2022 വര്‍ഷത്തെ എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റ് (www.cee.kerala.gov.in) മുഖേന മാര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് അവ പരിശോധിക്കുന്നതിനും ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മാര്‍ക്ക് ഉള്‍പ്പെടെ സമര്‍പ്പിക്കുന്നതിനും ആഗസ്റ്റ് 30ന് വൈകീട്ട് അഞ്ചുവരെ അവസരമുണ്ടായിരിക്കും.മാര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി പരിശോധിച്ച് ഉറപ്പുവരുത്താത്തവരുടെയും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ അവ വരുത്താത്തവരുടെയും നിലവിലെ മാര്‍ക്ക് അതേപടി റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് പരിഗണിക്കും. ഹെല്‍പ് ലൈന്‍ നമ്പർ : 04712525300
0 comments: