ഹയർ സെക്കൻഡറി പരീക്ഷയിൽ പുനർമൂല്യനിർണയത്തിനു ശേഷം മാർക്കിൽ വ്യത്യാസമുണ്ടായ വിദ്യാർഥികൾ സർട്ടിഫിക്കറ്റ് പുതുക്കി ലഭിക്കാനായി നെട്ടോട്ടത്തിൽ. വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷയ്ക്കൊപ്പം അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുമെന്നതിനാൽ പുതുക്കിയ സർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാൻ പലരും തിരുവനന്തപുരത്തു ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ടെത്തുകയാണ്. പുനർമൂല്യനിർണയത്തിന്റെ ഫലം വരുന്നതിനു തൊട്ടുമുൻപ്, ആദ്യ ഫലമനുസരിച്ചുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നിരുന്നു. മാർക്കിൽ വ്യത്യാസം വന്നവർക്കു പുതിയ മാർക്ക് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ലഭിക്കാൻ പഴയ സർട്ടിഫിക്കറ്റ് സ്കൂളിലെത്തി സറണ്ടർ ചെയ്യണം. സ്കൂൾ വഴി അപേക്ഷിച്ചു സർട്ടിഫിക്കറ്റ് എത്താൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നതിനാലാണ് പലരും ഡയറക്ടറേറ്റിൽ നേരിട്ടെത്തുന്നത്.
2023, ഓഗസ്റ്റ് 1, ചൊവ്വാഴ്ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (277)
- Scholarship High school (94)
- Text Book & Exam Point (92)
0 comments: