2022, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

പോണ്ടിച്ചേരി സര്‍വകലാശാല മാഹി കേന്ദ്രത്തില്‍ എം.വോക്, ബി.വോക് കോഴ്സുകള്‍

 

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി കേന്ദ്രത്തില്‍ എം. വോക്, ഫാഷന്‍ ടെക്നോളജി, ബി. വോക് ഓഫിസ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്‍റ് കോഴ്സുകളില്‍ സീറ്റുകളുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

യു.ജി.സി അംഗീകരിച്ച തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്സാണ് ബി. വോക്. പ്രാക്ടിക്കലിന് മുന്‍തൂക്കം നല്‍കിയാണ് സിലബസ്. തൊഴില്‍ നൈപുണ്യമുള്ളവരാക്കി യുവതലമുറയെ മാറ്റുക കൂടി ലക്ഷ്യമിട്ടാണ് കോഴ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2332622, 9387425398 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. സെന്‍റര്‍ ഹെഡ് പ്രഫ. എം.പി. രാജന്‍, അധ്യാപകരായ സി.എം. അനുശ്രീ, അനുഷ ശ്രീശാന്ത്, ജുമാന പര്‍വീന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

0 comments: