1336
- തമിഴ്നാട് - 3361
- തെലങ്കാന - 878
- ഉത്തരാഖണ്ഡ് - 399
- ഉത്തർപ്രദേശ് - 3911
- വെസ്റ്റ് ബംഗാൾ -3744
കംപ്യൂട്ടറിനെ സംബന്ധിച്ച അടിസ്ഥാന പരിജ്ഞാനവും പത്താം ക്ലാസ് യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. ഇവയിൽ ചില തസ്തികകളിലേക്ക് അപേക്ഷിക്കാൻ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ ഇന്റർമീഡിയറ്റ് യോഗ്യത അത്യാവശ്യമാണ്. അപേക്ഷ നടപടി ക്രമങ്ങളെക്കുറിച്ചും വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും അറിയാൻ ഉദ്യോഗാർത്ഥികൾ വിജ്ഞാപനം കൃത്യമായി വായിച്ചു മനസിലാക്കണം. 18 നും 32നും ഇടയിലായിരിക്കണം പ്രായപരിധി.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ indiapost.gov.in സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
0 comments: