ഹയർ സെക്കണ്ടറി ,വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശത്തിനുള്ള അപേക്ഷ ജൂൺ 02 മുതൽ ആരംഭിക്കുന്നതായിരിക്കും ,ഹയർ സെക്കണ്ടറി ഒന്നാം വർഷത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾ https://hscap.kerala.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയും ,വൊക്കേഷണൽ ഒന്നാം വർഷ അപേക്ഷ നൽകുന്ന വിദ്യാർഥികൾ https://vhscap.kerala.gov.in/vhse_cms/index.php എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയും ആണ് അപേക്ഷ സമർപ്പിക്കേണ്ടത്
ജൂൺ 02 മുതൽ ജൂൺ 09 വരെയാണ് ഒന്നാം വർഷ അപേക്ഷ സമർപ്പിക്കാനുള്ള തിയ്യതി ,അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ജൂൺ 13 ന് ട്രയൽ അലോട്ട്മെന്റ് ആരംഭിക്കുന്നതായിരിക്കും ആദ്യ അലോട്ട്മെന്റ് ജൂൺ 19 നു പ്രസിദ്ധീകരിക്കും ,മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ 1 ന് അവസാനിക്കും ,മുഖ്യ ഘട്ടം കഴിഞ്ഞാൽ ജൂലൈ 05 തിയ്യതിയോട് കൂടെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും
മുഖ്യ ഘട്ടം കഴിഞ്ഞാൽ അവശേഷിക്കുന്ന സീറ്റ് വാക്കൻസിയിൽ സ്കൂൾ കോഴ്സ് കോമ്പിനേഷൻ ട്രാൻസ്ഫെറും,Supplementary അപേക്ഷ ആരംഭിക്കും ഓഗസ്റ്റ് 04 തിയ്യതിയോട് കൂടെ പ്രവേശന നടപടികൾ അവസാനിക്കും .ജൂൺ 07 മുതൽ 14 വരെ say പരീക്ഷ നടത്തും
0 comments: