2022, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

ഓണകിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി; മന്ത്രി ജി.ആർ അനിൽ

 

ഓണകിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായായതായി മന്ത്രി ജി.ആർ അനിൽ. 13 ഉൽപ്പന്നങ്ങളും തുണി സഞ്ചിയും ഉൾപ്പടെയാണ് വിതരണം ചെയ്യുന്നത്. മെച്ചപ്പെട്ട ഉൽപ്പന്നങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക. മുഖ്യമന്ത്രിയുടെ തീയതി ലഭ്യമായാൽ എഎവൈ കാർഡുകാർക്ക് ആദ്യം നൽകും. തുടർന്ന് നീല, വെള്ള കാർഡുകാർക്ക് വിതരണം ചെയ്യും. നിശ്ചയിച്ച തീയതിക്ക് വാങ്ങാൻ കഴിയാത്തവർക്ക് അവസാന നാലുദിവസം കിറ്റ് വാങ്ങാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം സപ്ളൈക്കോയുടെ ഓണക്കിറ്റിൽ ഇപ്രാവശ്യവും കുടുംബശ്രീയുടെ മധുരം. കിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്സും നൽകുന്നത് കുടുംബശ്രീയാണ്. ഇതിനായി 12 കോടി രൂപയുടെ ഓർഡറാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്.ഓണം അടുത്തതോടെ സർക്കാരിന്റെ ഓണക്കിറ്റിനൊപ്പം വിതരണം ചെയ്യാനുള്ള ചിപ്സും ശർക്കരവരട്ടിയും ഉണ്ടാക്കുന്ന തിരക്കിലാണ് കുടുംബശ്രീ പ്രവർത്തകർ. നേന്ത്രക്കായ ചിപ്സും ശർക്കരവരട്ടിയും ഉൾപ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കരാർ പ്രകാരം കുടുംബശ്രീ പ്രവർത്തകർ. സംസ്ഥാന വ്യാപകമായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിർമ്മാണവും പാക്കിംഗും.

നൂറു ഗ്രാം വീതമുള്ള പായ്ക്കറ്റ് ഒന്നിന് ജി.എസ്.ടി ഉൾപ്പെടെ 30.24 രൂപ നിരക്കിൽ സംരംഭകർക്ക് ലഭിക്കും. സംസ്ഥാനത്തെ മുന്നൂറിലേറെ കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് ഉൽപന്ന നിർമാണവും വിതരണവും. ഈ മാസം ഇരുപതിനകം കരാർ പ്രകാരമുള്ള അളവിൽ ഉൽപന്ന വിതരണം പൂർത്തിയാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.


0 comments: