ഇപ്പോള്‍ ആറാം ക്ലാസ്സില്‍ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കൂള്‍ പഠനത്തോടൊപ്പം വിവിധ മത്സര പരീക്ഷകള്‍ക്കുള്ള കോച്ചിംഗും ഭാഷാപരിശീലനവും ധാര്‍മിക വിദ്യാഭ്യാസവും ഒരുമിച്ച് നല്‍കുന്ന ഏഴ് വര്‍ഷത്തെ കോഴ്സിലേക്ക് കോട്ടക്കല്‍ റെഡ്‌ബ്രിക്സ് ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു.അഡ്മിഷന്‍ ടെസ്റ്റില്‍ മികച്ച മാര്‍ക്ക് കരസ്ഥമാക്കുന്ന 30 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്.ഈ വര്‍ഷം സെപ്റ്റംബറില്‍ തന്നെ ക്ലാസ്സുകള്‍ ആരംഭിക്കും.നിലവില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്ന റെഡ്ബ്രിക്സ് ക്യാമ്പസില്‍ കേരളത്തിലെ ഒട്ടുമിക്ക ജില്ലയിലേയും കുട്ടികള്‍ ഹൈസ്കൂളിലെ വിവിധ ക്ലാസ്സുകളിലായി പഠിക്കുന്നുണ്ട് .
എസി ക്ലാസ്സ് റൂമുകള്‍, ഹോസ്റ്റല്‍, പ്രഗല്‍ഭരായ അധ്യാപകര്‍,10 പേര്‍ക്ക് ഒരു മെന്റര്‍ എന്ന രീതിയില്‍ വ്യക്തിഗത ശ്രദ്ധ നല്‍കുന്ന മെന്ററിംഗ് സിസ്റ്റം, സ്കില്‍ ഡവലപ്മെന്റിന് പ്രത്യേക സിലബസും പരിശീലകരും, പ്രഗല്‍ഭ പണ്ഡിതരുടെ മേല്‍നോട്ടത്തില്‍ മതപഠനം തുടങ്ങിയവ കോഴ്സിന്റെ പ്രത്യേകതകള്‍ ആണ്.നേരത്തേ തന്നെ അഭിരുചി നിര്‍ണ്ണയ പരീക്ഷ നടത്തി കുട്ടിക്ക് കഴിവുള്ള മേഖല കണ്ടെത്തി,ആ മേഖലയിലെ മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കാനാവശ്യമായ കോഴ്സിന് അഡ്മിഷന്‍ നേടാന്‍ വിദ്യാര്‍ത്ഥിയെ പരിശീലിപ്പിച്ചെടുക്കുന്ന എന്‍ട്രന്‍സ് ഫൗണ്ടേഷന്‍ പ്രോഗ്രാം ആദ്യ വര്‍ഷം മുതല്‍ തന്നെ കുട്ടിക്ക് ലഭിക്കും.ഈ അധ്യയന വര്‍ഷം തന്നെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് താഴെ പറയുന്ന നമ്പ റില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ഫോണ്‍ :7034 666626.
0 comments: