സംസ്ഥാനത്ത് പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ ക്ലാസുകള്‍ക്ക് തുടക്കമായി.3,16,687 ലക്ഷം കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനം നേടിയത്. 389 സ്കൂളുകളിലായി മുപ്പതിനായിരം വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികളും പ്രവേശനം നേടി. മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റ് വ്യാഴാഴ്ച പൂര്‍ത്തിയായി. തുടര്‍ന്ന് സപ്ലിമെന്ററി അലോട്ട്മെന്റ് ആരംഭിക്കും. അപേക്ഷിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇത്തവണ പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.ആഗ്രഹിച്ച സ്കൂളുകളിലോ കോഴ്സിലോ പ്രവേശനം കിട്ടാത്ത അവസ്ഥയുണ്ടാകാം. എന്നാല്‍, എല്ലാവര്ക്കും പ്രവേശനം ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു. 89 ബാച്ചുകള്‍ പുതുതായി അനുവദിച്ചു, 30 ശതമാനം സീറ്റ് വര്‍ധിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളില്‍ അക്കാദമിക് മുന്നേറ്റം ഉണ്ടാക്കാനാണ് ഇത്തവണ ലക്ഷ്യമിടുന്നത്. അതിനായി പ്രത്യേക പദ്ധതി തയാറാക്കും. അക്കാദമിക് ആയി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും.ഹയര്‍സെക്കന്‍ഡറി പാസായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനായി മാര്‍ഗനിര്‍ദേശം നല്‍കും. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നും മന്ത്രി പറഞ്ഞു.
മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുമൂലവും ഫൈനല്‍ കണ്ഫര്മേഷന് നല്‍കാത്തതിനാലും അലോട്ട്മെന്റ് പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം.മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ എഴുതി പുതുക്കി നല്‍കാം.
സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കന്‍സിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്കുശേഷം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അതേ സ്കൂളില്‍ മെരിറ്റ് സീറ്റില്‍ അലോട്ട്മെന്റ് ലഭിച്ചാല്‍ പ്രവേശനത്തിനായി സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്ന പരാതികള്‍ ഉയരുന്നുണ്ട്.ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ നല്കിയാല് അതേ സ്കൂളില്‍ പ്രവേശനം നല്‍കുന്നത് പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു..
0 comments: