പ്ലസ് വണ്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റ്: അപേക്ഷ ഇന്നു മുതല്‍ ശനിയാഴ്ച വരെ
പ്ലസ് വണ്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ സമര്‍പ്പണം വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും.സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം.മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. സീറ്റൊഴിവും മറ്റു വിവരങ്ങളും വ്യാഴാഴ്ച രാവിലെ ഒമ്ബതിന് അഡ്മിഷന്‍ പോര്‍ട്ടലായ https://hscap.kerala.gov.inല്‍ പ്രസിദ്ധീകരിക്കും.നിലവില്‍ ഏതെങ്കിലും ക്വോട്ടയില്‍ പ്രവേശനം ലഭിച്ചവര്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും ഏതെങ്കിലും ക്വോട്ടയില്‍ പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല
NEET UG 2022 ഉത്തര സൂചിക പുറത്തിറങ്ങി
നീറ്റ് യുജി 2022 ഉത്തര സൂചിക നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) പ്രസിദ്ധീകരിച്ചു ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in ൽ നിന്നും ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.പരീക്ഷാർത്ഥിയുടെ അപ്ലിക്കേഷൻ നമ്പരും പാസ് വേർഡും നൽകിയാണ് ഡൗൺലോഡ് ചെയ്യേണ്ടത്. നീറ്റ് യുജി ഫലം സെപ്റ്റംബർ 7 ന് പ്രഖ്യാപിക്കുമെന്നാണ് എൻടിഎ അറിയിച്ചിട്ടുള്ളത്. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയെഴുതിയത്.ഉത്തരസൂചികയിൽ എതിർപ്പുകൾ ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് ഉന്നയിക്കാനുള്ള അവസരമുണ്ട്. ഇതിനായി ഒരു ചോദ്യത്തിന് 200 രൂപ ഫീസ് നൽകേണ്ടി വരും.
കേരള എന്‍ട്രന്‍സ് അടുത്തവര്‍ഷം മുതല്‍ കമ്പ്യൂട്ടർ അധിഷ്ഠിത ഒറ്റ പേപ്പര്‍ പരീക്ഷ
എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള കേരള എന്‍ട്രന്‍സ് (കീം) അടുത്തവര്‍ഷം മുതല്‍ കമ്പ്യൂട്ടർ അധിഷ്ഠിത ഒറ്റ പരീക്ഷയായി നടത്താന്‍ പ്രവേശന പരീക്ഷ കമീഷണര്‍ സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചു.പരീക്ഷ നടത്തിപ്പിന് സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ഉള്‍പ്പെടെ ഏഴ് ഏജന്‍സികള്‍ താല്‍പര്യപത്രം സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭയില്‍ പി. ഉബൈദുല്ലയെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്.ജനുവരിയിലും മേയിലുമായി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ രണ്ട് അവസരങ്ങള്‍ നല്‍കണം. ഇതില്‍ ഉയര്‍ന്ന സ്കോര്‍ റാങ്കിന് പരിഗണിക്കണം. പരീക്ഷയിലെ യഥാര്‍ഥ സ്കോറിന് പകരം അഖിലേന്ത്യ പ്രവേശന പരീക്ഷകളില്‍ പിന്തുടരുന്ന 'പെര്‍സന്‍റയില്‍' സ്കോര്‍ രീതി നടപ്പാക്കാനും ശിപാര്‍ശയുണ്ട്.
സ്‌കൂളുകളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ
വിലക്കയറ്റം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്‌കൂളുകളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. സർക്കാർ അനുവദിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ഉച്ച ഭക്ഷണം നൽകാനാകാതെ വിഷമിക്കുകയാണ് സ്ക്കൂളുകൾ. കടം കൂടിയതോടെ സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ താമസിയാതെ ലക്ഷക്കണക്കിന് കുട്ടികൾക്ക് സ്കൂളിൽ നിന്നുളള ഉച്ച ഭക്ഷണം കിട്ടാതെയാകും.ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും. ഓരോ ദിവസവും വ്യത്യസ്തവും പോഷക സമൃദ്ധവുമായ രണ്ടു കറികളെങ്കിലും കൂട്ടി ഊണ്. ഈ മെനു അനുസരിച്ച് കുട്ടികൾക്ക് ഭക്ഷണം നൽകാൻ അനുവദിക്കുന്നതോ, ഒരാൾക്ക് പരമാവധി എട്ടു രൂപ. കുട്ടികളുടെ എണ്ണം കൂടിയാൽ ഇതും ഏഴും ആറുമായി കുറയും. ആഴ്ചയിൽ ഒരു കുട്ടിക്ക് കിട്ടുന്ന നാൽപ്പതു രൂപയിൽ പാലിനും മുട്ടക്കും മാത്രം 24 രൂപ ചെവലാകും. ബാക്കി പതിനാറു രൂപ വച്ചാണ് അഞ്ചു ദിവസം കറികളുണ്ടാക്കേണ്ടത്. ഗ്യാസിനും സാധനങ്ങളെത്തിക്കാനുള്ള ചെലവും കഴിഞ്ഞാൽ ബാക്കിയുള്ളത് ഒരാഴ്ടത്തേക്ക് രണ്ടു രൂപ. 2016 ൽ നിശ്ചയിച്ചതാണ് ഈ തുക. ഇതിനു ശേഷം സാധനങ്ങൾക്കും ഗ്യാസിനുമൊക്കെയ വില ഇരട്ടിയോളമായി.
ഗണിതശാസ്ത്ര വൈഭവമുള്ള വിദ്യാർത്ഥികളെ കാത്ത് മാത്തമാറ്റിക്കൽ ഒളിംപ്യാഡ്
ഗണിതശാസ്‌ത്രവൈഭവമുള്ള വിദ്യാർഥികളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഗണിതത്തിലെ ബൗദ്ധികമത്സരമാണ് മാത്തമാറ്റിക്കൽ ഒളിംപ്യാഡ്. രാജ്യാന്തര ഒളിംപ്യാഡിൽ നമ്മുടെ രാജ്യത്തെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും അതിലൂടെ ഗണിത ശാസ്ത്ര മേഖലയിൽ ആകർഷക കരിയറിനുള്ള സാധ്യതകളൊരുക്കുകയും ചെയ്യുന്നമാത്തമാറ്റിക്കൽ ഒളിംപ്യാഡിൽ സെക്കൻഡറി - ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കാണ്, പങ്കെടുക്കാനവസരം.രാജ്യാന്തര മാത്തമാറ്റിക്കൽ ഒളിംപ്യാഡിനു മുന്നോടിയായുള്ള പരീക്ഷയാണ് , ഇന്ത്യൻ ഒളിംപ്യാഡ് ക്വാളിഫയർ ഇൻ മാത്തമാറ്റിക്സ് (ഐ.ഒ.ക്യു.എം. - 2022–23).8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് (കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുൾപ്പടെ) നടത്തപ്പെടുന്ന ഐ.ഒ.ക്യു.എം. - 2022–23 പരീക്ഷക്കുള്ള അപേക്ഷ സമർപ്പണത്തിന്, സെപ്റ്റംബർ 8 വരെ സമയമുണ്ട്.
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി
സെപ്റ്റംബർ 20 മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം തിരുവനന്തപുരം/കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി. മിഷൻ ട്രസ്റ്റിൽ നിന്നും ഒന്ന് മുതൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ സെപ്റ്റംബർ 14ന് വൈകിട്ട് അഞ്ചുവരെയും, 10 രൂപ പിഴയോടെ 16ന് വൈകിട്ട് അഞ്ചുവരെയും സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡി യും ഈ തീയതിക്കകം പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ www.ghmct.org യിൽ ലഭിക്കും.
സ്‌പോട്ട് അഡ്മിഷൻ
പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ (സി.എഫ്.ആർ.ഡി) കീഴിൽ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്‌സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സ് (എം.ജി യൂണിവേഴ്‌സിറ്റി അഫിലിയേഷൻ) മാനേജ്‌മെന്റ് ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളിൽ സെപ്റ്റംബർ രണ്ടിനു രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0468 2240047, 9846585609.
ബാച്ച്‌ലർ ഓഫ് ഡിസൈൻ
ബാച്ച്‌ലർ ഓഫ് ഡിസൈൻ-2022 കോഴ്‌സിലേക്ക് ആദ്യഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ടോക്കൺ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30 വരെ നീട്ടി. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടില്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ട. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം സെപ്റ്റംബർ ഒന്നിന് വൈകിട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
മഹാത്മാഗാന്ധി സർവ്വകലാശാല
കരാർ നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയിൽ ഒരു വർഷത്തേക്ക് താൽക്കാലിക/ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈഴവ/ ബില്ലവ/ തീയ്യ വിഭാഗത്തിലുള്ള ഒഴിവിലേക്ക് ബി.എസ്.സി., എം.എൽ.ടി. യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രതിമാസം 20000 രൂപയാണ് വേതനം.താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചം, അധികയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 15 നകം ഡെപ്യൂട്ടി രജിസ്ട്രാർ II (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം - 686560 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
പരീക്ഷാ ഫലം
2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്്.എസ്. എം.എസ്.സി. സൈക്കോളജി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് എം.ജി.യു ഇന്നൊവേഷൻ ഫൗണ്ടേഷന്റെ സാങ്കേതിക സഹായം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീന് ലേണിംഗ്, ആർട്ടിഫിഷ്യൽ ന്യറൽ നെറ്റ്‌വർക്കിങ്, എഫ്.പി.ജി.എ., സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, മൊബൈൽ ആന്റ് വെബ് ആപ്ലിക്കേഷനുകൾ, നാനോ ടെക്‌നോളജി, ബയോ ഇൻഫർമാറ്റിക്‌സ് ഡ്രഗ് ഡിസൈൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് വെർച്വൽ ആയും നേരിട്ടും എം.ജി.യു. ഇന്നൊവേഷൻ ഫൗണ്ടേഷന്റെ സാങ്കേതിക സഹായം എത്തിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലകളിൽ നിന്നുള്ള വ്യവസായ സ്ഥാപനങ്ങളുടെയും വിദഗ്ദരുടെയും മാർഗ്ഗനിർദ്ദേശങ്ങളും പരിശീലനവും ഫൗണ്ടേഷൻ മുഖേന ലഭ്യമാക്കും.
പി.ജി./ബി.എഡ് ഏകജാലകം: പ്രത്യേക അലോട്ട്‌മെന്റിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ
പി.ജി./ബി.എഡ് ഏകജാലകത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള പ്രത്യേക അലോട്‌മെന്റിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം സെപ്റ്റംബർ മൂന്ന് വരെ ലഭ്യമായിരിക്കും.ഒന്ന് മുതൽ മൂന്നു വരെയുള്ള അലോട്‌മെന്റുകളിൽ, ലഭിച്ച അലോട്‌മെന്റുകളിൽ തൃപ്തരല്ലാത്തവർക്കും നിലവിൽ അലോട്‌മെന്റ് ലഭിക്കാത്തവർക്കും അലോട്‌മെന്റ് ലഭിച്ചിട്ട് വിവിധ കാരണങ്ങളാൽ റിജെക്ട് ആയിപ്പോയവർക്കുമുൾപ്പടെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട എല്ലാ വിഭാഗം അപേക്ഷകർക്കും പ്രത്യേക അലോട്‌മെന്റിൽ അപേക്ഷിക്കാം.
പി.ജി. പ്രോഗ്രാമിലേക്കുള്ള അപേക്ഷ തീയതി നീട്ടി
മഹാത്മാഗാന്ധി സർവകലാശാലയുടെയും കണ്ണൂർ സർവകലാശാലയുടെയും സംയുക്ത പി ജി പ്രോഗ്രാം ആയ എം.എസ്.സി. ഫിസിക്‌സ് (നാനോസയൻസ് ആന്റ് നാനോടെക്‌നോളജി)/ എം.എസ്.സി. കെമിസ്ട്രി (നാനോസയൻസ് ആന്റ് നാനോടെക്‌നോളജി) കോഴ്‌സിലേക്ക് സെപ്റ്റംബർ അഞ്ച് വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.എച്ച്.എം. (2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - സപ്ലിമെന്ററി - ന്യു സ്‌കീം) (2014 മുതൽ 2019 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി / 2013 അഡ്മിഷൻ - മെഴ്‌സി ചാൻസ് - ഓൾഡ് സ്‌കീം) ആഗസ്റ്റ് 2022 ന്റെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 12 മുതൽ 14 വരെ പാലാ, സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയിൽ വച്ച് നടത്തും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. ഇംഗ്ലീഷ് (പ്രൈവറ്റ്) സപ്ലിമെന്ററി / മെഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം 2015 അഡ്മിഷന് മുൻപള്ളവർക്ക് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടും 2015 അഡ്മിഷൻ മുതലുള്ളവർക്ക് ഓൺലൈനായും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
ലഹരിക്കെതിരെ എം.ജി. സർവ്വകലാശാല ഏകദിന ശില്പശാലകൾ സംഘടിപ്പിക്കുന്നു
മഹാത്മഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട്‌മെൻറ് ഓഫ് സ്റ്റുഡന്റ് സർവ്വീസസിന്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ 'ഞാൻ മാറുന്നു എന്നിലൂടെ സമൂഹവും' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന എന്ന ഏകദിന ശില്പശാലയുടെ ഉദ്ഘാടനം മാന്നാനം കെ.ഇ കോളേജിൽ വച്ച് മഹാത്മ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ് നിർവ്വഹിച്ചു. വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തികളിലും അതുവഴി സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്താനും അവയെ നേരിടാനുള്ള പരിഹാരമാർഗ്ഗങ്ങളെന്തെന്നു ചിന്തിക്കാനുമാണീ ഏകദിന ശില്പശാല ലക്ഷ്യം വയ്ക്കുന്നത്.
എം.ജി. യിൽ ബിരുദ സർട്ടിഫിക്കറ്റ് അപേക്ഷ തീർപ്പാക്കൽ സെപ്റ്റംബർ രണ്ടിന്
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിനായി ഒരു സ്‌പെഷ്യൽ ഡ്രൈവ് സർവ്വകലാശാല ആരംഭിച്ചിരുന്നു. പോരായ്മകളില്ലാത്ത അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാവുന്നില്ല എന്നതിനാൽ അപേക്ഷകർ ഇനിയും പോരായ്മകൾ പരിഹരിക്കാത്ത അപേക്ഷകൾക്ക് വേണ്ടിയാണ് സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നത്.
0 comments: