നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് ഫലം 2022 ) ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചു . ജൂലൈ 17നാണ് NEET UG 2022 പരീക്ഷ നടത്തിയത്. ആകെ 18.72 ലക്ഷം പരീക്ഷാർഥികളാണ് നീറ്റിന് വേണ്ടി രജിസ്റ്റർ ചെയ്തത്. അതിൽ 95 ശതമാനം ഉദ്യോഗാർത്ഥികളും പരീക്ഷയെഴുതി.ഫലം പ്രഖ്യാപിച്ചാൽ ഔദ്യോഗിക വെബ്സൈറ്റ് ആയ neet.nta.nic.in. വഴി ഉദ്യോഗാർത്ഥികൾക്ക് ഫലം പരിശോധിക്കാം. നീറ്റ് ഉത്തര സൂചി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കിയിരുന്നു. ഉത്തരസൂചികയിൽ എന്തെങ്കിലും തരത്തിലുളള ഒബ്ജക്ഷൻസ് ഉണ്ടെങ്കിൽ അവ ഉന്നയിക്കാനുള്ള അവസരം സെപ്റ്റംബർ 2വരെ എൻടിഎ ഉദ്യോഗാർത്ഥികൾക്ക് നൽകിയിരുന്നു. നീറ്റ് യുജി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്റ് സുവോളജി) എന്നിവ ഉൾപ്പെടുന്നു. ഓരോ വിഷയവും രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സെക്ഷൻ എയിൽ 35 ചോദ്യങ്ങളും സെക്ഷൻ ബിയിൽ 15 ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ഫലം പരിശോധിക്കേണ്ടതെങ്ങനെ?
- എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക
- ഹോം പേജിൽ ഏറ്റവും പുതിയ അറിയിപ്പ് എന്നതിന് താഴെ NEET 2022 Result എന്നതിൽ ക്ലിക്ക് ചെയ്യുക
- അടുത്ത വിൻഡോയിൽ നീറ്റ് ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക
- നീറ്റ് റിസൾട്ട് ക്ലിക്ക് ചെയ്യുക.
- സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.
നീറ്റ് യുജി റിസൾട്ടിനൊപ്പം തന്നെ നീറ്റ് അന്തിമ ഉത്തര സൂചികയും വ്യക്തിഗത സ്കോർകാർഡുകളും അഖിലേന്ത്യാ തലത്തിലുളള റാങ്ക് നിലയും എൻടിഎ പുറത്തിറക്കും.
കൂടുതൽ വിവരങ്ങൾക്ക്
Official Notification-Click Here
Official Result Website-Click Here
How To Check Result Insteadly - https://ntaresults.nic.in/resultservices/NEET-2022-auth
0 comments: