രാജ്യത്തെ വിവിധ പണമിടപാടുകളില്‍ മാറ്റം വരുത്തുന്നതിന് മുന്നോടിയായി പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടി ആര്‍.ബി.ഐ.യു.പി.ഐ പേയ്മെന്റിന് ഉള്‍പ്പടെ പണമിടാക്കാനുള്ള നീക്കങ്ങളുമായി ആര്‍.ബി.ഐ മുന്നോട്ട് പോകുന്നതിനിടെയാണ് ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുന്നത്. 'പേയ്മെന്റ് സിസ്റ്റത്തിലെ ചാര്‍ജുകള്‍' എന്ന പേരില്‍ ഇതുസംബന്ധിച്ച് ആര്‍.ബി.ഐ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഒക്ടോബര്‍ മൂന്ന് വരെ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഇമെയിലിലൂടെ അഭിപ്രായം അറിയിക്കാം.
പേയ്മെന്റ് സംവിധാനങ്ങളിലെ സുതാര്യമല്ലാത്ത ഉയര്‍ന്ന ചാര്‍ജുകള്‍ക്കെതിരെ ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് നിരവധി തവണ പരാതി ഉയര്‍ന്നിരുന്നു. ഇതിനൊപ്പം പേയ്മെന്റിന് ഇടനിലക്കാരാവുന്നവര്‍ക്കും നഷ്ടം വരാതെ ചാര്‍ജുകള്‍ നിശ്ചയിക്കണമെന്നാണ് ആര്‍.ബി.ഐ നയം. ഇതിന്റെ ഭാഗമായാണ് ചാര്‍ജുകളില്‍ ആര്‍.ബി.ഐ പുനഃപരിശോധനക്ക് ഒരുങ്ങുന്നത്.
ഐ.എം.പി.എസ്, എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ്, യു.പി.ഐ എന്നിവയുടെ ചാര്‍ജുകളെല്ലാം മാറും. ഇതിന് പുറമേ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ചാര്‍ജുകളും മാറും. യു.പി.ഐക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഇന്ത്യന്‍ പേയ്മെന്റ് സംവിധാനത്തില്‍ അത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടും. ഇന്ന് രാജ്യത്ത് വ്യാപകമായി യു.പി.ഐ പേയ്മെന്റുകള്‍ ഉപയോഗിക്കുന്നുണ്ട്. നേരത്തെ യു.പി.ഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചില ആപുകള്‍ മൊബൈല്‍ റീചാര്‍ജിന് പ്രത്യേക ചാര്‍ജ് ഈടാക്കിയിരുന്നു.
0 comments: