2022, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

(August 29)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് വിജ്ഞാപനം; സെപ്റ്റംബർ 6 വരെ അപേക്ഷിക്കാം

 2022-24 അധ്യയന വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സിനുള്ള വിജ്ഞാപനം സർക്കാർ അം​ഗീകൃത സെന്ററുകളിൽ 06/09/2022 വരെ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോമും മറ്റ് വിശദാംശങ്ങളും https://education.kerala.gov.in/ എന്ന വെബ്സൈറ്റിൽ‌ ലഭ്യമാണ്. 

എം.ടെക് അഡ്മിഷൻ

കേന്ദ്രഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.ആർ. ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തരബിരുദ (എം.ടെക്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനു അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. ഇലക്ട്രോണിക്‌സിൽ വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് എം.ടെക്. വെള്ളയമ്പലത്തെ സിഡാക് ക്യാമ്പസിലാണ് ഇ.ആർ.& ഡി.സി.ഐ ഐ.ടി പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികളിൽ മികച്ച നിലവാരം പുലർത്തുന്നവർക്ക് സിഡാക്കിലും മറ്റു മികച്ച ഐടി -     ഇലക്ട്രോണിക്‌സ് കമ്പനികളിലും പ്രോജെക്ടുകളിൽ പ്രവർത്തിക്കാനും പഠനശേഷം പ്രോജെക്ട് എൻജിനീയറായി സിഡാക്കിൽ തന്നെയോ മറ്റു മികച്ച കമ്പനികളിലോ പ്ലേസ്മെന്റിന് അവസരം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് (erdciit.ac.in) 

പോളി ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം

2022-23 അധ്യയനവർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് (ലാറ്ററൽ എൻട്രി) കണ്ണൂർ തോട്ടടയിലെ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള പരിമിതമായ  സീറ്റുകളിലേക്ക് ഓഗസ്റ്റ് 30ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. നിലവിൽ പ്ലസ് ടു വിഭാഗം  ജനറൽ ക്വാട്ടയിൽ   വുഡ് ആൻഡ് പേപ്പർ ടെക്‌നോളജി-2, ടെക്‌സ്റ്റെയിൽ ടെക്‌നോളജി-5 വീതം  ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let. സന്ദർശിക്കുക.

ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോ പി.ജി; ഇഗ്നോ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്‌സുകള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം. ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്, ഹ്യൂമന്‍ റൈറ്റ്‌സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.നിശ്ചിത യോഗ്യതയുളളവര്‍ www.ignou.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇഗ്നോ സ്റ്റഡി സെന്ററായി പോലീസ് ട്രെയിനിംഗ് കോളേജ് തിരഞ്ഞെടുക്കണം. റീജിയണല്‍ സെന്ററായി തിരുവനന്തപുരം തിരഞ്ഞെടുക്കണം. വിശദവിവരങ്ങള്‍  ignoucentreptc40035p@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും 9447 481 918, 9497 905 805 എന്നീ ഫോണ്‍മ്പരുകളിലും ലഭ്യമാണ്.

ഹിന്ദി ഡിപ്ലോമ ഇന്‍ എലമെന്ററി കോഴ്‌സ്

തിരുവനന്തപുരം:  കേരള സര്‍ക്കാര്‍ നടത്തുന്ന അടൂര്‍ സെന്ററിലെ ഹിന്ദി ഡിപ്ലോമ ഇന്‍ എലമെന്ററി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി,  പ്ലസ് ടു എന്നിവയില്‍ ഹിന്ദി രണ്ടാം ഭാഷയായി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദിയില്‍ ബി എ, എംഎ ഉള്ളവരെയും പരിഗണിക്കും. പ്രായപരിധി 17നും 35നും മദ്ധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷം പ്രായപരിധിയില്‍ ഇളവും ഇ-ഗ്രാന്റ് വഴി ഫീസ് സൗജന്യവും ലഭിക്കും. മറ്റു പിന്നാക്കക്കാര്‍ക്ക് മൂന്നു വര്‍ഷം പ്രായപരിധി ഇളവും ഉണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ മൂന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ഫോണ്‍: 0473 429696, 8547126028.

ഡി വോക് കോഴ്സിന്  അപേക്ഷിക്കാം

കമ്മ്യൂണിറ്റി കോളേജിന്റെ ഭാഗമായി എംടിഐ പോളിടെക്നിക് തൃശൂരിൽ നടത്തുന്ന ഡിപ്ലോമ ഇൻ വൊക്കേഷണൽ കോഴ്സ്  (ഡി വോക് )- ഇലക്ട്രോണിക്സ് മാനുഫാക്ച്വറിങ് സെർവിസ്  എന്ന കോഴ്സിലേയ്ക്ക് (AICTE Approved ) അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20. എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി പാസായ എല്ലാവർക്കും അപേക്ഷിക്കാം. അപേക്ഷ ഫോം www.polyadmissions.org ൽ ' ഡി.വോക്. അഡ്മിഷൻ 2022-23 ' ലിങ്കിൽ നിന്ന് സൗൺലോഡ് ചെയ്യുകയോ അസാപ്പിൻ്റെ ഓഫീസിൽ  നേരിട്ട് വന്ന് അപേക്ഷ സമർപ്പിക്കുകയോ ചെയ്യാം.  സെപ്റ്റംബർ 20ന് തൃശൂർ മോഡൽ ബോയ്സ് സ്കൂൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന അസാപ്പിൻ്റെ ഓഫീസിൽ  അപേക്ഷ സമർപ്പിക്കാം. കോഴ്സ് കാലാവധി: 3 വർഷം, കോഴ്സ് ഫീ - Rs.37500. അർഹതപ്പെട്ടവർക്ക് ഫി സബ്സിഡി ലഭിക്കുന്നതിന് എസ്എസ്എൽസി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സമർപ്പിക്കണം. ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെയാണ് ക്ലാസ് സമയം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947797719, 9495999723,  9388441941.

ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്

കേരള സർക്കാർ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എൽ.സിയും, 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടി പ്ലസ് ടൂ ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദിബി.എ, എം.എഎന്നിവയും പരിഗണിക്കും. ഇ-ഗ്രാന്റ്‌വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. സെപ്തംബർ 3 മുൻപ് പ്രിൻസിപ്പൽ, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 04734296496, 8547126028.

എം.ബി.എ. ഓൺലൈൻ ഇന്റർവ്യൂ

സഹകരണ വകുപ്പിനു കീഴിൽ സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം) ബാച്ചിൽ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ഓഗസ്റ്റ് 30ന് രാവിലെ 10 മുതൽ 12.00 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു.ഡിഗ്രിക്ക് 50 ശതമാനം  മാർക്കും, സി-മാറ്റ് (CMAT) / കെ-മാറ്റ് (K-MAT)/ ക്യാറ്റ് (CAT) നേടിയിട്ടുളളവർക്കും ഓഗസ്റ്റിലെ രണ്ടാം ഘട്ട കെ-മാറ്റ് പരീക്ഷ എഴുതുന്നവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക്  20 ശതമാനം സീറ്റ് സംവരണമുണ്ട്.  എസ്.സി./എസ്.റ്റി/ഫിഷറീസ് വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.  ഡിഗ്രി അവസാന വർഷക്കാർക്കും നിബന്ധനകൾക്ക് വിധേയമായി ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്: https://meet.google.com/ubm-gunu-feo. കൂടുതൽ വിവരങ്ങൾക്ക്: 8547618290/ 9446335303.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കണ്ണൂർ യൂണിവേഴ്സിറ്റി 

ടൈംടേബിൾ

30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. (റെഗുലർ),  ജൂലൈ 2022  പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ (2020 അഡ്മിഷൻ) എം. എ. ഇംഗ്ലീഷ്, ഹിസ്റ്ററി, എക്കണോമിക്സ്, അറബിക്, നവംബർ 2020 പരീക്ഷാഫലം  സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനുമുള്ള അപേക്ഷകൾ 15.09.2022 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. ഒറിജിനൽ ഗ്രേഡ് കാർഡുകൾ അവസാന സെമസ്റ്ററിൽ മാത്രമേ ഉണ്ടാവൂ എന്നതിനാൽ വിദ്യാർഥികൾ ഗ്രേഡ് കാർഡുകളുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. 

സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം

 15.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക് 30.08.2022, 31.08.2022 തീയതികളിൽ പിഴയില്ലാതെയും 01.09.2022 ന് പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാഫീസ് എസ്. ബി. ഐ. കലക്റ്റ്/ ട്രഷറി ചലാൻ മുഖേന അടക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 02.09.2022 ന് വൈകുന്നേരം 5 മണിക്കകം പരീക്ഷാ വിഭാഗത്തിൽ സമർപ്പിക്കണം.

റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു

2022-23  അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ബി.എഡ്‌ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.  പ്രവേശനം സെപ്റ്റംബർ 12  മുതൽ  13 വരെ നടത്തുന്നതായിരിക്കും. പ്രവേശനത്തിന് അർഹരായ വിദ്യാർത്ഥികളെ കോളേജ് അധികാരികൾ ബന്ധപ്പെടുന്നതായിരിക്കും. അർഹരായവർ അസ്സൽ രേഖകളുമായി അതത് കോളേജുകളിൽ ഹാജരാകേണ്ടതാണ്. ഒന്നിലധികം കോളേജുകളിൽ സാധ്യതയുള്ള വിദ്യാർത്ഥികളാണെങ്കിൽ പ്രതിനിധികൾക്ക് പങ്കെടുക്കാവുന്നതും സീറ്റ് ലഭിക്കുകയാണെങ്കിൽ അപേക്ഷകർ തന്നെ പ്രവേശനത്തിന് നേരിട്ട് ഹാജരാകേണ്ടതുമാണ്.

അധ്യാപകരുടെ ഒഴിവുകൾ 

കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിലെ കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്ക്സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ പാർട്ട്-ടൈം അധ്യാപകരുടെ ഒഴിവുണ്ട്. ഇവർക്കുള്ള വാക്ക്-ഇൻ ഇന്റർവ്യൂ സെപ്തംബർ 1ന് നീലേശ്വരം ക്യാമ്പസിൽ വച്ച് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 11  മണിക്ക് ഹാജരാകണം.

സ്പോട്ട് അഡ്മിഷൻ 

കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസ്  ഐ.ടി എജുക്കേഷൻ സെന്ററിൽ എം.സി.എ കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 1ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവർ  അസ്സൽ സർട്ടിഫിക്കറ്റുകളുമായി പാലയാട് ക്യാമ്പസിലുള്ള ഐ.ടി വകുപ്പിൽ ഹാജരാകണം.

മഹാത്മാഗാന്ധി  സർവ്വകലാശാല

ക്ലാസ്സുകൾ 31 ന് ആരംഭിക്കും

മഹാത്മാഗാന്ധി  സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള  ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെയും ബി എഡ് പ്രോഗ്രാമുകളിലെയും 2022 -23 അക്കാദമിക വർഷത്തെ ഒന്നാം സെമസ്റ്റർ ക്ലാസ്സുകൾ ആഗസ്റ്റ് 31 ന് ആരംഭിക്കും.

ബിരുദ- ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം:മൂന്നാം അലോട്ട്മെന്റ്  പ്രസിദ്ധീകരിച്ചു 

മൂന്നാം അലോട്ട്‌മെന്റിൽ മുൻ അല്ലോട്മെന്റുകളിൽ  താത്കാലിക പ്രവേശനം എടുത്തിട്ടുള്ളവരും മൂന്നാം അലോട്ട്മന്റിൽ അലോട്ട്മെൻറ്   ലഭിച്ചവരും ഉൾപ്പെടെ പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്നവർ എല്ലാം തന്നെ ഓഗസ്റ്റ് 31 നു വൈകുന്നേരം നാലുമണിക്ക് മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ നേരിട്ട് ഹാജരായി സ്ഥിര പ്രവേശനം എടുക്കേണ്ടതാണ് . താത്കാലിക പ്രവേശനത്തിനുള്ള സൗകര്യം മൂന്നാം അലോട്ട്മെന്റിൽ ലഭ്യമായിരിക്കുന്നതല്ല .

എം.ജി. യൂണിയൻ തെരഞ്ഞെടുപ്പ്

എം.ജി. സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് (2021-22) ന്റെ അന്തിമ വോട്ടർ പട്ടിക ആഗസ്റ്റന് 29 ന് സർവ്വകലാശാല ഓഫീസിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കേണ്ട അവസാന ദിവസം സെപ്റ്റംബർ 12 ന് ഉച്ചക്ക് ഒരു മണി വരെയാണ്.

സ്പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ എം.എസ്.സി പോളിമർ കെമിസ്ട്രി (2022-2024 ബാച്ച്) കോഴ്സിൽ എസ്.സി. / എസ്.റ്റി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.  സി.എ.റ്റി പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ്  31 ന് നടക്കുന്ന സ്പോട്ട് അഡ്മിഷന് വൈകിട്ട് നാല് മണിക്ക് മുൻപ് വകുപ്പ് ഓഫീസിൽ ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731036, 9633583004, ഇ-മെയിൽ: office.scs@mgu.ac.in.

പ്രാക്ടിക്കൽ പരീക്ഷ

2022 ജൂലൈ/ ആഗസ്റ്റ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി / ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് - സപ്ലിമെന്ററി / മെഴ്‌സി ചാൻസ് - പഴയ സ്‌കീം പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 31 ന് കളമശേരി സെന്റ് പോൾസ് കോളേജിൽ വച്ച് നടത്തും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

കോഴ്സുകളിലേക്ക് 31 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവ്വകലാശാല പഠന വകുപ്പായ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഫലിം മേക്കിങ്, സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തുന്ന എം.ടെക് പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി എന്നീ പ്രോഗ്രാമുകളിലേക്ക് ആഗസ്റ്റ് 31 ന് വൈകിട്ട് നാല് മണി വരെ www.cat.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  0481 2733595, ഇ-മെയിൽ: cat@mgu.ac.in.

കാലിക്കറ്റ് സർവകലാശാല
 
ബിരുദ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2022-23 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അതത് കോളേജിൽ 01.09.2022 ന് 3.00 മണിക്കുളളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്. പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത്. അലോട്ട്മെന്റ് ലഭിച്ചവർക്കും അല്ലാതെയുള്ള അഡ്മിഷൻ ലഭിച്ചവർക്കും മാൻഡേറ്ററി ഫീസ് അടയ്ക്കാനുള്ള സൗകര്യം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 1 മുതല്‍ 4 വരെ സെമസ്റ്റര്‍ എം.കോം. വിദ്യാര്‍ത്ഥികള്‍ക്കുള്ള സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സപ്തംബര്‍ 15-ന് മുമ്പായി കണ്‍ട്രോളര്‍ക്ക് നേരിട്ട് സമര്‍പ്പിക്കണം. പരീക്ഷാ രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ സപ്തംബര്‍ 14-ന് തുടങ്ങും.

വൈവ മാറ്റി

സപ്തംബര്‍ 20-ന് തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ എം.ബി.എ. വൈവ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷ

ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 19-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും സപ്തംബര്‍ 20-നും തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 12 വരെ അപേക്ഷിക്കാം.



0 comments: