പ്രഫഷനലുകൾക്കു ബി ടെക്, ബിഇ കോഴ്സുകൾ പഠിക്കാൻ അവസരമൊരുങ്ങുന്നു. കോഴ്സ് ആരംഭിക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) അപേക്ഷ ക്ഷണിച്ചു. ഈവനിങ് കോഴ്സ് മാതൃകയിൽ ഉൾപ്പെടെ പഠനസംവിധാനം ഒരുക്കുമെന്നാണു വിവരം.സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരത്തിൽ 3 കോഴ്സുകൾക്ക് അനുമതി നൽകും. ഓരോ കോഴ്സിനും 30 വീതം സീറ്റ് അനുവദിക്കും. ഒരു ബാച്ചിൽ 10 പ്രഫഷനലുകളെങ്കിലും ഉണ്ടെങ്കിലേ കോഴ്സ് തുടങ്ങൂ. ഇവ റഗുലർ കോഴ്സുകളായിരിക്കും. സ്ഥാപനങ്ങളുടെയും വിദ്യാർഥികളുടെയും സൗകര്യം പരിഗണിച്ചാകും രൂപകൽപന ചെയ്യുക. സമയക്രമം, പാഠ്യപദ്ധതി ഇവയെല്ലാം ഇതനുസരിച്ചു സജ്ജീകരിക്കും. സാമ്പത്തിക പ്രതിസന്ധിയും മറ്റും കാരണം എൻജിനീയറിങ് സ്വപ്നം പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് പുതിയ സംവസംവിധാനം നേട്ടമാകുമെന്നാണു വിശദീകരണം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അനുമതിയും ആവശ്യമാണ്.
0 comments: