2022, സെപ്റ്റംബർ 3, ശനിയാഴ്‌ച

സി.യു.ഇ.ടി.-യു.ജി. ഫലം സെപ്റ്റംബർ പത്തിനുള്ളിൽ

 

ദേശീയ ബിരുദ പൊതുപരീക്ഷ (സി.യു.ഇ.ടി.-യു.ജി.) ഫലം സെപ്റ്റംബർ പത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ് കുമാർ അറിയിച്ചു. ഫലം പ്രഖ്യാപിച്ചാൽ പരമാവധി നാലാഴ്ചയ്ക്കുള്ളിൽ പ്രവേശനനടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആറുഘട്ടങ്ങളിലായി നടന്ന പ്രവേശനപ്പരീക്ഷ ഓഗസ്റ്റ് 30-ന് പൂർത്തിയായിട്ടുണ്ട്. അപേക്ഷ സമർപ്പിച്ചവരിൽ 60 ശതമാനവും പരീക്ഷയ്ക്ക് ഹാജരായതായി ദേശീയ പരീക്ഷാഏജൻസി (എൻ.ടി.എ.) വൃത്തങ്ങൾ പറഞ്ഞു. പ്രവേശനനടപടികൾ വേഗത്തിലാക്കണമെന്ന് അധ്യാപകസംഘടനകൾ ആവശ്യപ്പെട്ടു.മുൻവർഷങ്ങളിൽ ജൂലായ് ആദ്യവാരത്തോടെ പ്രവേശനം പൂർത്തിയായിരുന്നിടത്ത്, ഇത്തവണ കാലതാമസം നേരിട്ടത് അധ്യയനവർഷത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാർഥികളും.

2 അഭിപ്രായങ്ങൾ: