2022, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഇന്ത്യൻനേവിയിൽ ട്രേഡ്സ്മാൻ 112 ഒഴിവുകൾ; ഐടിഐ, പത്താം ക്ലാസ് യോ​ഗ്യത: ശമ്പളം, അപേക്ഷ?

ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ നേവി. 112 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യൻ നേവി ഹെഡ്ക്വാർട്ടേഴ്‌സ് ആൻഡമാൻ നിക്കോബാർ കമാൻഡിന്റെ വിവിധ യൂണിറ്റുകളിലായി 112 ട്രേഡ്‌സ്മാൻ മേറ്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 05, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindiannavy.gov.in വഴി അപേക്ഷിക്കാം.

തസ്തിക: ട്രേഡ്സ്മാൻ 

ഒഴിവുകളുടെ എണ്ണം: 112

പേ സ്കെയിൽ: 18000 – 56900/- ലെവൽ 1

 ഉദ്യോ​ഗാർത്ഥി അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസും ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഐടിഐ സർട്ടിഫിക്കറ്റും നേടിയിരിക്കണം. പ്രായപരിധി 18 മുതൽ 25 വയസ്സ് വരെയാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് andaman.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 06 ആണ്.  ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 06. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

0 comments: