2022, സെപ്റ്റംബർ 6, ചൊവ്വാഴ്ച

ബി.ഡി.എസും എം.ബി.ബി.എസിനെ പോലെ അഞ്ചര വര്‍ഷമാക്കുന്നു

 

എം.ബി.ബി.എസ് പോലെ ബി.ഡി.എസ് ബിരുദം പൂര്‍ത്തിയാക്കാന്‍ ഇനി അഞ്ചര വര്‍ഷം വേണ്ടി വരും. നിലവില്‍ നാലു വര്‍ഷത്തെ കോഴ്സും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പുമാണ് ബി.ഡി.എസിന്.അത് എം.ബി.ബി.എസിനെ പോലെ നാലര വര്‍ഷത്തെ കോഴ്സും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പുമായി മാറും.സെമസ്റ്റര്‍ സമ്പ്രദായം, ഒരു വര്‍ഷ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ്, പുതിയ വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കാനുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. കോഴ്സിന്റെ കാലാവധി വര്‍ധിപ്പിക്കുന്നതാണ് മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം.

സെമസ്റ്റര്‍ സമ്പ്രദായമാക്കു​ന്നതോടെ ആകെ ഒമ്പത് സെമസ്റ്ററുകള്‍ ഉണ്ടാകും. ഓരോന്നിലും നാലു വിഷയങ്ങള്‍ ആണ് പഠിക്കാനുണ്ടാവുക. ഇതില്‍ ആദ്യ രണ്ട് വിഷയങ്ങള്‍പൂര്‍ത്തിയാക്കിയാല്‍ അടുത്ത രണ്ടെണ്ണം പഠിക്കാനും സാധിക്കും.വിദ്യാര്‍ഥികളിലെ പഠന സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനാണ് ഇത്തരത്തില്‍ മാറ്റം കൊണ്ടുവരുന്നത്. ഇലക്ടീവ്, ഫൗണ്ടേഷന്‍ എന്നിങ്ങനെ കോഴ്സുകളെ രണ്ടായി തിരിക്കുകയും ചെയ്യും. കായികം,യോഗ എന്നിവക്ക് പ്രത്യേക ക്രെഡിറ്റ് പോയന്റുകളും നല്‍കും.

0 comments: