നമ്മുടെ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കായി നിരവധി ക്ഷേമ പദ്ധതികള്‍ നിലവിലുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പ്രഗതി സ്‌കോളര്‍ഷിപ്പ് പദ്ധതി. സാങ്കേതിക വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ പുരോഗതിക്ക് സഹായം നല്‍കുന്നതിന് ലക്ഷ്യമിട്ട് എ ഐ സി ടി ഇ നടപ്പാക്കുന്ന പദ്ധതി ആണിത്. സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യം കൂടി മനസില്‍ കണ്ട് കൊണ്ടാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ ഭാഗമാകുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും ആത്മവിശ്വാസവും കൊണ്ട് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് വിദ്യാഭ്യാസം എന്നതില്‍ ആര്‍ക്കും തര്‍ക്കസമുണ്ടാകില്ല. അതിനാല്‍ സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക വഴി യുവതികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരാനും വിജയകരമായ ഭാവിക്ക് തയ്യാറെടുക്കാനും അവസരം നല്‍കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ആരൊക്കെയാണ് പ്രഗതി സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അര്‍ഹര്‍?
പെണ്‍കുട്ടി ബിരുദതല കോഴ്സിന്റെ ഒന്നാം വര്‍ഷത്തിലോ രണ്ടാം വര്‍ഷത്തിലോ അതാത് വര്‍ഷത്തെ എ ഐ സി ടി ഇ അംഗീകൃത സ്ഥാപനത്തില്‍ ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടിയിരിക്കണം. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് വരെ ഇതിന് അര്‍ഹതയുണ്ട്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കൂടരുത്. അധികാരികള്‍ നല്‍കുന്ന സാധുവായ വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
സ്‌കോളര്‍ഷിപ്പ് തുക
ഈ സ്‌കീമിന് കീഴില്‍ പ്രതിവര്‍ഷം മൊത്തം 5000 സ്‌കോളര്‍ഷിപ്പുകള്‍ നീക്കി വെച്ചിരിക്കുന്നു. പ്രതിവര്‍ഷം 50000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക.ഡിഗ്രി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി 4 വര്‍ഷവും ഡിപ്ലോമ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 3 വര്‍ഷവും ആണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. കോളേജ് ഫീസ് അടയ്ക്കുന്നതിനും കമ്പ്യൂട്ടര്‍, സ്റ്റേഷനറികള്‍, പുസ്തകങ്ങള്‍, ഉപകരണങ്ങള്‍ വാങ്ങുന്നതിനും തുക ഉപയോഗിക്കാം.
എങ്ങനെ അപേക്ഷിക്കാം ?
ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ (https://scholarships.gov.in ) ഓണ്‍ലൈനായി വേണം അപേക്ഷ നല്‍കാന്‍. അപേക്ഷ പഠിക്കുന്ന സ്ഥാപനം പരിശോധിച്ച് ഉറപ്പിക്കണം. അതാത് സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഈ അപേക്ഷകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും. സ്‌കോളര്‍ഷിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് എ ഐ സി ടി ഇ വെബ്‌സൈറ്റ് ( https://www.aicte-india.org/) സന്ദര്‍ശിക്കുക.
0 comments: