2022, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

എന്‍ജിനീയറിങ്​/ ഫാര്‍മസി പ്രവേശന പരീക്ഷ സ്​കോര്‍ പ്രസിദ്ധീകരിച്ചു

 


കേ​ര​ള എ​ന്‍​ജി​നീ​യ​റി​ങ്​/ ഫാ​ര്‍​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ സ്​​കോ​ര്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.കാ​ന്‍​ഡി​ഡേ​റ്റ്​ പോ​ര്‍​ട്ട​ല്‍ വ​ഴി സ്​​കോ​ര്‍ പ​രി​ശോ​ധി​ക്കാം. പി​ഴ​വ്​ കാ​ര​ണം പേ​പ്പ​ര്‍ ഒ​ന്ന്​ പ​രീ​ക്ഷ​യി​ല്‍ ഫി​സി​ക്സ്​ പാ​ര്‍​ട്ടി​ല്‍​നി​ന്ന്​ വ​ന്ന മൂ​ന്നു​ ചോ​ദ്യ​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ച്ച സൂ​ചി​ക​യി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി പേ​പ്പ​ര്‍ ഒ​ന്നി​ലെ നാ​ലു​ ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ളി​ല്‍ തി​രു​ത്ത​ലും വ​രു​ത്തി.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ ല​ഭി​ച്ച സ്​​കോ​റും യോ​ഗ്യ​ത പ​രീ​ക്ഷ​യി​ല്‍ (പ്ല​സ്​ ടു/ ​ത​ത്തു​ല്യം) മാ​ത്​​സ്, ഫി​സി​ക്സ്, കെ​മി​സ്​​ട്രി എ​ന്നി​വ​ക്ക്​ ല​ഭി​ച്ച മാ​ര്‍​ക്കും ഒ​ന്നി​ച്ചും 50:50 അ​നു​പാ​ത​ത്തി​ല്‍ പ​രി​ഗ​ണി​ച്ച്‌​ ന​ട​ത്തു​ന്ന സ്റ്റാ​ന്‍​ഡേ​ഡൈ​സേ​ഷ​ന്‍ പ്ര​ക്രി​യ​ക്ക്​ ശേ​ഷ​മാ​ണ് എ​ന്‍​ജി​നീ​യ​റി​ങ്​​ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ക. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ പേ​പ്പ​ര്‍ ഒ​ന്നി​ലെ (ഫി​സി​ക്സ്, കെ​മി​സ്​​​ട്രി) സ്​​കോ​റും അ​തു​പ്ര​കാ​ര​മു​ള്ള ഇ​ന്‍​ഡ​ക്സ്​ മാ​ര്‍​ക്കും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ബി.​ഫാം റാ​ങ്ക്​ പ​ട്ടി​ക.റാ​ങ്ക്​ പ​ട്ടി​ക​ക​ള്‍ പി​ന്നീ​ട്​ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​പേ​ക്ഷ​ പി​ഴ​വ്​ പ​രി​ഹ​രി​ക്കാ​ന്‍ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്​​കോ​ര്‍ ത​ട​ഞ്ഞു​വെ​ച്ചി​ട്ടു​ണ്ട്​. ഹെ​ല്‍​പ്​​ലൈ​ന്‍ ന​മ്പ​ര്‍: 0471 2525300.

0 comments: