2022, സെപ്റ്റംബർ 7, ബുധനാഴ്‌ച

എസ്.ബി.ഐയില്‍ 5008 ക്ളാര്‍ക്ക് നിയമനം

എസ്.ബി.ഐ 5008 എസ്.ബി.ഐ ക്ലാര്‍ക്ക് തസ്‌തികകളില്‍ നിയമനം നടത്തും.ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ അസോസിയേറ്റ് തസ്തികകളിലേക്ക് എസ്ബിഐയുടെ ഔദ്യോഗികsbi.co.in സൈറ്റായ വഴി ഇന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.അവസാന തീയതി സെപ്‌തംബര്‍ 27.

 പ്രായപരിധി 

20-28. 

യോഗ്യത

ഉദ്യോഗാര്‍ത്ഥിക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി (ഐ.ഡി.ഡി) സര്‍ട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ പാസാകുന്ന തീയതി 2022 നവംബര്‍ 30നോ അതിനു മുമ്പോ ആണെന്ന് ഉറപ്പാക്കണം.

തിരഞ്ഞെടുക്കല്‍ പ്രക്രിയ

തിരഞ്ഞെടുക്കല്‍ പ്രക്രിയയില്‍ ഓണ്‍ലൈന്‍ പരീക്ഷയും (പ്രിലിമിനറി & മെയിന്‍ പരീക്ഷ) നിര്‍ദ്ദിഷ്ട പ്രാദേശിക ഭാഷയുടെ പരീക്ഷയും അടങ്ങിയിരിക്കും. 100 മാര്‍ക്കിന്റെ ഒബ്‌ജക്ടീവ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രിലിമിനറി പരീക്ഷ ഓണ്‍ലൈനായി നടത്തും. ഒബ്‌ജക്ടീവ് പരീക്ഷകളില്‍ തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാകും. ഓരോ തെറ്റായ ഉത്തരത്തിനും ചോദ്യത്തിന് നല്‍കിയിട്ടുള്ള മാര്‍ക്കിന്റെ 1/4 കുറയ്‌ക്കും.

അപേക്ഷ ഫീസ് 

 ജനറല്‍, ഒ.ബി.സി, സാമ്ബത്തിക പിന്നാക്കവിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസ് 750 ആണ്. എസ്.സി, എസ്.ടി. ഭിന്നശേഷി വിഭാഗാര്‍ക്ക് ഫീസില്ല.

0 comments: