പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ബുധനാഴ്ച വൈകീട്ട് അഞ്ചിന് പൂര്‍ത്തീകരിക്കും.മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്മെന്‍റ് ആഗസ്റ്റ് 15ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടത്തും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് ആഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കുകയും 24ന് പ്രവേശനം പൂര്‍ത്തിയാക്കി 25ന് ക്ലാസ് തുടങ്ങുകയും ചെയ്യും.
4,71,849 അപേക്ഷകരില്‍ 2,38,150 പേര്‍ക്കാണ് ആദ്യ അലോട്ട്മെന്‍റ് ലഭിച്ചത്. പ്രവേശന നടപടികള്‍ പുരോഗമിക്കവെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരം മണക്കാട് ഗവ. സ്കൂളില്‍ നേരിട്ടെത്തി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി.പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, മഴക്കെടുതികള്‍ കാരണം വില്ലേജ് ഓഫിസുകളില്‍നിന്ന് കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന് പകരം പരീക്ഷ ഭവന്‍ വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്ന വിദ്യാര്‍ഥിയുടെ കമ്യൂണിറ്റി രേഖപ്പെടുത്തിയ എസ്.എസ്.എല്‍.സി ഫലത്തിന്‍റെ പകര്‍പ്പ് ഹാജരാക്കിയാല്‍ മതി.
0 comments: