2023, ജൂലൈ 26, ബുധനാഴ്‌ച

വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികൾക്ക് 20 ലക്ഷം രൂപ വരെ പ്രവാസി പുനരധിവാസ വായ്പ പദ്ധതി

 

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നോർക്ക റൂട്സുമായി ചേർന്ന് നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ പ്രവാസി പുരരധിവാസ വായ്പാ പദ്ധതിയിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ തൊഴിൽ രഹിതരും, 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം.  ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ  തെരെഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം.അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും കോർപ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

0 comments: