സ്ഥാനത്തെ ഐ. ടി. ഐകളില്‍ കോഴ്‌സുകള്‍ കാലോചിതമായി പരിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി.ഗവ. ഐ ടി ഐ ചാക്ക രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള നവീകരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുക്കുകയായിരുന്നു അദ്ദേഹം.
ആധുനിക തൊഴില്‍ കമ്ബോളത്തിനും തൊഴില്‍ രീതികള്‍ക്കും അനുസൃതമായാണ് കോഴ്‌സുകള്‍ പരിഷ്കരിക്കുക. കാലിക പ്രസക്തിയില്ലാത്ത കോഴ്‌സുകള്‍ ഉപേക്ഷിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.ചാക്ക ഗവ.ഐ ടി ഐയുടെ ഒന്നാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 5.23 കോടി രൂപയും കൂടാതെ സ്പെഷ്യല്‍ ഫണ്ടായി 22 ലക്ഷം രൂപയും അനുവദിച്ചിരുന്നു. അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള ലാബുകളുടെ നിര്‍മ്മാണവും സ്കൂള്‍ കെട്ടിടത്തിന്റെ നവീകരണവുമൊക്കെയാണ് ഒന്നാം ഘട്ടത്തില്‍ നടന്നത്. മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷനായിരുന്നു.
0 comments: