എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ ഓണസമ്മാനമായി നല്‍കുന്ന കിറ്റ് വിതരണം തുടരുന്നു.മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള വിതരണം പൂര്‍ത്തിയായി. 31 വരെ നീല കാര്‍ഡുടമകള്‍ക്കും സെപ്തംബര്‍ ഒന്നു മുതല്‍ മൂന്നുവരെ വെള്ള കാര്‍ഡുടമകള്‍ക്കും കിറ്റ് ലഭിക്കും.
10,20,217 കിറ്റുകളാണ് ജില്ലയില്‍ വിതരണംചെയ്യുന്നത്. ഏറനാട് താലൂക്കില്‍ 16, നിലമ്ബൂര്‍ 22, പെരിന്തല്‍മണ്ണ 18, കൊണ്ടോട്ടി 12, തിരൂരങ്ങാടി 16, തിരൂര്‍ 26, പൊന്നാനി 12 എന്നിങ്ങനെ 122 കേന്ദ്രങ്ങളിലാണ് കിറ്റ് പാക്ക് ചെയ്യുന്നത്. തുണി സഞ്ചിയുള്‍പ്പെടെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്.ഓണ വിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവയ്‌പും തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍ മിനി അറിയിച്ചു. ഇതിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലാവും പരിശോധന.
0 comments: