എസ്ബിഐ അകൗണ്ടുമായി ബന്ധപ്പെട്ട ഒരു സന്ദേശം സോഷ്യൽ മീഡിയയിൽ തുടർചയായി വൈറലായിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്താവ് പാൻ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ എസ്ബിഐ അകൗണ്ട് ക്ലോസ് ചെയ്യുമെന്ന് സന്ദേശത്തിൽ പറയുന്നു. ഈ സന്ദേശവുമായി ബന്ധപ്പെട്ട യാഥാർഥ്യം കേന്ദ്ര സർകാർ അതിന്റെ ഔദ്യോഗിക ട്വിറ്റർ അകൗണ്ടിൽ നിന്ന് പങ്കിട്ടു.
വസ്തുത എന്ത്?
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഔദ്യോഗിക വസ്തുതാ പരിശോധന ട്വിറ്റർ ഹാൻഡിലായ 'പിഐബി ഫാക്റ്റ് ചെക്' വഴിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെ വിശദീകരണം നൽകിയിട്ടുള്ളത്. പിഐബി അതിന്റെ വസ്തുതാ പരിശോധനയിൽ ഈ അവകാശവാദങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി.
'സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ പേരിൽ അയക്കുന്ന സന്ദേശം പൂർണമായും വ്യാജമാണ്. തങ്ങളുടെ സ്വകാര്യ വിവരങ്ങൾ സന്ദേശങ്ങളിലൂടെ അപ്‌ഡേറ്റ് ചെയ്യാൻ എസ്ബിഐ ആരോടും ആവശ്യപ്പെടുന്നില്ല. ആരെങ്കിലും നിങ്ങൾക്ക് അത്തരത്തിലുള്ള സന്ദേശം അയച്ചാൽ നിങ്ങൾ റിപോർട് ചെയ്യണം. phishing.sbi.co.in എന്ന ഇമെയിൽ ഐഡിയിലോ 1930 എന്ന നമ്പറിൽ കോൾ വിളിച്ചോ പരാതി നൽകാം', പിഐബി അധികൃതർ ട്വീറ്റ് ചെയ്തു.
0 comments: