എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്കു പട്ടിക പ്രഖ്യാപിച്ചു
സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്കു പട്ടിക മന്ത്രി ആര്‍.ബിന്ദു തൃശൂരില്‍ പ്രഖ്യാപിച്ചു.ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിന്. രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി തോമസ് ബിജുവും മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവജോത് കൃഷ്ണനും സ്വന്തമാക്കി. നാലാം റാങ്ക് തൃശൂര്‍ സ്വദേശിനി ആന്‍ മരിയയും അഞ്ചാം റാങ്ക് വയനാട് സ്വദേശി അനുപം ജോയും നേടി.50,858 പേര്‍ റാങ്കു പട്ടികയില്‍ ഇടംനേടി. ആദ്യ അയ്യായിരം റാങ്കില്‍ 2,215 (സംസ്ഥാന സിലബസ്), 2,568 (കേന്ദ്ര സിലബസ്) പേര്‍ ഉള്‍പ്പെട്ടു. ജൂലൈ 4നു നടന്ന പ്രവേശന പരീക്ഷയുടെ (കീം) സ്‍കോര്‍ ഓഗസ്റ്റ് 4നു പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ്ടു മാര്‍ക്ക് കൂടി സമീകരിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയത്.
ഐ.ടി.ഐ. പെൺകുട്ടികൾക്ക് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം
ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ 2022 അധ്യയനവർഷത്തിൽ പ്രവേശനത്തിന് അപേക്ഷ നൽകാൻ കഴിയാത്ത പെൺകുട്ടികൾക്കു വിവിധ ട്രേഡുകളിലേക്ക് സെപ്റ്റംബർ 12 വരെ ഓഫ്‌ലൈനായി അപേക്ഷ നേരിട്ടു നൽകാം. ഫോൺ: 0481: 2535562, 9961130789, 9497390402
എം ബി എ സീറ്റൊഴിവ്
കോ ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴില്‍ കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി. ഇയുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയില്‍ (ഐ.എം.ടി ) എം. ബി.എ 2022-24 ബാച്ചിലേക്ക് അപേക്ഷിക്കാം. എസ്.സി , എസ്.ടി ഉള്‍പ്പെടെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ടെന്ന് ഐ.എം.ടി പുന്നപ്ര ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590599431, 9847961842, 8301890068, 0477- 2267602.
പ്രവേശനത്തീയതി നീട്ടി
വെസ്റ്റ് എളേരി വനിതാ ഗവ.ഐ.ടി.ഐയില്‍ ഡെസ്‌ക് ടോപ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ (1 വര്‍ഷം), ഫാഷന്‍ ഡിസൈനിംഗ് ആന്റ് ടെക്നോളജി (1 വര്‍ഷം) ട്രേഡുകളിലെ ഏതാനും സീറ്റുകളിലേക്കുള്ള പ്രവേശനം സെപ്റ്റംബര്‍ 12 വരെ ദീര്‍ഘിപ്പിച്ചു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 12നകം ഓഫീസില്‍ എത്തണം. ഫോണ്‍ 0467 2341666, 9946546209, 8848382894.
സീറ്റൊഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ഗവ ഐടിഐയില്‍ രണ്ടുവര്‍ഷ ട്രേഡുകളായ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ഇലക്ട്രീഷ്യന്‍, ഒരു വര്‍ഷ ട്രേഡ് ആയ പ്ലംബര്‍ ട്രേഡുകളില്‍ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ആവശ്യമുള്ളവര്‍ എല്ലാ ഡോക്യുമെന്റും സഹിതം ഐടിഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9446444042, 9496546623.
സാക്ഷരതാ വാരാചരണത്തിന് തുടക്കമായി
സാക്ഷരതാ തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾ സാമൂഹ്യ പുരോഗതിക്ക് അനിവാര്യമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. സാക്ഷരതാ മിഷന്റ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന സാക്ഷരതാ വാരാചരണ പരിപാടികളുടെയും പത്താം ക്ലാസ്, ഹയർസെക്കൻഡറി തുല്യതാ പഠന ക്ലാസുകളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരത മുതൽ ഹയർസെക്കൻഡറി വരെയുള്ള കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസം രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജവഹർ നവോദയ വിദ്യാലയ ഒൻപതാം ക്ലാസ് പ്രവേശനം
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023-24 അദ്ധ്യയന വര്‍ഷം ഒന്‍പതാം ക്ലാസ്സില്‍ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബര്‍ 15. പ്രവേശന പരീക്ഷ 2023 ഫെബ്രുവരി 11ന്. ഈ വര്‍ഷം ഗവണ്‍മെന്റ്/ഗവണ്‍മെന്റ് അംഗീകൃത വിദ്യാലയത്തില്‍ എട്ടാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അതേ ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ 2008 മെയ് ഒന്നിലോ അതിന് ശേഷമോ 2010 ഏപ്രില്‍ 30ലോ അതിന് മുന്‍പോ ജനിച്ചവരായിരിക്കണം. എസ്.എസി/എസ്.ടി/ഒ.ബി.സി വിഭാഗക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രായപരിധി ബാധകമാണ്. പ്രവേശന പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ക്കും ഓരോ വിദ്യാലയത്തിലും ഒഴിവുള്ള സീറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും www.navodaya.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. അതാത് ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയ പ്രിന്‍സിപ്പാളുമായും ബന്ധപ്പെടാം.
തമിഴ്നാട്ടിലെ വിദ്യാര്‍ഥിനികള്‍ക്കു പ്രതിമാസം 1000 രൂപ
തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകളിലുള്ള വിദ്യാര്‍ഥിനികള്‍ക്കു പഠനം പൂര്‍ത്തിയാകുംവരെ പ്രതിമാസം ആയിരംരൂപ വീതം നല്കുന്നതിനു തീരുമാനം.ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ളവര്‍ക്കു ഉന്നതവിദ്യാഭ്യാസം പൂര്ത്തിയാക്കുംവരെയാണ് സഹായധനം. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ സാന്നിധ്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പദ്ധതി പ്രഖ്യാപിച്ചത്.1989 ല്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാനിധി നടപ്പിലാക്കിയ പദ്ധതി പുനഃരാവിഷ്കരിച്ച് വിദ്യാഭ്യാസത്തിനു മാത്രമായി മാറ്റുകയായിരുന്നു.698 കോടിരൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
കെ മാറ്റ് 2022 സെഷൻ 2 പരീക്ഷഫലം പ്രസിദ്ധീകരിച്ചു
കെ മാറ്റ് 2022 ഫലം പ്രസിദ്ധീകരിച്ച് പരീക്ഷ കമ്മീഷണർ. കെ മാറ്റ് 2022 സെഷൻ 2 പരീക്ഷക്ക് ഹാജരായ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in.ൽ നിന്നും ഫലം പരിശോധിക്കാം. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള എംബിഎ പ്രവേശനത്തിനായി ആഗസ്റ്റ് 28നാണ് കെ മാറ്റ് പരീക്ഷ നടത്തിയത്. ആഗസ്റ്റ് 29ന് പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ചിരുന്നു. ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 2 വരെ ഉത്തര സൂചികയിൻമേൽ പരാതി ഉന്നയിക്കാനുള്ള അവസരം ലഭിച്ചിരുന്നു.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
മഹാത്മാഗാന്ധി സർവ്വകലാശാല
ഇന്റർനാഷണൽ ഓൺലൈൻ കോൺഫറൻസ് സെപ്റ്റംബർ 9 ന് തുടങ്ങും
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ആന്റ് നാനോ സെന്ററും, പോളണ്ടിലെ റോക്ലോ യൂണിവേഴ്‌സിറ്റിയും ലൊറെയിൻ യൂണിവേഴ്‌സിറ്റിയും ഗ്ഡാൻസ്‌ക് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയും സംയുക്തമായി പദാർത്ഥങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും പുനരുപയോഗം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഓൺലൈൻ കോൺഫറൻസിന് സെപ്റ്റംബർ 9 ന് തുടക്കമാകും.
പി.എച്ച്.ഡി. എൻട്രൻസ് പരീക്ഷാഫലം
ജൂലൈ 16, 17 തീയതികളിൽ സി.എം.എസ്. കോളേജിൽ വച്ച് നടത്തിയ പി.എച്ച്.ഡി. എൻട്രൻസ് ടെസ്റ്റ് - 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 'പ്രൊവിഷണലി പാസ്സ്ഡ്' സ്റ്റാറ്റസ് ഉള്ളവർ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ 16 നകം അസിസ്റ്റന്റ് രജിസ്ട്രാർ XXIV (എക്‌സാം), മഹാത്മാഗാന്ധി സർവ്വകലാശാല, പി.ഡി. ഹിൽസ് - 686560 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
പ്രാക്ടിക്കൽ പരീക്ഷ
2022 ജൂലായ് മാസത്തിൽ നടന്ന ഒന്നാം സെമെസ്റ്റർ ബി.എസ്.സി. (ഇലക്ട്രോണിക്‌സ് - മോഡൽ III/ ഇലക്ട്രോണിക്‌സ് & കമ്പ്യൂട്ടർ മെയിന്റനൻസ് - മോഡൽ III) സി.ബി.സി.എസ്. (ന്യൂ സ്‌കീം - 2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - ഇമ്പ്രൂവ്‌മെന്റ് / 2017, 2018, 2019 & 2020 അഡ്മിഷൻ - റീ-അപ്പിയറൻസ്) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 14, 15, 16 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ചു നടത്തും. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. മലയാളം (പ്രൈവറ്റ് പഠനം - സപ്ലിമെന്ററി) മാർച്ച് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡ്മിഷന് മുൻപള്ളവർ് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.
മഹാത്മാഗാന്ധി സർവകലാശാല റിസർച്ച് ഇൻക്യൂബേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് മഹാത്മാഗാന്ധി സർവകലാശാല കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന 'റിസർച്ച് ഇൻകുബേഷൻ പ്രോഗ്രാമിലേക്ക്' അപേക്ഷ ക്ഷണിച്ചു. ഗവേഷണ കണ്ടെത്തലുകളെ സാമൂഹിക നന്മയ്ക്കു ഉതകുന്ന രീതിയിൽ വാണിജ്യപരമായ ഉൽപ്പന്നങ്ങൾ/ സാങ്കേതികവിദ്യ/ സേവനങ്ങളാക്കി മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഫിലിം മെയ്ക്കിംഗ് കോഴ്‌സിലേക്ക് സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം
സർവ്വകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഫിലിം മെയ്ക്കിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസരം സെപ്റ്റംബർ 18 വരെ നീട്ടി.
പ്രോജക്ട് ഇവാല്യുവേഷൻ / വൈവാ വോസി
പത്താം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ - റഗുലർ) / ഡി.ഡി.എം.സി.എ. (2016, 2015, 2014 അഡ്മിഷൻ - സപ്ലിമെന്ററി) കോഴ്‌സിന്റെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 14 വരെയും പിഴയോടു കൂടി സെപ്റ്റംബർ 15 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 16 നും അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ എം.എ.ജെ.എം.സി. (സി.എസ്.എസ്.) (2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / 2020, 2019 അഡ്മിഷൻ - സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 12 മുതൽ 26 വരെ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2022 മെയ് മാസത്തിൽ നടന്ന നാലാം സെമസ്റ്റർ ബി.പി.എഡ്. (2020 അഡ്മിഷൻ - റഗുലർ / 2018-2019 അഡ്മിഷൻ - സപ്ലിമെന്ററി / 2015-2017 അഡ്മിഷൻ - മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 17 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
കണ്ണൂർ യൂണിവേഴ്സിറ്റി
ഹാൾടിക്കറ്റ്
13.09.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ പുനഃക്രമീകരിച്ചു
13.09.2022 ന് ആരംഭിക്കാനിരുന്ന സർവ്വകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. (റെഗുലർ/സപ്ലിമെന്ററി), മെയ് 2022 പരീക്ഷകൾ 26.09.2022 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
സ്പെഷ്യൽ അലോട്ട്മെന്റ് , സ്പോട്ട് അഡ്മിഷൻ - മാറ്റിവച്ചു
2022-23 അധ്യയന വർഷത്തെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള എസ്.സി / എസ്.ടി. സ്പെഷ്യൽ അലോട്ട്മെന്റ് (പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് ഉൾപ്പടെ) , സ്പോട്ട് അഡ്മിഷൻ എന്നീവ മുൻ നിശ്ചയിച്ച തിയ്യതികളിൽ നിന്നും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല മങ്ങാട്ടുപറമ്പ ക്യാമ്പസ് ഐ.ടി പഠന വകുപ്പിലെ എം.സി.എ പ്രോഗാമിൽ എൻ.ആർ.ഐ ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ സപ്തംബർ 5 ന് ഉച്ചക്ക് 2 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവിയുടെ മുൻപിൽ ഹാജരാകണം.
റിഫ്രഷർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
ബയോളോജിക്കൽ സയൻസ്, ലൈബ്രറി സയൻസ് റിഫ്രഷർ കോഴ്‌സുകളിലേക്ക് സർവകലാശാല - കോളേജ് അദ്ധ്യാപകർക്ക് സർവ്വകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ ഒറ്റതവണ റെജിസ്ട്രേഷൻ പൂർത്തിയാക്കി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക https://hrdc.kannuruniversity.ac.in
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിൽ പുതിയതായി ആരംഭിച്ച ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എം.കോം കോഴ്സിൽ എസ്.സി, ജനറൽ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ്ടു ഉന്നത പഠനത്തിന് യോഗ്യത നേടിയ (കോമേഴ്സ് അല്ലാത്തവർ മിനിമം 45% മാർക്ക് ) വിദ്യാർത്ഥികൾ സെപ്തംബർ 5 ന് 11 മണിക്ക് നീലേശ്വരം ഡോ.പി.കെ രാജൻ മെമ്മോറിയൽ കാമ്പസിൽ അസൽ സർട്ടിഫിക്കറ്റ് സഹിതം എത്തി ചേരേണ്ടതാണ്. ഫോൺ: 9847859018
കാലിക്കറ്റ് സര്‍വകലാശാല
ഗവേഷണ പ്രബന്ധ പുരസ്‌കാരത്തിന് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവിഭാഗവും ഡോ. കെ.പി. ഹരിദാസന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന ഡോ. കെ.പി. ഹരിദാസന്‍ പുരസ്‌കാര ഗവേഷണ പ്രബന്ധമത്സരത്തിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. 'ആദിവാസി ജനതയും ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയവും' എന്നതാണ് വിഷയം. പി.ജി., എം.ഫില്‍., പി.എച്ച്.ഡി. വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രബന്ധങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കാം. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ 14-ന് സമ്മാനിക്കും. വിശദവിവരങ്ങള്‍ക്ക് 8547018074, 9846252449, 9446581450.
എം.എ. ഇംഗ്ലീഷ് വൈവ
എസ്.ഡി.ഇ., എം.എ. ഇംഗ്ലീഷ് നാലാം സെമസ്റ്റര്‍, അവസാന വര്‍ഷ ഏപ്രില്‍ 2021 പരീക്ഷകളുടെ വൈവ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 13 മുതല്‍ 22 വരെ കോഴിക്കോട് ദേവഗിരി സെന്റ്‌ജോസഫ്‌സ് കോളേജിലും തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 13 മുതല്‍ 19 വരെ തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജിലും നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ്, ഫിസിക്‌സ് ഡബിള്‍ മെയിന്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 13-ന് തുടങ്ങും.
എംബിഎ പ്രവേശനം
2022-2023 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് പുതുതായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള സൗകര്യം admission.uoc.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
എ.സി. കം റഫ്രിജറേഷന്‍ മെക്കാനിക്ക് നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എ.സി. കം റഫ്രിജഷന്‍ മെക്കാനിക്ക് തസ്തികയില്‍ നിയമനം നടത്തുന്നതിനാവശ്യമായ പാനല്‍ തയ്യാറാക്കുന്നു. 2022 ജനുവരി 1-ന് 36 വയസ് കവിയാത്തവരായിരിക്കണം അപേക്ഷകര്‍. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവാസന തീയതി സപ്തംബര്‍ 12. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പി.ജി. അപേക്ഷയില്‍ തിരുത്തലിന് അവസരം
2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് കോളേജുകള്‍ക്ക് കൈമാറുന്നതിനു മുമ്പായി അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം. 5-ന് വൈകീട്ട് 5 മണി വരെയാണ് അവസരമുള്ളത്. തിരുത്തലുകള്‍ വരുത്തുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ജൂണ്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019, 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 22-ന് തുടങ്ങും. രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 20-ന് തുടങ്ങും. സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷ 16-ന് തുടങ്ങും. മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകള്‍ നവംബര്‍ 2021 പരീക്ഷകള്‍ക്കൊപ്പം നടക്കും.
എം.എ. മലയാളം വൈവ
നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 13, 14, 15 തീയതികളില്‍ വിവിധ സെന്ററുകളില്‍ നടക്കും. പരീക്ഷാ കേന്ദ്രങ്ങളുടെയും സമയക്രമത്തിന്റേയും വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എം.എ. എക്കണോമിക്‌സ് വൈവ
നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 13 മുതല്‍ 16 വരെ വിവിധ സെന്ററുകളില്‍ നടക്കും. പരീക്ഷാ കേന്ദ്രങ്ങളുടെയും സമയക്രമത്തിന്റേയും വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് മെയ് 2020, ഏപ്രില്‍ 2021 പരീക്ഷകളുടെയും എം.എ. ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെയും എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. സോഷ്യോളജി മെയ് 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
0 comments: