വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയും ബഹ്റിനിലെ മലയാളികളുടെ കൂട്ടായ്മയായ ബഹ്റിൻ പ്രതിഭയും ചേർന്ന് നല്കുന്ന വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.എസ്‌എസ്‌എൽസി , പ്ലസ്ടു, ഡിഗ്രി, പിജി, പ്രൊഫഷണൽ കോഴ്സ് പരീക്ഷകളിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം കരസ്ഥമാക്കിയ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്കാണ് പുരസ്കാരം നല്കുക.താല്പര്യമുള്ളവർ ബയോഡാറ്റ, മാർക്ക് ലിസ്റ്റിന്റെയും വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്പ്പുകൾ എന്നിവ സഹിതം സെപ്റ്റംബർ 26 നകം ലഭിക്കത്തക്ക വിധം അപേക്ഷിക്കണം.
അപേക്ഷ അയക്കേണ്ട വിലാസം
സെക്രട്ടറി
എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി
കെവി സുധീഷ് സ്മാരകം
തൈവിള ലൈൻ
തിരുവനന്തപുരം -695001
സി.യു.ഇ.ടി.-യു.ജി. ഫലം സെപ്റ്റംബർ പത്തിനുള്ളിൽ
ദേശീയ ബിരുദ പൊതുപരീക്ഷ (സി.യു.ഇ.ടി.-യു.ജി.) ഫലം സെപ്റ്റംബർ പത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ് കുമാർ അറിയിച്ചു. ഫലം പ്രഖ്യാപിച്ചാൽ പരമാവധി നാലാഴ്ചയ്ക്കുള്ളിൽ പ്രവേശനനടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ആറുഘട്ടങ്ങളിലായി നടന്ന പ്രവേശനപ്പരീക്ഷ ഓഗസ്റ്റ് 30-ന് പൂർത്തിയായിട്ടുണ്ട്. അപേക്ഷ സമർപ്പിച്ചവരിൽ 60 ശതമാനവും പരീക്ഷയ്ക്ക് ഹാജരായതായി ദേശീയ പരീക്ഷാഏജൻസി (എൻ.ടി.എ.) വൃത്തങ്ങൾ പറഞ്ഞു. പ്രവേശനനടപടികൾ വേഗത്തിലാക്കണമെന്ന് അധ്യാപകസംഘടനകൾ ആവശ്യപ്പെട്ടു
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് പ്രവേശന പരീക്ഷ മാറ്റി
സംസ്ഥാനത്തെ സര്‍ക്കാര്‍ / സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് സെപ്തംബര്‍ നാലിന് നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712560363, 04712560364.
ശ്രീനാരായണ ഗുരു സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസം: അനുമതി വിദഗ്ധ പരിശോധനക്ക് ശേഷമെന്ന് യു.ജി.സി
വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്താന്‍ ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി പരിശോധനക്ക് ശേഷം മാത്രമേ തീരുമാനമാകൂവെന്ന് യു.ജി.സി ഹൈകോടതിയില്‍.വിദൂര വിദ്യാഭ്യാസ അനുമതി ലഭിച്ചിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഈ ഓപണ്‍ സര്‍വകലാശാലയുടെ പേരില്ല. എന്നാല്‍, കോഴ്സുകള്‍ നടത്താന്‍ അനുമതി തേടി സര്‍വകലാശാല അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വിദഗ്ധ സമിതി സ്ഥാപനം സന്ദര്‍ശിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും യു.ജി.സിയുടെ അഭിഭാഷകന് വ്യക്തമാക്കി. വിദഗ്ധ സമിതി പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാന്‍ യു.ജി.സിക്ക് നിര്‍ദേശം നല്കിയ ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഹരജി സെപ്റ്റംബര്‍ 16ന് പരിഗണിക്കാന്‍ മാറ്റി.
ഭീമമായ ഫീസ് വര്‍ധന; ഐ.ഐ.ടി പഠനം അപ്രാപ്യമായി വിദ്യാര്‍ഥികള്‍; ഡല്‍ഹി ഐ.ഐ.ടിക്കു മുന്നില്‍ പ്രതിഷേധം
ഫീസ് കുത്തനെ വര്‍ധിപ്പിച്ചതു മൂലം ഐ.ഐ.ടി പഠനം അപ്രാപ്യമായി വിദ്യാര്‍ഥികള്‍. തുടര്‍ന്ന് രാജ്യത്തെ വിവിധ ഐ.ഐ.ടികള്‍ക്കു മുന്നില്‍ പ്രതിഷേധം കനക്കുകയാണ്.ഒരു മാസം മുൻപ് ബോംബെ ഐ.ഐ.ടിയിലെ വിദ്യാര്‍ഥികള്‍ ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു.ആഗസ്റ്റ് 31ന് ഡല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ഥികളും പ്രതിഷേധം നടത്തി. എം.ടെക് വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് നൂറുശതമാനമാണ് വര്‍ധിപ്പിച്ചത്. 2022-2023 അധ്യയന വര്‍ഷത്തില്‍ ഡല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ഥികള്‍ ട്യൂഷന്‍ ഫീസ് ഇനത്തില്‍ 53,100 ആയാണ് വര്‍ധിപ്പിച്ചത്. ഹോസ്റ്റല്‍ ഫീസ് ഇതിനു പുറമെ വേറെ നല്‍കണം. ആകെ ഫീസിന്റെ ഒരു ഘടകമാണ് ട്യൂഷന്‍ ഫീസ്. കഴിഞ്ഞ വര്‍ഷം 26,450 രൂപയായിരുന്നു ട്യൂഷന്‍ ഫീസ്. ഒരു സെമസ്റ്ററിന് 10,000 രൂപയായിരുന്നത് 25000 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ)ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി സെപ്റ്റംബർ ആറിനകം ഫീസ് അടയ്ക്കേണ്ടതാണ്.
സംസ്കൃത സർവ്വകലാശാല : ഒന്നാം സെമസ്റ്റർ പി.ജി. പരീക്ഷകൾ നവംബർ രണ്ടിന് തുടങ്ങും
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.എ./ എം.എസ്‍സി./എം.എസ്.ഡബ്ല്യു./എം.പി.ഇ.എസ്./പി.ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്മെന്റ് പരീക്ഷകൾ നവംബർ രണ്ടിന് ആരംഭിക്കും. ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസ്‍ലേഷൻ ആൻഡ് ഓഫീസ് പ്രോസീഡിംഗ്സ് ഇൻ ഹിന്ദി പരീക്ഷകൾ നവംബർ ഒമ്പതിന് ആരംഭിക്കും.പിഴ കൂടാതെ അപേക്ഷിക്കുവാനുള്ള അവസാന തീയതി സെപ്തംബർ 23. പിഴയോടെ സെപ്തംബർ 28 വരെയും സൂപ്പർ ഫൈനോടെ സെപ്തംബർ 30 വരെയും അപേക്ഷകൾ സ്വീകരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്
കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് മൂന്ന് വർഷത്തെ തൊഴിലധിഷ്ഠിത ബി എസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദ കോഴ്‌സിൽ നേരിട്ട് പ്രവേശനം നടത്തുന്നു. താൽപര്യമുള്ളവർ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2385861, 9400508499
കയ്യൂർ ഐ ടി ഐ പ്രവേശനം
കയ്യൂർ ഗവ. ഐ ടി ഐ യിൽ ഈ വർഷത്തെ എൻ സി വി ടി മെട്രിക്ക്/നോൺ മെട്രിക്ക് ട്രേഡുകളിലേക്കുള്ള പ്രവേശന കൗൺസലിങ് സെപ്റ്റംബർ രണ്ട് വെള്ളി രാവിലെ ഒമ്പത് മണിക്ക് നടത്തും.ജനറൽ/ഒ ബി എച്ച്/മുസ്ലിം/ഈഴവ/എസ് ടി – 205 മാർക്ക് വരെയുള്ളവരും എസ് സി -180 മാർക്ക് വരെയും ഒ ബി എക്സ്/എൽ സി/ഇ ഡബ്ല്യു എസ് – മുഴുവൻ അപേക്ഷകരും ടി സി ഒഴികെയുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഹാജരാകണം.. ഫോൺ: 0467 2230980, 9495795286.
സൗജന്യ പി.എസ്.സി പരിശീലനം
കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്ലസ് ടു യോഗ്യതയായുള്ള പരീക്ഷകൾക്ക് ഉദ്യോഗാർഥികളെ സജ്ജമാക്കുന്നതിനായി പി.എം.ജി. ജംഗ്ഷനിലെ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സെന്ററിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയീസ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ പി.എസ്.സി പരീശീലനം ആരംഭിക്കുന്നു.സെപ്റ്റംബർ 19ന് ആരംഭിക്കുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഫീസിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: 0471-2304577.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കരാർ നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയിൽ ഒരു വർഷത്തേക്ക് താൽക്കാലിക/ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈഴവ/ ബില്ലവ/ തീയ്യ വിഭാഗത്തിലുള്ള ഒഴിവിലേക്ക് ബി.എസ്.സി., എം.എൽ.ടി. യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രതിമാസം 20000 രൂപയാണ് വേതനം.താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചം, അധികയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 15 നകം ഡെപ്യൂട്ടി രജിസ്ട്രാർ II (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം - 686560 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
പരീക്ഷാ ഫലം
2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്്.എസ്. എം.എസ്.സി. സൈക്കോളജി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് എം.ജി.യു ഇന്നൊവേഷൻ ഫൗണ്ടേഷന്റെ സാങ്കേതിക സഹായം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീന് ലേണിംഗ്, ആർട്ടിഫിഷ്യൽ ന്യറൽ നെറ്റ്‌വർക്കിങ്, എഫ്.പി.ജി.എ., സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, മൊബൈൽ ആന്റ് വെബ് ആപ്ലിക്കേഷനുകൾ, നാനോ ടെക്‌നോളജി, ബയോ ഇൻഫർമാറ്റിക്‌സ് ഡ്രഗ് ഡിസൈൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് വെർച്വൽ ആയും നേരിട്ടും എം.ജി.യു. ഇന്നൊവേഷൻ ഫൗണ്ടേഷന്റെ സാങ്കേതിക സഹായം എത്തിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലകളിൽ നിന്നുള്ള വ്യവസായ സ്ഥാപനങ്ങളുടെയും വിദഗ്ദരുടെയും മാർഗ്ഗനിർദ്ദേശങ്ങളും പരിശീലനവും ഫൗണ്ടേഷൻ മുഖേന ലഭ്യമാക്കും.
പി.ജി./ബി.എഡ് ഏകജാലകം: പ്രത്യേക അലോട്ട്‌മെന്റിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ
പി.ജി./ബി.എഡ് ഏകജാലകത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള പ്രത്യേക അലോട്‌മെന്റിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം സെപ്റ്റംബർ മൂന്ന് വരെ ലഭ്യമായിരിക്കും.ഒന്ന് മുതൽ മൂന്നു വരെയുള്ള അലോട്‌മെന്റുകളിൽ, ലഭിച്ച അലോട്‌മെന്റുകളിൽ തൃപ്തരല്ലാത്തവർക്കും നിലവിൽ അലോട്‌മെന്റ് ലഭിക്കാത്തവർക്കും അലോട്‌മെന്റ് ലഭിച്ചിട്ട് വിവിധ കാരണങ്ങളാൽ റിജെക്ട് ആയിപ്പോയവർക്കുമുൾപ്പടെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട എല്ലാ വിഭാഗം അപേക്ഷകർക്കും പ്രത്യേക അലോട്‌മെന്റിൽ അപേക്ഷിക്കാം.
പി.ജി. പ്രോഗ്രാമിലേക്കുള്ള അപേക്ഷ തീയതി നീട്ടി
മഹാത്മാഗാന്ധി സർവകലാശാലയുടെയും കണ്ണൂർ സർവകലാശാലയുടെയും സംയുക്ത പി ജി പ്രോഗ്രാം ആയ എം.എസ്.സി. ഫിസിക്‌സ് (നാനോസയൻസ് ആന്റ് നാനോടെക്‌നോളജി)/ എം.എസ്.സി. കെമിസ്ട്രി (നാനോസയൻസ് ആന്റ് നാനോടെക്‌നോളജി) കോഴ്‌സിലേക്ക് സെപ്റ്റംബർ അഞ്ച് വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.എച്ച്.എം. (2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - സപ്ലിമെന്ററി - ന്യു സ്‌കീം) (2014 മുതൽ 2019 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി / 2013 അഡ്മിഷൻ - മെഴ്‌സി ചാൻസ് - ഓൾഡ് സ്‌കീം) ആഗസ്റ്റ് 2022 ന്റെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 12 മുതൽ 14 വരെ പാലാ, സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയിൽ വച്ച് നടത്തും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. ഇംഗ്ലീഷ് (പ്രൈവറ്റ്) സപ്ലിമെന്ററി / മെഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം 2015 അഡ്മിഷന് മുൻപള്ളവർക്ക് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടും 2015 അഡ്മിഷൻ മുതലുള്ളവർക്ക് ഓൺലൈനായും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
ലഹരിക്കെതിരെ എം.ജി. സർവ്വകലാശാല ഏകദിന ശില്പശാലകൾ സംഘടിപ്പിക്കുന്നു
മഹാത്മഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട്‌മെൻറ് ഓഫ് സ്റ്റുഡന്റ് സർവ്വീസസിന്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ 'ഞാൻ മാറുന്നു എന്നിലൂടെ സമൂഹവും' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന എന്ന ഏകദിന ശില്പശാലയുടെ ഉദ്ഘാടനം മാന്നാനം കെ.ഇ കോളേജിൽ വച്ച് മഹാത്മ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ് നിർവ്വഹിച്ചു. വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തികളിലും അതുവഴി സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്താനും അവയെ നേരിടാനുള്ള പരിഹാരമാർഗ്ഗങ്ങളെന്തെന്നു ചിന്തിക്കാനുമാണീ ഏകദിന ശില്പശാല ലക്ഷ്യം വയ്ക്കുന്നത്.
എം.ജി. യിൽ ബിരുദ സർട്ടിഫിക്കറ്റ് അപേക്ഷ തീർപ്പാക്കൽ സെപ്റ്റംബർ രണ്ടിന്
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിനായി ഒരു സ്‌പെഷ്യൽ ഡ്രൈവ് സർവ്വകലാശാല ആരംഭിച്ചിരുന്നു. പോരായ്മകളില്ലാത്ത അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാവുന്നില്ല എന്നതിനാൽ അപേക്ഷകർ ഇനിയും പോരായ്മകൾ പരിഹരിക്കാത്ത അപേക്ഷകൾക്ക് വേണ്ടിയാണ് സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നത്.
0 comments: