2023, ജൂലൈ 26, ബുധനാഴ്‌ച

പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 1.5 ലക്ഷം രൂപ വരെ ലഭിക്കുന്ന കോട്ടക്ക് കന്യാ സ്കോളർഷിപ് അപേക്ഷ ആരംഭിച്ചു-Kotak Kanya Scholarship Program 2023- Application Process

 

സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി കൊട്ടക് മഹീന്ദ്ര ഗ്രൂപ്പ് കമ്പനികളുടെയും കൊട്ടക് എജ്യുക്കേഷൻ ഫൗണ്ടേഷന്റെയും സഹകരണത്തോടെയുള്ള സിഎസ്ആർ പദ്ധതിയാണ് കൊട്ടക് കന്യ സ്കോളർഷിപ്പ്. 12-ാം ക്ലാസിനുശേഷം പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതപഠനത്തിന് പ്രാപ്തരാക്കുന്നതിന് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതാണ് ഈ സ്കോളർഷിപ്പ് . NAAC/NIRF അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടുകളിൽ  പ്രൊഫഷണൽ ബിരുദ കോഴ്‌സുകൾ (എഞ്ചിനീയറിംഗ്, എംബിബിഎസ്, ആർക്കിടെക്ചർ, ഡിസൈൻ, ഇന്റഗ്രേറ്റഡ് എൽഎൽബി മുതലായവ ഉൾപ്പെടെ) പഠിക്കുന്ന പെൺകുട്ടികൾക്കു സ്കോളർഷിപ്പ് നൽകും. അവരുടെ ബിരുദം (ഡിഗ്രി) പൂർത്തിയാകുന്നതുവരെ അവരുടെ വിദ്യാഭ്യാസ ചെലവുകൾക്കായി പ്രതിവർഷം 1.5 ലക്ഷം ലഭിക്കും 

Official Notification-https://kotakeducation.org/

യോഗ്യത:

 • പെൺകുട്ടികൾക്കായി മാത്രം 
 • പ്രൊഫഷണൽ കോഴ്സുകളിൽ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് പ്രവേശനം നേടിയ യോഗ്യതയുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
 • പ്രൊഫഷണൽ കോഴ്സുകളിൽ എഞ്ചിനീയറിംഗ്, എംബിബിഎസ്, ആർക്കിടെക്ചർ, ഡിസൈൻ, ഇന്റഗ്രേറ്റഡ് എൽഎൽബി തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകൾ ഉൾപ്പെടുന്നു.
 • അപേക്ഷകർ അവരുടെ 12 -ാം ക്ലാസ് ബോർഡ് പരീക്ഷകളിൽ 85% ൽ കൂടുതൽ മാർക്ക് നേടിയിരിക്കണം.
 • എല്ലാ കുടുംബ സ്രോതസ്സുകളിൽ നിന്നും വാർഷിക കുടുംബ വരുമാനം 6 ലക്ഷം രൂപയോ അതിൽ കുറവോ ആയിരിക്കണം.

സ്കോളർഷിപ് തുക 

പ്രതിവർഷം 1.5 ലക്ഷം രൂപ വരെ 

 സമർപ്പിക്കേണ്ട രേഖകൾ 

 • മുൻ യോഗ്യതാ പരീക്ഷയുടെ മാർക്ക് ഷീറ്റ് (ക്ലാസ് 12)
 • മാതാപിതാക്കളുടെ/രക്ഷാകർത്താക്കളുടെ  വരുമാന തെളിവ്
 • ഫീസ് ഘടന (2023-24 അധ്യയന വർഷത്തേക്കുള്ള)
 • കോളേജിൽ നിന്നുള്ള ബോണഫൈഡ്  സർട്ടിഫിക്കറ്റ്
 • കോളേജ് സീറ്റ് അലോക്കേഷൻ രേഖ
 • കോളേജ് പ്രവേശന പരീക്ഷയുടെ സ്കോർ കാർഡ്
 • ആധാർ കാർഡ്
 • ബാങ്ക് പാസ്ബുക്ക്
 • പാസ്പോർട്ട് സൈസ് ഫോട്ടോ
 • വൈകല്യ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
 • മാതാപിതാക്കളുടെ മരണ സർട്ടിഫിക്കറ്റ് (അനാഥരായ  വിദ്യാർത്ഥികൾക്ക് മാത്രം ബാധകം )

അപേക്ഷിക്കേണ്ട അവസാന തീയതി: 30-09-2023

എങ്ങനെ അപേക്ഷിക്കാം 

 • ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

 • ശേഷം നിങ്ങൾക് താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജ് ഓപ്പൺ ആകും അതിൽ  Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക തുടർന്നു വരുന്ന പേജിൽ Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയുക ,ശേഷം വിദ്യാർത്ഥിയുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക തുടർന്നു വരുന്ന പേജിൽ വിദ്യാർത്ഥിയുടെ പേരും ഇമെയിലും പാസ്സ്‌വേർഡും നൽകി രജിസ്റ്റർ ചെയുക ,ശേഷം വിദ്യാർത്ഥി നൽകിയ മൊബൈൽ നമ്പറും ,പാസ്സ്‌വേർഡും ഉപയോഗിച്ച ലോഗിൻ ചെയ്യുക ശേഷം Start Application എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക 


തുടർന്നു വരുന്ന പേജിൽ വിദ്യാർത്ഥിയുടെ യോഗ്യത പരിശോധിച്ച് Check Eligibility ക്ലിക്ക് ചെയ്യുക 


തുടർന്നു വരുന്ന അപേക്ഷ വളരെ കൃത്യതയോടെ പൂരിപ്പിച്ച് അപേക്ഷ Submit ചെയ്യുക ,

വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ റദ്ദ് ചെയ്യുന്നതായിരിക്കും

അപേക്ഷയുമായി ബന്ധപ്പെട്ട തുടർന്നുള്ള വിവരങ്ങൾ വിദ്യാർത്ഥികളക്ക് ഇമെയിൽ വഴിയും ,മൊബൈൽ ഫോണിൽ SMS വഴിയും ലഭിക്കുന്നതായിരിക്കും ,വിദ്യാർത്ഥികളുടെ യോഗ്യത പരിശോധിച്ച് അർഹരാകുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതായിരിക്കും 

അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കമന്റ് ചെയ്യാവുന്നതാണ് 


അപേക്ഷിക്കേണ്ട അവസാന തീയതി: 30-09-2023


0 comments: