2023, ജൂലൈ 26, ബുധനാഴ്‌ച

പ്ലസ് വൺ സ്കൂൾ , കോഴ്സ് ട്രാൻസ്ഫർ അപേക്ഷ ജൂലൈ 29 മുതൽ ജൂലൈ 31 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം ,ആർക്കൊക്കെ അപേക്ഷിക്കാം -Plus One School Course Transfer Application Process

 


പ്ലസ് വൺ പ്രവേശനം നേടിയവർക്ക് സ്കൂൾ–കോംബിനേഷൻ മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്മെന്റിന് 29 മുതൽ അപേക്ഷിക്കാം. അവസാന തിയ്യതി ജൂലൈ 31 .അതിനുശേഷം ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്കുള്ള മൂന്നാം സപ്ലിമെന്ററി അലോട്മെന്റും ഉണ്ടാകും.രണ്ടാം സപ്ലിമെന്ററി പ്രവേശനത്തിനുശേഷം ഒഴിവുള്ള സീറ്റുകൾക്കൊപ്പം അധികമായി അനുവദിച്ച ബാച്ചുകളും കൂടി ഉൾപ്പെടുത്തിയാണ് ഇനിയുള്ള അലോട്മെന്റുകൾ. 

സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ നല്കുന്നതെങ്ങനെ?

ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക്  ജില്ലക്കകത്ത് സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള  സ്‌കൂൾ മാറ്റത്തിനോ, സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ അഡ്മിഷൻ പോർട്ടലിലെ ക്യാൻഡിഡേറ്റ് ലോഗിനിൽ  നൽകിയിരിക്കുന്ന https://hscap.kerala.gov.in/ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ജൂലൈ 29ന് ഉച്ചക്ക് രണ്ട് മണി മുതൽ ജൂലൈ 31ന് വൈകിട്ട് 4 മണി വരെ അപേക്ഷിക്കാവുന്നതാണ്

സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

മുൻഗണനാ ക്രമത്തിലാണ് ഓപ്ഷൻ നൽകേണ്ടത്. ഒന്നിലധികം സ്‌കൂളുകളും കോമ്പിനേഷനുകളും ഓപ്‌ഷനിൽ ഉൾപ്പെടുത്താവുന്നതാണ്. അഡ്മിഷൻ പോർട്ടലിൽ നൽകിയിരിക്കുന്ന വേക്കൻസി പരിശോധിച്ച്‌ ഓപ്ഷൻ നൽകുമ്പോൾ അവ ഉൾപെടുത്താൻ ശ്രമിക്കുക. മാറ്റം ആഗ്രഹിക്കുന്ന ‌സ്കൂൾ/കോമ്പിനേഷനിൽ നിലവിൽ ഒഴിവില്ലെങ്കിലും അപേക്ഷിക്കാവുന്നതാണ്. ട്രാൻസ്ഫർ അലോട്ട്മെന്റിൽ മാറ്റം ലഭിച്ചാൽ നിർബന്ധമായും പുതിയ ഓപ്ഷനിലേക്ക് മാറണം.

ഒന്നാം ഓപ്ഷനിൽ പ്രവേശനം നേടിയവർ, വിഭിന്ന ശേഷി വിഭാഗത്തിൽ(IED Admission)  പ്രവേശനം നേടിയവർ എന്നിവർക്ക് ട്രാൻസ്ഫർ അപേക്ഷിക്കാൻ സാധിക്കുകയില്ല. സ്പോർട്സ് ക്വാട്ട, കമ്മ്യൂണിറ്റി  ക്വാട്ട, മാനേജ്‌മന്റ്  ക്വാട്ട, അൺ എയ്ഡഡ്  ക്വാട്ട എന്നിവയിൽ പ്രവേശനം നേടിയവരും അപേക്ഷിക്കാൻ അർഹരല്ല.

മുൻഗണന  ക്രമത്തിൽ അപേക്ഷ നൽകേണ്ട രീതി പരിശോധിക്കാം 


  • നിലവിൽ നിങ്ങൾക്ക് കിട്ടിയ സ്കൂളിൽ തന്നെ മറ്റൊരു കോഴ്സ് ആണ് നിങ്ങൾക് വേണ്ടത് എങ്കിൽ ഒന്നാമത്തെ ഓപ്ഷൻ ആയിട്ട് ഇപ്പോൾ കിട്ടിയ സ്കൂളും / അവിടെ പഠിക്കാൻ താല്പര്യമുള്ള കോഴ്സ് കോഡും നൽകുക 
  • ഇനി നിങ്ങൾക് മറ്റൊരു സ്കൂളിൽ ഇപ്പോൾ കിട്ടിയ കോഴ്സ് ആണ് വേണ്ടത് എങ്കിൽ ഒന്നാമത്തെ ഓപ്ഷൻ ആയിട്ട് ഏത് സ്കൂളിലാണോ പഠിക്കാൻ താല്പര്യം ആ സ്കൂളിൻറെ കോഡും / പഠിക്കാൻ താല്പര്യമുള്ള ഇപ്പോൾ കിട്ടിയ കോഴ്സ് കോഡ് നൽകുക 

ഗോവർണ്മെന്റ് ഔദ്യോഗിക അറിയിപ്പ് നിർബന്ധമായും വിദ്യാർഥികൾ ഡൌൺലോഡ് ചെയ്ത് വായിച്ചു നോക്കുക -Download

Government Official Notification-Download

Plus One School/course Combination Transfer Application Website-https://hscap.kerala.gov.in/

പുതുതായി അനുവദിച്ച 97 താൽക്കാലിക ബാച്ചുകളിൽ വിവിധ ജില്ലകളിലെ കോംബിനേഷൻ തിരിച്ചുള്ള കണക്ക്: 

പാലക്കാട്– സയൻസ് 2, ഹ്യുമാനിറ്റീസ് 2.  ∙ കോഴിക്കോട്– സയൻസ് 2, ഹ്യുമാനിറ്റീസ് 5, കൊമേഴ്സ് 4.  ∙ മലപ്പുറം– സയൻസ് 4, ഹ്യുമാനിറ്റീസ് 32, കൊമേഴ്സ് 17.  ∙ വയനാട്– ഹ്യുമാനിറ്റീസ് 4.  ∙ കണ്ണൂർ സയൻസ് 4, ഹ്യുമാനിറ്റീസ് 3, കൊമേഴ്സ് 3.  കാസർകോട് സയൻസ് 7. ഹ്യുമാനിറ്റീസ് 6, കൊമേഴ്സ് 2. 

സംസ്ഥാനത്ത് ഏറ്റവും കുറവ് അപേക്ഷകരുള്ള ജില്ലകളിലൊന്നാണ് വയനാടെങ്കിലും ആദിവാസി മേഖലയിലുൾപ്പെടെ കുട്ടികൾക്ക് സമീപത്തുള്ള സ്കൂളിൽ തന്നെ പഠിക്കാൻ സൗകര്യം ഒരുക്കാനാണ് അധികബാച്ചുകൾ അനുവദിച്ചിരിക്കുന്നത്.നല്ലൂർനാട് ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കൽപറ്റ ഗവ. മോഡൽ റസി‍ഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ നേരത്തെ വദിച്ച താൽക്കാലിക ഹ്യുമാനിറ്റീസ് ബാച്ചുകൾ ഈ വർഷവും തുടരുന്നുണ്ട്. ഇതിനു പുറമേയാണ് 4 ബാച്ചുകൾ കൂടി താൽക്കാലികമായി അനുവദിച്ചത്. 

0 comments: