പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയ്ക്ക് പരിഹാരം നല്കിക്കൊണ്ട് 97 താല്‍ക്കാലിക ബാച്ചുകള്‍ കൂടി അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി.വടക്കന്‍ ജില്ലകളില്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.താല്‍ക്കാലിക ബാച്ചുകളില്‍ ഏറ്റവും കൂടുതല്‍ കിട്ടുക മലപ്പുറത്തിനാണ്. 53 ബാച്ചുകളാണ് പുതിയതായി മലപ്പുറത്തിന് കിട്ടുക. പാലക്കാട് (നാല്), കോഴിക്കോട് (11), കാസര്‍ഗോഡ് (15) കണ്ണൂര്‍ (10) വയനാട് (നാല്) എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.
ഈ വര്‍ഷം സംസ്ഥാനത്ത് രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിച്ചത് 24,701 പേരാണ്. ഇതില്‍ 9882 പേരും മലപ്പുറം ജില്ലയിലുള്ളവരാണ്. ഉയര്‍ന്ന മാര്‍ക്ക് കിട്ടിയിട്ടും സീറ്റുലഭിക്കാത്ത സ്ഥിതിയില്‍ പലരും വേറെ കോഴ്‌സുകള്‍ക്കും മറ്റും പോയിരുന്നു. ആദ്യ സപ്ലിമെന്ററി അലോട്മെന്റില്‍ മലപ്പുറത്ത് 19,956 അപേക്ഷകരുണ്ടായിരുന്നു. സീറ്റുകിട്ടിയത് 6005 പേര്‍ക്കുമാത്രം. 13,951 പേരാണ് പുറത്തായത്.
രണ്ടാം അലോട്ട്‌മെന്റു് കഴിഞ്ഞ് 8000 ത്തോളം കുട്ടികള്‍ ഇപ്പോഴും സീറ്റ് കിട്ടാത്ത സ്ഥിതിയുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി പരിഹരിക്കാന്‍ 97 താല്‍ക്കാലിക ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പും നേരത്തേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
0 comments: