2022, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

പഠനമികവിനുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; അർഹതപ്പെട്ടവർ ആരൊക്കെ?

 


 കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയന വര്‍ഷത്തെ പഠന മികവിനുള്ള സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകാരിച്ചിട്ടുള്ള സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ് മുതല്‍ മുകളിലേയ്ക്കുള്ള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ കോഴ്‌സിനും അടിസ്ഥാന യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം.

 8,9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ യഥാക്രമം 70% മാര്‍ക്കോടെ 7,8,9,10 ക്ലാസുകള്‍ വിജയിച്ചിരിക്കണം. തൊഴിലാളികളുടെ മക്കളില്‍ 2022 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ് മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങള്‍ നല്‍കും. അപേക്ഷകള്‍ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ക്ക് സമര്‍പ്പിക്കണം. ഒക്ടോബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0487-2364900

0 comments: