2022, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

നീറ്റ് യുജി പരീക്ഷ ഉത്തരസൂചിക, പരീക്ഷഫലം; തീയതിയും മറ്റ് വിശദാംശങ്ങളും അറിയാം

 

നീറ്റ് യുജി പരീക്ഷയുടെ ഉത്തരസൂചിക നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി  ഉടൻ പുറത്തിറക്കിയേക്കും. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആ​ഗസ്റ്റ് മാസത്തിൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കും. ആ​ഗസ്റ്റിലെ രണ്ടാമത്തെ ആഴ്ചയോടെ നീറ്റ് യുജി പരീക്ഷ ഫലം പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.  ഉത്തരസൂചികയ്‌ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ ഒഎംആർ റെസ്പോൺസ് ഷീറ്റുകളും നൽകും.  neet.nta.nic.in, ntaresults.nic.in, nta.ac.in. എന്നീ വെബ്സൈറ്റുകൾ ഉത്തര സൂചികക്കായി പരിശോധിക്കാം.

പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ൽ ലോഗിൻ ചെയ്ത് ഉത്തരസൂചികയും ഫലവും ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിലെ മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് നീറ്റ് പരീക്ഷ നടത്തുന്നത്. ഉത്തരസൂചിക ഡൗൺലോഡ് ചെയ്യുന്നതിന്, രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥിക്ക് താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കാവുന്നതാണ്:

NEET UG 2022 ഉത്തരസൂചിക എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • നീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് neet.nta.nic.in സന്ദർശിക്കുക.
  • ഹോംപേജിന്റെ താഴെ നൽകിയിരിക്കുന്ന “NEET UG 2022 Answer Key” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • NEET അപേക്ഷ നമ്പർ, ജനനത്തീയതി/പാസ്‌വേഡ് തുടങ്ങിയ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • NEET UG 2022 ഉത്തര സൂചിക സ്ക്രീനിൽ പ്രദർശിപ്പിക്കും.
  • ഉത്തരസൂചിക ഡൗൺലോഡ് ചെയ്‌ത് പ്രിന്റൗട്ട് എടുക്കുക.


0 comments: