2022, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കണോ? ഡിപ്ലോമ കോഴ്‌സ് പ്രവേശന നടപടികളെക്കുറിച്ച് അറിയാം

 

സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാര്‍ കേറ്ററിംഗ് കോളേജിലെ 2022-23 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി നാല് വര്‍ഷ ഡിപ്ലോമ കോഴ്‌സ് പ്രവേശന നടപടികള്‍ സെപ്റ്റംബർ മൂന്നു മുതൽ ആരംഭിക്കും. എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി മറ്റ് തുല്യ പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍ക്ക് www.polyadmission.org/dhm മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പൊതു വിഭാഗങ്ങള്‍ക്ക്  200 രൂപയും, പട്ടിക ജാതി /പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക്  100 രൂപയുമാണ് അപേക്ഷാ ഫീസ്.   യോഗ്യത നേടുന്നതിന് രണ്ടില്‍ കൂടുതല്‍ തവണ അവസരങ്ങള്‍ വിനിയോഗിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. സെപ്റ്റംബർ 30 വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പക്ടസില്‍ ലഭിക്കും

0 comments: