2022, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

(August 25)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ക്ലാസുകൾക്ക് തുടക്കം, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് പ്ലസ് വൺ, വിഎച്ച്എസ്ഇ ക്ലാസുകൾക്ക് തുടക്കം. ഇരു വിഭാഗങ്ങളിലുമായി നാല് ലക്ഷത്തി പത്തൊമ്പതിനായിരത്തോളം വിദ്യാർത്ഥികൾ സ്കൂളുകളിലെത്തി. 3.8 ലക്ഷം കുട്ടികളാണ് പ്ലസ് വൺ പ്രവേശനം നേടിയത്. 389 സ്കൂളുകളിലായി, മുപ്പതിനായിരം വിഎച്ച്എസ്ഇ വിദ്യാർത്ഥികളും പ്രവേശനം നേടിയിട്ടുണ്ട്. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ഇന്ന് വൈകീട്ട് പൂർത്തിയാകും. തുടർന്ന് സപ്ലിമെന്ററി അലോട്ട്മെന്റ് തുടങ്ങും. ഇത്തവണ അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം കിട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ആഗ്രഹിച്ച സ്കൂളുകളിലോ, കോഴ്സിലോ പ്രവേശനം കിട്ടാത്ത അവസ്ഥയുണ്ടാകാം. എന്നാൽ എല്ലാവർക്കും പ്രവേശനം ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും അഡ്മിഷൻ ഉറപ്പാക്കാൻ 89 ബാച്ചുകൾ പുതുതായി അനുവദിച്ചു, 30 ശതമാനം സീറ്റ് വർധിപ്പിച്ചു. മന്ത്രി കൂട്ടിച്ചർത്തു. 

പ്ലസ് വണ്‍ പ്രവേശനം ; മലപ്പുറം ജില്ലയില്‍ 34,106 പേര്‍ പുറത്ത്

പ്ലസ് വണ്‍ ക്ലാസുകള്‍ വ്യാഴാഴ്ച ആരംഭിച്ചിട്ടും ജില്ലയില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാര്‍ഥികള്‍.എല്ലാവര്‍ക്കും അവസരം ലഭിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം നിലനില്‍ക്കെയാണ് ഇത്രയധികം കുട്ടികള്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവന്നത്.നിലവിലുള്ള കണക്കുപ്രകരം 34,106 പേര്‍ക്ക് പ്ലസ് വണിന് മെറിറ്റ് സീറ്റില്‍ അവസരം ലഭിക്കില്ല. ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിനായി ഏകജാലകം മുഖേന 80,100 പേരാണ് അപേക്ഷിച്ചത്. ഇവര്‍ക്കായി മൂന്ന് അലോട്ട്മെന്‍റിലായി 45,997 സീറ്റുകളാണ് മെറിറ്റില്‍ അനുവദിച്ചത്. ഇതില്‍ 45,994 സീറ്റുകളിലേക്കാണ് പ്രവേശനം പൂര്‍ത്തിയായിരിക്കുന്നത്. മൂന്ന് സീറ്റുകള്‍ സംവരണ വിഭാഗത്തിനായി നീക്കിവെച്ചവയാണ്.

എന്‍ജിനീയറിങ് പ്രവേശനം: മാര്‍ക്കുകള്‍ പരിശോധിക്കാന്‍ അവസരം

2022 വര്‍ഷത്തെ എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റ് (www.cee.kerala.gov.in) മുഖേന മാര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് അവ പരിശോധിക്കുന്നതിനും ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മാര്‍ക്ക് ഉള്‍പ്പെടെ സമര്‍പ്പിക്കുന്നതിനും ആഗസ്റ്റ് 30ന് വൈകീട്ട് അഞ്ചുവരെ അവസരമുണ്ടായിരിക്കും.മാര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി പരിശോധിച്ച്‌ ഉറപ്പുവരുത്താത്തവരുടെയും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ അവ വരുത്താത്തവരുടെയും നിലവിലെ മാര്‍ക്ക് അതേപടി റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് പരിഗണിക്കും. ഹെല്‍പ് ലൈന്‍ നമ്പർ  : 04712525300

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്ത് 2022---23 അധ്യയന വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.www.polyadmission.org എന്ന പോര്‍ട്ടലില്‍ ട്രയല്‍ റാങ്കും ലഭിക്കാന്‍ സാധ്യതയുള്ള അലോട്ട്മെന്റും പരിശോധിക്കാം. ഓണ്‍ലൈനായി ഓപ്ഷനുകളില്‍ മാറ്റം വരുത്തുന്നതിനും അപേക്ഷകളില്‍ തിരുത്തലുകള്‍ നടത്തുന്നതിനും 27ന് വൈകിട്ട് അഞ്ചുവരെ സമയമുണ്ടായിരിക്കും ഓണ്‍ലൈന്‍ തിരുത്തലുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റു സംശയ നിവാരണങ്ങള്‍ക്കും ഏറ്റവും അടുത്തുള്ള ഗവ./എയ്ഡഡ് പോളിടെക്നിക്കിലെ ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെടണം.

പ്ലസ് ടു സേ പരീക്ഷഫലം പ്രസിദ്ധീകരിച്ചു

കേരളത്തിലെ പ്ലസ് ടു സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. keralaresults.nic.in എന്ന വെബ്സൈറ്റിലൂടെ പരീക്ഷാഫലം അറിയാം.ജൂലൈ 11 മുതല്‍ ജൂലൈ 18 വരെയാണ് സേ പരീക്ഷ നടന്നത്

പോളിടെക്നിക്ക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ

2022-23 അധ്യായനവർഷത്തെ പോളിടെക്നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് സ്പോട്ട് അഡ്മിഷൻ നടത്തും. 27ന് നെയ്യാറ്റിൻകര ഗവ.പോളിടെക്നിക് കോളേജിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന ഫീസ് സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ സമയം 27ന് രാവിലെ 9 മുതൽ 11 വരെ. റാങ്ക് വിവരങ്ങൾ www.polyadmission.org യിൽ ലഭിക്കും. 

ചാല എച്ച്.എസ്.എസിൽ ഇനി പെൺകുട്ടികളും

നാല് ദശാബ്ദത്തിന്റെ ഇടവേളക്ക് ശേഷം ചാല ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികളും പഠിക്കാനെത്തുന്നു. പുതുതായി അഡ്മിഷൻ നേടിയ പെൺകുട്ടികളടക്കമുള്ള പ്ലസ് വൺ ബാച്ചിന്റെ പ്രവേശനോത്സവം ഇന്നു നടക്കും. രാവിലെ 9.30നു നടക്കുന്ന പരിപാടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പെൺകുട്ടികൾക്ക് ഫല വൃക്ഷത്തൈകളും ഉന്നത വിജയം നേടിയവർക്കുള്ള പുരസ്‌കാരവും ചടങ്ങിൽ വിതരണം ചെയ്യും.

ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബാച്ച്‌ലർ ഓഫ് ഡിസൈൻ -2022 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി  ഓഗസ്റ്റ് 29 നകം ഫീസ് അടയ്ക്കണം. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം.ജി. സർവ്വകലാശാല

ഇയോണിയൻ 2022' ന് തുടക്കമായി

എം.ജി. സർവ്വകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിന്റെ ആഭിമുഖ്യത്തിലുള്ള സമൂഹ്യശാസ്ത്രമേള 'ഇയോണിയൻ 2022' ആഗസ്റ്റ് 24 ന് സർവ്വകലാശാല പ്രോ വൈസ് ചാൻസലർ പ്രോഫ. സി.റ്റി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു.  സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ഡയറക്ടർ ഡോ. അഭിലാഷ് ബാബു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശ്രീ. സേതുരാമൻ ഐ.പി.എസ്. 'ചരിത്രത്തിന്റെ ജനിതകവായന: മലയാള ചരിത്രത്തിന്റെ പുന: പരിശോധന' എന്ന വിഷയത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നടത്തി. 

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളുടെ അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. കോഴ്‌സുകളുടെ പരീക്ഷകൾ സെപ്റ്റംബർ 13 ന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

അപേക്ഷാ തീയതി

മൂന്നാം സെമസ്റ്റർ (2019 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ (2018 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / 2018 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി) ബി.ആർക്ക് ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 14 വരെയും പിഴയോടു കൂടി സെപ്റ്റംബർ 15 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 16 നും അപേക്ഷിക്കാം.  വിദ്യാർത്ഥികൾ പേപ്പറൊന്നിന് 60 രൂപ നിരക്കിൽ (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്

സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2020 അഡ്മിഷൻ - റഗുലർ / 2017-2019 അഡ്മിഷൻ - സപ്ലിമെന്ററി/ 2016 അഡ്മിഷൻ - ഒന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 14 വരെയും പിഴയോടു കൂടി സെപ്റ്റംബർ 15 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 16 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.എസ്.സി. മാത്തമാറ്റിക്‌സ് മോഡൽ II കമ്പ്യൂട്ടർ സയൻസ് (സി.ബി.സി.എസ്. - 2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ് / 2017, 2018, 2019 അഡ്മിഷൻ - റീ-അപ്പിയറൻസ്) ജൂൺ 2022 പരീക്ഷയുടെ സോഫ്റ്റ്‌വെയർ ലാബ് I എന്ന പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 29 ന് നടത്തും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

എം.ജി. ബിരുദ-ഇന്റഗ്രേറ്റഡ് ഏകജാലകം: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്‌മെന്റ് ലഭിച്ചവർ ആഗസ്റ്റ് 26 ന് വൈകിട്ട് നാല് മണിക്ക് മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കി പ്രവേശനമെടുക്കേണ്ടതാണ്.

കണ്ണൂർ സർവകലാശാല  · 

ഓൺലൈനായി അപേക്ഷിക്കാനുള്ള  തീയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസ്,നീലേശ്വരം ക്യാമ്പസ് എന്നിവടങ്ങളിൽ നടത്തുന്ന  പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് പ്രോഗ്രാമിലേക്കുള്ള 2022-23 വർഷത്തെ പ്രവേശനത്തിന്  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 31  വരെയായി നീട്ടി.വിശദാംശങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. 

സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസ് ഹിന്ദി ഡിപ്പാർട്മെന്റിൽ എം.എ ഹിന്ദി പ്രോഗ്രാമിന് സീറ്റുകൾ ഒഴിവ് . യോഗ്യതയുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 29 ന് രാവിലെ 10.30 മണിക്ക്‌ വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് ഹാജരാകേണ്ടതാണ്. സംവരണം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷക്ക്‌ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ :8921288025

സംരഭക ദിനം ആഘോഷിച്ചു.

കണ്ണൂർ സർവകലാശാല ടെക്നോളജി ബിസിനസ്‌ ഇന്ക്യൂബറ്റർ, ഐ ഐ സി എന്നിവയുടെ ആഭിമുഖ്യത്തിൽ സംരഭക ദിനം വിപുലമായി ആഘോഷിച്ചു. ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്‌ ഡോ. ജോസഫ് ബെനവൻ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ മികച്ച വനിതാ സംരഭകരായ ശ്രീമതി. ലിസ മായൻ, സ്മിത സുകുമാരൻ, അനാമിക അനിൽ എന്നിവരെ വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ആദരിച്ചു. ഡോ. യു. ഫൈസൽ, മുനീർ ടി കെ എന്നിവർ സംബന്ധിച്ചു.

സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസ്  നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള എൽ.എൽ.എം പ്രോഗ്രാമിൽ  സീറ്റ് ഒഴിവുണ്ട്. എസ്.സി - 1 എസ്.ടി - 2 , മുസ്ലിം-1, ഇ.ടി.ബി-1. യോഗ്യതയുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത്  26 ന് 10 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 9961936451.

എം.സി.എ- സീറ്റ് ഒഴിവ് 

കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസ്  ഐ.ടി എജുക്കേഷൻ സെൻററിലെ  എം.സി.എ പ്രോഗാമിൽ എസ്.സി,  എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ മങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ആഗസ്ത് 23ന് രാവിലെ 10 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായ്  എത്തണം.

എം.എസ്.സി ബയോടെക്നോളജി - സീറ്റ് ഒഴിവ് 

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസിൽ എം.എസ്.സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്.  50% മാർക്കിൽ കുറയാത്ത ബി.എസ്.സി. ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ്സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോബയോളജി /ബയോടെക്നോളജി ഒരുവിഷയമായിപഠിച്ച മറ്റ് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർ  അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി &മൈക്രോബയോളജി വകുപ്പിൽ ആഗസ്ത് 25ന് രാവിലെ ഹാജരാകണം 

പി. ജി സ്പോട്ട് അഡ്മിഷൻ 

ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ പി. ജി പ്രോഗ്രാമുകളിൽ  എസ്.സി, എസ്. ടി  ഉൾപ്പെടെ എല്ലാ ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷൻ  ആഗസ്ത് 27  മുതൽ 29 വരെ നടത്തുന്നതാണ്. യോഗ്യതയുള്ളവർ ആഗസ്ത് 24 നും 26 നും ഇടയിലായി അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

കാലിക്കറ്റ് സര്‍വകലാശാലാ 

കമ്പ്യൂട്ടര്‍ സയന്‍സ് / ആപ്ലിക്കേഷന്‍ റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് / ആപ്ലിക്കേഷന്‍ റിഫ്രഷര്‍ കോഴ്‌സിലേക്ക് സപ്തംബര്‍ 12 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രസ്തുത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ - 0494 2407350, 7351. (ugchrdc.uoc.ac.in)

പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എക്കണോമിക്‌സ് പഠനവിഭാഗത്തില്‍ ഒഴിവുള്ള പ്രൊഫസര്‍ തസ്തികയില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. സര്‍വകലാശാലകളിലെയും ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെയും യു.ജി.സി. റഗുലേഷന്‍ പ്രകാരം യോഗ്യതകളുള്ള അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പി.ജി. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

എയ്ഡഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് 24-ന് വൈകീട്ട് 3 മണിക്കുള്ളില്‍ സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യാത്തവരെ കമ്മ്യൂണിറ്റി ക്വാട്ട റാങ്കിലിസ്റ്റിലേക്ക് പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

ഇംഗ്ലീഷ് പി.ജി. - പ്രവേശന പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് പി.ജി. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ പ്രവേശന പരീക്ഷക്ക് ഹാജരാകുന്നതിനുള്ള സമ്മതം 24-ന് 3 മണിക്കുള്ളില്‍ സമര്‍പ്പിക്കണം. വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള ലിങ്ക് വഴി സമ്മതം അറിയിക്കാത്തവരെ പ്രവേശന പരീക്ഷക്ക് പരിഗണിക്കുന്നതല്ല. പരീക്ഷയുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.

ഇന്റഗ്രേറ്റഡ് പി.ജി. - ട്രയല്‍ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ് / എയ്ഡഡ് കോളേജുകളിലെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. ആദ്യ അലോട്ട്‌മെന്റ് 24-ന് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 2660600.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് എം.എസ് സി. ബയോകെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 2 വരെ അപേക്ഷിക്കാം.

മാര്‍ക്ക് ലിസ്റ്റ് വിതരണം

എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. ഹിസ്റ്ററി മെയ് 2020 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ മെയിന്‍ സെന്ററുകളില്‍ നിന്നും 26 മുതല്‍ വിതരണം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെയിന്‍ സെന്ററായിട്ടുള്ളവര്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റണം.     

0 comments: