എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ സെപ്റ്റംബര്‍ ആദ്യം
ഫലം വന്ന് ആഴ്ചകള്‍ക്ക് ശേഷം എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ അടുത്ത മാസം ആദ്യം വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തും.അച്ചടി പൂര്‍ത്തിയായെന്നും ഈ മാസം 30ന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.നേരത്തെ പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കുന്നതിനു മുന്‍പ് എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ കുട്ടികളുടെ കൈകളിലെത്തുമായിരുന്നു. ഇത്തവണ അതു വൈകി.അതേസമയം ഡിജിറ്റല്‍ രൂപത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറില്‍ എത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.
പ്ലസ് വണ്‍: മൂന്നാം അലോട്ട്മെന്‍റില്‍ 78085 പേര്‍ക്കുകൂടി പ്രവേശനം; അവശേഷിക്കുന്നത് 1153 സീറ്റുകള്‍
പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ 78,085 പേര്‍ക്കുകൂടി പുതുതായി അലോട്ട്മെന്‍റ് ലഭിച്ചു.നേരത്തേ അലോട്ട്മെന്‍റ് ലഭിക്കുകയും താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുകയും ചെയ്തിരുന്ന 51,208 പേര്‍ക്ക് ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്തു. ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളില്‍ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്മെന്‍റ് പൂര്‍ത്തിയായി. അവശേഷിക്കുന്നത് 1153 സീറ്റാണ്.അലോട്ട്മെന്‍റ് ലഭിച്ചവര്‍ 24ന് വൈകീട്ട് അഞ്ചിനകം ഫീസടച്ച് സ്കൂളില്‍ സ്ഥിര പ്രവേശനം നേടണം. 25ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല.
പ്ലസ് വണ്‍ പ്രവേശനം: നായര്‍ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാം -ഹൈകോടതി
എന്‍.എസ്.എസിന്റെ സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് അനുവദിച്ച സമുദായ ക്വോട്ടയിലേക്ക് നായര്‍ സമുദായത്തിലെ കുട്ടികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാമെന്ന് ഹൈകോടതി.മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 10 ശതമാനം സമുദായ ക്വോട്ട സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശവിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷയില്ലാതെ പ്രവേശനം; 25 ശതമാനം അധിക സീറ്റ്
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷയില്ലാതെ നേരിട്ട് പ്രവേശനം നല്കാന് യൂനിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമീഷന് അനുമതി നല്കി.നിലവിലെ സീറ്റിനെ ബാധിക്കാതെ 25 ശതമാനം അധിക സീറ്റ് അനുവദിച്ചാണ് ഇത് സാധ്യമാക്കുക.റെഗുലേറ്ററി ബോഡികള്‍ നിശ്ചയിച്ച അടിസ്ഥാന സൗകര്യവും ഫാക്കല്‍റ്റിയും മറ്റും ഉറപ്പാക്കണമെന്ന് നിബന്ധനയുണ്ട്. അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളില്‍ വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാണ് വ്യവസ്ഥകളില്‍ ഇളവ് നല്‍കിയതെന്ന് യു.ജി.സി ചെയര്മാന് ജഗദേഷ് കുമാര്‍ പി.ടി.ഐ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ്, എന്‍.ഐ.ടി. പരിശീലനം
സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, എന്‍.ഐ.ടി., ഐ.ഐ.ടി. എന്നിവയിലേക്കുള്ള പരിശീലനവും ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിങ്ങിന് സര്‍ക്കാര്‍ ധനസഹായവും നല്‍കുന്നു. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ആയിരിക്കണം. ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്കോ ഈ വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കോ അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരങ്ങളും മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ഓഗസ്റ്റ് 26 നു മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂവെന്ന് മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
മൗലാന ആസാദ് നാഷനല്‍ ഉര്‍ദു വാഴ്സിറ്റിയില്‍ ഡിഗ്രി, പി.ജി വിദൂര വിദ്യാഭ്യാസം
കേന്ദ്ര സര്‍വകലാശാലയായ മൗലാന ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്സിറ്റിയുടെ ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ 2022-23 വര്‍ഷം നടത്തുന്ന എം.എ ഉര്‍ദു, എം.എ ഇംഗ്ലീഷ്, എം.എ ഇസ്ലാമിക് സ്റ്റഡീസ്, ബി.എ, ബി.കോം ഡിപ്ലോമ ഇന്‍ ടീച്ച് ഇംഗ്ലീഷ്, ഡിപ്ലോമ ഇന്‍ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ പ്രൊഫിഷ്യന്‍സി ഇന്‍ ഉര്‍ദു, ഫങ്ഷനല്‍ ഇംഗ്ലീഷ് കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും https://manuu.edu.in/dde ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം.ഓണ്‍ലൈനായി ഒക്ടോബര്‍ മൂന്നു വരെ അപേക്ഷ സ്വീകരിക്കും.
വിദ്യാര്‍ഥികള്‍ക്ക് താങ്ങാവാന്‍ 'ഹോപ്'
പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന കുട്ടികള്‍ക്ക് കൈത്താങ്ങാകുകയാണ് കേരള പൊലീസിന്റെ ഹോപ് പദ്ധതി.ജില്ലയില്‍ നിരവധി കുട്ടികള്‍ക്കാണ് ഹോപിലൂടെ തുടര്‍പഠനം സാധ്യമായത്.കാസര്‍കോട് പൊലീസ് സ്റ്റേഷന് മുന്നിലാണ് ഹോപ് ലേണിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ പത്താം ക്ലാസ്, പ്ലസ്ടു തുടര്‍പഠനം നടത്തുന്ന 28 പേര് ഇവിടെയുണ്ട്. കഴിഞ്ഞ വര്‍ഷം 29 വിദ്യാര്‍ഥികള്‍ പത്താം ക്ലാസ്, പ്ലസ്ടു ഹോപ് പദ്ധതിയിലൂടെ പഠനം നടത്തി. പത്താം ക്ലാസ് പഠനം നടത്തിയ 11 കുട്ടികളില്‍ 10 കുട്ടികളും വിജയിച്ചു.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് കപ്പാസിറ്റി ബിൽഡിംഗ് കോഴ്‌സിന്റെ അപേക്ഷ തീയതി നീട്ടി
കേരളസർക്കാർ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, നടത്തുന്ന 60 മണിക്കൂർ ദൈർഘ്യമുള്ള റിസർച്ച് കപ്പാസിറ്റി പ്രോഗ്രാമിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 2 വരെ ദീർഘിപ്പിച്ചു. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലെ ഗവേഷണത്തിനുള്ള രൂപരേഖ തയ്യാറാക്കുന്നതു മുതൽ പി. എച്ച്. ഡി നേടുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് പരമ്പ രാഗത രീതികൾക്കപ്പുറമുള്ള നൂതനശൈലിളിൽ പ്രാവീണ്യം പകരുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം രൂപകൽപന ചെയ്തിട്ടുള്ളത്.കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ്‌ലൈൻ നമ്പർ ആയ 9746683106 / 9940077505/ 04712593960 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: rcbp@gift.res.in.
കെ.ജി.ടി.ഇ പ്രിന്റിങ് ടെക്‌നോളജി പരീക്ഷാ വിജ്ഞാപനം
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന പ്രിന്റിങ് ടെക്‌നോളജി (ഓഗസ്റ്റ് 2022) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: www.tekerala.org.
കമ്മ്യൂണിറ്റി കോളേജ് ഡി-വോക്ക് പ്രോഗ്രാമിൽ അഡ്മിഷൻ ആരംഭിച്ചു
പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷം വിവിധ കാരണങ്ങളാൽ തുടർ പഠനത്തിന് പോകാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷന്റെ അംഗീകാരത്തോടുകൂടി കേരളത്തിലെ ഗവ. പോളിടെക്‌നിക്കുകളിൽ കമ്മ്യൂണിറ്റി കോളേജ് എന്ന പേരിൽ അസാപ് വഴി നടപ്പാക്കുന്ന മൂന്ന് വർഷ ഡി-വോക്ക് പ്രോഗ്രാമിന് അഡ്മിഷൻ ആരംഭിച്ചു.ഓരോ വർഷവും ആറ് മാസക്കാലം അതത് പോളിടെക്‌നിക്ക് കോളേജുകളിൽ തിയറിയും പ്രാക്ടിക്കലും, ആറ് മാസക്കാലം വ്യവസായസ്ഥാപനങ്ങളിൽ ഓൺ ദി ജോബ് ട്രെയിനിങ്ങ് രീതിയിൽ തൊഴിൽ നേരിട്ട് ചെയ്ത് പരിശീലിക്കാനും പറ്റുന്ന രീതിയിലാണ് കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്.ഓട്ടോമൊബൈൽ സർവ്വീസ് ടെക്നീഷ്യൻ, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചറിങ്ങ് സർവീസസ്, പ്രിന്റിങ്ങ് ടെക്‌നോളജി എന്നീ ഡിപ്ലോമ കോഴ്സുകളിലാണ് പരിശീലനം. https://polyadmission.org/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷിക്കാം
തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ 2022-23 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദ (ബി.കോം, ബി.എ., ബി.എസ്.സി), ബിരുദാനന്തര കോഴ്‌സുകള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ (കാപ് ഐഡി, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് സഹിതം) ഓഗസ്റ്റ് 26 ന് വൈകീട്ട് അഞ്ചിനകം യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങള്‍ അടങ്ങിയ അപേക്ഷ കോളെജ് ഓഫീസില്‍ സമര്‍പ്പിക്കണം.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കാലിക്കറ്റ് സര്‍വകലാശാലാ
അസി. പ്രൊഫസര്‍ നിയമനം - പാനല്‍ തയ്യാറാക്കുന്നു
കാലിക്കറ്റ് സര്‍വകലാശാലാ സെല്‍ഫ് ഫിനാന്‍സിംഗ് സെന്ററുകളില്‍ എം.എസ്.ഡബ്ല്യു. കോഴ്‌സിന് ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 10-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
സെക്കന്റ് പ്രൊഫഷണല്‍ ബി.എ.എം.എസ്. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സപ്തംബര്‍ 3-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് തുടങ്ങി വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എം.ബി.എ. - വൈവ മാറ്റി
സപ്തംബര്‍ 14-ന് തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ നടത്താന്‍ നിശ്ചയിച്ച് എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. വൈവ 20-ലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ മാറ്റി
ആഗസ്ത് 26, 29, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രില്‍ 2021 റഗുലര്‍, കോര്‍ കോഴ്‌സ് പേപ്പറുകളുടെ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
മാറ്റി വെച്ച ഒന്നാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ 29, 30, 31 തീയതികളില്‍ നടക്കും.
സി.എച്ച്.എം.കെ. ലൈബ്രറി 22-ന് തുറക്കും
നവീകരണത്തിനായി അടച്ചിട്ടിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി 22-ന് പ്രവര്‍ത്തനം തുടങ്ങും. റഫറന്‍സ് വിഭാഗം ഒഴികെയുള്ളവയില്‍ സേവനം ലഭ്യമാകുമെന്ന് സര്‍വകലാശാലാ ലൈബ്രേറിയന്‍ അറിയിച്ചു.
നിറങ്ങളില്‍ നിറഞ്ഞ് സര്‍വകലാശാലാ എന്‍.എസ്.എസ്. ഓഫീസ്
കാലിക്കറ്റ് സര്‍വകലാശാലയുടെ എന്‍.എസ്.എസ്. ഓഫീസ് ചുവരുകള്‍ക്ക് നിറം പകര്‍ന്ന് വിദ്യാര്‍ഥികള്‍. എന്‍.എസ്.എസ്. സേവന സന്ദേശങ്ങളും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും വ്യക്തമാക്കുന്ന മനോഹര ചിത്രങ്ങളാണ് ഇവിടെ വരച്ചിരിക്കുന്നത്. ഭവനനിര്‍മാണം, കൃഷി, ലഹരിവിരുദ്ധ ബോധവത്കരണം, വയോജന സംരക്ഷണം, പ്രകൃതി സംരക്ഷണം തുടങ്ങിയ സേവനപദ്ധതികളുടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ 20 വൊളന്റിയര്‍മാര്‍ എത്തി. കോഴിക്കോട് ഗവ. ലോ കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ്, അല്‍ ഇര്‍ഷാദ് കോളേജ് ഓമശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചിത്രങ്ങളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി ഓഫീസും പരിസരവും മിഴിവാര്‍ന്നതാക്കുമെന്ന് എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി പറഞ്ഞു.
കണ്ണൂർ യൂണിവേഴ്സിറ്റി
0 comments: