2022, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

യു.ജി.സി നെറ്റ് രണ്ടാം ഘട്ടം നീട്ടി

 

ആഗസ്റ്റ് 12നും 14നുമിടയില്‍ നടത്താന്‍ നിശ്ചയിച്ച യു.ജി.സി നെറ്റ് രണ്ടാംഘട്ട പരീക്ഷ തീയതി നീട്ടി.സെപ്റ്റംബര്‍ 20നും 30നുമിടയിലാകും നടക്കുകയെന്ന് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഒന്നാം ഘട്ട പരീക്ഷ ജൂലൈ 9, 11, 12 തീയതികളിലായിരുന്നു നടന്നത്. 225 നഗരങ്ങളിലെ 310 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.

രണ്ടാം ഘട്ടത്തിനുള്ള അഡ്മിറ്റ് കാര്‍ഡ് ഓണ്‍ലൈനായി ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. ലോഗിന്‍ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നമ്ബറും ജനനത്തീയതിയും നല്‍കിയാല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.

0 comments: