പ്ലസ് വണ്‍: 10 ശതമാനം സീറ്റ് മാറ്റിവെക്കല്‍; അരലക്ഷം പേരുടെ പ്രവേശന സാധ്യതയെ ബാധിക്കും
മുന്നാക്ക സമുദായ സ്കൂളുകളിലെയും സമുദായ ഇതര സ്കൂളുകളിലെയും 10 ശതമാനം സീറ്റുകള്‍ മാറ്റിവെച്ച് പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് നടത്തുന്നത് അരലക്ഷത്തിലധികം കുട്ടികളുടെ പ്രവേശന സാധ്യതകളെ പ്രതികൂലമായി ബാധിക്കും.ഈ വിഭാഗത്തിലുള്ള 307 എയ്ഡഡ് സ്കൂളുകളിലെ 6715 സീറ്റുകളിലേക്കുള്ള അലോട്ട്മെന്റാണ് ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനായി മാറ്റിവെക്കാന്‍ തീരുമാനിച്ചത്.ഇത്രയും സീറ്റുകള്‍ ഓപണ്‍ മെറിറ്റില്‍ ലയിപ്പിച്ചാണ് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ഇതുവഴി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഈ ഘട്ടത്തില്‍ പ്രവേശന സാധ്യതയും തെളിഞ്ഞിരുന്നു. 6715 സീറ്റുകള്‍ മാറ്റിവെച്ച് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതോടെ ട്രയല്‍ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ട ഒട്ടേറെ പേര് പുറത്താവുകയോ അലോട്ട്മെന്റില്‍ മാറ്റം വരുകയോ ചെയ്യും.
നഴ്സിംഗ് പ്രവേശനം അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സർക്കാർ നഴ്സിംഗ് കോളേജുകളിൽ ക്രിട്ടിക്കൽ കെയർ നഴ്സിംഗ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിംഗ്, ഓങ്കോളജി നഴ്സിംഗ്, ന്യൂറോ സയൻസ് നഴ്സിംഗ്, കാർഡിയോ തൊറാസിക്ക് നഴ്സിംഗ്, നിയോനേറ്റൽ നഴ്സിംഗ്, നഴ്സസ് ആൻഡ് മിഡ് വൈഫറി പ്രാക്ട്രീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകളിൽ 2022-23 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭിക്കും.അപേക്ഷകൾ ആഗസ്റ്റ് 1 മുതൽ 27 വരെ നൽകാം.കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.
വിദ്യാഭ്യാസ ധനസഹായം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2021-2022 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2021-2022 വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ഓഗസ്റ്റ് 31 വൈകിട്ട് അഞ്ച് മണിവരെ നേരിട്ട് സ്വീകരിക്കും. അപേക്ഷ ഫോറം www.agriworkersfund.org ൽ ലഭിക്കും.
വിക്‌ടേഴ്‌സിൽ ഇന്ന് (ഓഗസ്റ്റ് 01) മുതൽ രണ്ടു പുതിയ പരിപാടികൾ
കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഇന്ന് (ഓഗസ്റ്റ് 01) മുതൽ രണ്ട് പുതിയ പരിപാടികൾ ആരംഭിക്കുന്നു. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലുള്ള കുട്ടികളുടെ സ്‌പോക്കൺ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനും ദൈനംദിന ജീവിതത്തിലും അക്കാദമിക തലത്തിലും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉയർത്തുന്നതിനുമായി തയ്യാറാക്കിയ ‘കൺവേഴ്‌സിംഗ്ലി യുവേഴ്‌സ്’ ഓഗസ്റ്റ് ഒന്ന് മുതൽ എല്ലാ തിങ്കളാഴ്ചയും രാവിലെ എട്ടിനും വൈകുന്നേരം ആറിനും സംപ്രേഷണം ചെയ്യും.ഇൻ കോൺവർസേഷൻ’ സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളുടെ അനുഭവങ്ങൾ, പ്രവർത്തനമേഖലകൾ ഉൾപ്പെടെ പരിചയപ്പെടുത്തുന്ന പരിപാടിയാണ് ഇത്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമാകുന്ന തരത്തിലാണ് പരിപാടിയുടെ നിർമാണം. എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം ഏഴിനും ചൊവ്വാഴ്ച രാവിലെ ഏഴിനുമാണ് സംപ്രേഷണം. ആദ്യ എപ്പിസോഡിൽ അതിഥിയായി എത്തുന്നത് കാവാലം ശ്രീകുമാറാണ്.
'കാറ്റ് -2022' പരീക്ഷ നവംബര്‍ 27ന്; രജിസ്ട്രേഷന്‍ ആഗസ്റ്റ് മൂന്ന് മുതല്‍
ഐ.ഐ.എമ്മുകളിലും രാജ്യത്തുടനീളമുള്ള മറ്റ് ബി-സ്‌കൂളുകളിലും മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയായ കാറ്റ് 2022 (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) നവംബര്‍ 27ന് നടക്കും.അപേക്ഷകര്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം അഥവാ അല്ലെങ്കില്‍ തത്തുല്യമായ CGPA. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-ബാംഗ്ലൂര്‍ ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആഗസ്റ്റ് മൂന്നു മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഇക്കൊല്ലത്തെ പരീക്ഷ നടത്തുന്നത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-ബാംഗ്ലൂര്‍ ആണ്.ഔദ്യോഗിക വെബ്സൈറ്റ് ആയ iimcat.ac.in ല്‍ ലൂടെ വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
ഹിന്ദി അധ്യാപക പരിശീലനം
ഭാരത ഹിന്ദി പ്രചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള ഗവൺമെന്റ് ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിന് അടൂർസെന്ററിൽ അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടൂവിന് അമ്പത് ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. പി.എസ്.സി അംഗീകാരം ഉള്ള കോഴ്‌സാണിത്. ആഗസ്റ്റ് 16 നകം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അപേക്ഷിക്കാം. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട 04734296496, 8547126028.
പട്ടികജാതി വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനം
സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടുകൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ബി.ടെക്/എം.സി.എ കഴിഞ്ഞ പട്ടിക ജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഓഗസ്റ്റ് 10ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991/ 9995898444
കണക്ട് കരിയർ ടു ക്യാമ്പസ്
അഞ്ച് വർഷം കൊണ്ട് നാൽപത് ലക്ഷം യുവജനങ്ങൾക്ക് പരിശീലനവും ഇരുപത് ലക്ഷം പേർക്ക് തൊഴിലും നൽകി കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി കേരളത്തിലെ കലാലയങ്ങളിൽ നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം ബോധവൽക്കരിക്കാനും, തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്ന ഡി.ഡബ്ലൂ.എം.എസ് പ്ലാറ്റ്ഫോം പരിചയപ്പെടുത്തുന്നതിനുമായി ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ”കണക്ട് കരിയർ ടു ക്യാമ്പസ്” പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹി ച്ചു .
ബി.ടെക് എൻ.ആർ.ഐ അഡ്മിഷൻ
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഫലം വൈകിയതിനാൽ കോളേജ് ഓഫ് എൻജിനിയറിങ് മൂന്നാറിൽ എൻ.ആർ.ഐ സീറ്റുകളിൽ അപേക്ഷിക്കുന്നതിനുള്ള സമയം ഓഗസ്റ്റ് ഏഴു വരെ നീട്ടി. വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.cemunnar.ac.in, 9447570122, 9447192559, 9497444392.
സർട്ടിഫിക്കറ്റ് /ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ഫോറൻസിക് ഫിനാൻസ്, ഡിപ്ലോമ ഇൻ ഫോറൻസിക് ഫിനാൻസ്, സർട്ടിഫിക്കറ്റ് ഇൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്, ഡിപ്ലോമ ഇൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ് ആർ സി ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2325101, 8281114464.https://srccc.in/download എന്ന ലിങ്കിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ ഓഗസ്റ്റ് 20 നകം നൽകണം.
വിദ്യാഭ്യാസ ധനസഹായം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2021-2022 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2021-2022 വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം www.agriworkersfund.org ൽ ലഭിക്കും. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം.
0 comments: