2023, ഓഗസ്റ്റ് 2, ബുധനാഴ്‌ച

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ജാഗ്രതെ; വാട്സ്‌ആപ്പിലൂടെ വിരങ്ങള്‍ ചോര്‍ത്തപ്പെട്ടേക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

 


ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്പുകളില്‍ ഒന്നാണ് വാട്സ്‌ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പിന് ഇന്ത്യയിലും നിരവധി ഉപഭോക്താക്കള്‍ ഉണ്ട്.എന്നാല്‍ ഈ ഡിജിറ്റല്‍ ലോകത്ത് ഇപ്പോള്‍ നിരവധി തട്ടിപ്പുകളും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തികളും വാട്സ്‌ആപ്പ് വഴി നടക്കുന്നുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മെസേജിങ് ആപ്പുകള്‍ സുരക്ഷിതമല്ലെന്നും വിവിരങ്ങള്‍ ചോര്‍ത്തുന്നവയുമാണെന്ന തരത്തില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും പുറത്തുവരാറുണ്ട്. ഇത്തരത്തില്‍ വാട്സ്‌ആപ്പില്‍ നിന്ന് ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താൻ സഹായിക്കുന്ന ഒരു ആപ്പിനെ കുറിച്ച്‌ പരിജയപ്പെടാം. സേഫ് ചാറ്റ് എന്നാണ് ഈ ആപ്പിന്റെ പേര്. ഇത് ഒരു ആൻഡ്രോയിഡ് ആപ്പ് ആണ്. നിങ്ങളുടെ ഫോണില്‍ ഈ ആപ്പ് ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ആപ്പ് അണ്‍ഇൻസ്റ്റാള്‍ ചെയ്യാൻ ശ്രമിക്കുക.

അല്ലാത്ത പക്ഷം നിങ്ങളുടെ വാട്സ്‌ആപ്പില്‍ നിന്നും മറ്റ് ആപ്പുകളില്‍ നിന്നും നിങ്ങളുടെ വിവരങ്ങള്‍ ചോരാൻ സാധ്യത ഉണ്ട്. സേഫ് ചാറ്റില്‍ സ്‌പൈവെയര്‍ മാല്‍വെയര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവയുടെ സഹായത്താല്‍ ഹാക്കര്‍മാര്‍ നിങ്ങളുടെ ഫോണില്‍ നിന്ന് നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ അടക്കം മോഷ്ടിക്കും. കോള്‍ ലോഗുകള്‍, ടെക്‌സ്‌റ്റുകള്‍, ജിപിഎസ് ലൊക്കേഷനുകള്‍ എന്നിവയുള്‍പ്പെടെ പല സെൻസിറ്റീവ് വിഷയങ്ങളും ഇവര്‍ക്ക് ചോര്‍ത്താൻ സാധിക്കും.

ടെലിഗ്രാം, സിഗ്നല്‍, വാട്ട്‌സ്‌ആപ്പ്, വൈബര്‍, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ തുടങ്ങിയ ആപ്പുകളെ ടാര്‍ഗെറ്റ് ചെയ്യുന്ന കവര്‍ലം എന്ന എന്നതിന്റെ ഒരു വകഭേദമാണ് ഈ മാല്‍വെയര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബഹാമുട്ട് എന്ന ഇന്ത്യൻ APT ഹാക്കിംഗ് ഗ്രൂപ്പാണ് ഈ മാല്‍വെയര്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് സൂചന. വാട്ട്‌സ്‌ആപ്പിലെ സ്പിയര്‍- ഫിഷിംഗ് സന്ദേശങ്ങളെ ലക്ഷ്യം വെച്ചാണ് ഇവര്‍ ഇതിന് രൂപം നല്‍കിയിരിക്കുന്നത്.

ഇന്ത്യക്ക് പുറമെ ഇന്ത്യയിലെ അയല്‍ രാജ്യങ്ങളിലെ ഉപഭോക്താക്കളെയും ഈ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ ഫോണുകളില്‍ നിന്ന് ഇത്തരം മാല്‍വെയറുകള്‍ എങ്ങനെ ഡാറ്റകള്‍ മോഷ്ടിക്കുന്നു എന്ന് പരിശോധിക്കാം. ആദ്യം സേഫ് ചാറ്റ് ആപ്പ് ഒരു സുരക്ഷിതമായ ആപ്പാണെന്ന് ഉപഭോക്താക്കളെ ഹാക്കര്‍മാര്‍ തെറ്റിദ്ധരിക്കുപ്പിക്കുന്നു. പിന്നീട് ഇവിരെക്കൊണ്ട് ആപ്പ് ഇൻസ്റ്റാള്‍ ചെയ്യിപ്പിക്കാൻ ശ്രമിക്കുന്നു.ശേഷം ആപ്പ് ഇൻസ്റ്റാള്‌‍ ആയിക്കഴിഞ്ഞാല്‍ ആപ്പിന്റെ പ്രവര്‍ത്തനത്തിനായി ഉപഭോക്താക്കളോട് ഇവരുടെ കോണ്‍ടാക്‌റ്റ് ലിസ്‌റ്റ്, എസ്‌എംഎസ്, കോള്‍ ലോഗുകള്‍, ജിപിഎസ് ലൊക്കേഷൻ ഡാറ്റ എന്നിവയുടെ അക്സസ് ആവിശ്യപ്പെടുന്നു. ഉപഭോക്താക്കള്‍ ഈ ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പോലും ഉപഭോക്താക്കള്‍ അറിയാതെ തന്നെ പശ്ചാത്തലത്തില്‍ ഈ ആപ്പ് പ്രവര്‍ത്തിക്കുന്നതാണ്. സേഫ് ചാറ്റ് ഉപഭോക്താക്കളുടെ മറ്റ് മെസേജിങ് ആപ്പുകളെ ട്രാക്ക് ചെയ്യുന്നുമുണ്ട്. ഇവിടങ്ങളില്‍ നിന്ന് മീഡിയാ ഫയലുകളും ശേഖരിക്കുന്നു.

പിന്നീട് മോഷ്ടിച്ച ഡാറ്റകള്‍ ഇവര്‍ എൻക്രിപ്റ്റ് ചെയ്യുകയും ഹാക്കര്‍മാരുടെ സെര്‍വറിലേക്ക് അയക്കുകയും ചെയ്യുന്നു. പിന്നീട് ഈ ഡാറ്റകള്‍ വെച്ച്‌ ഹാക്കര്‍മാര്‍ക്ക് ഉപഭോക്കളെ ലക്ഷ്യം വെക്കാനും ആരംഭിക്കും. ഇന്നത്തെ കാലത്ത് സൈബര്‍ ആക്രമണങ്ങള്‍ പതിവാണെങ്കിലും ഇവയില്‍ ജാഗ്രത പാലിക്കാൻ ഉപഭോക്താക്കള്‍ ശ്രമിക്കേണ്ടതാണ്. ഇതിനായി അല്‍പം മുൻകരുതലുകള്‍ സ്വീകരിക്കുന്നതും ഉപകാരം ചെയ്യുന്നതാണ്. ഉപഭോക്താക്കള്‍ സ്വീതകരിക്കേണ്ട മുൻകരുതലുകള്‍ എന്താല്ലാമാണെന്ന് പരിശോധിക്കാം.

ഇതുപോലുള്ള ആപ്പുള്‍ അണ്‍ ഇൻസ്റ്റാള്‍ ചെയ്യുക എന്നതാണ് ആദ്യത്തെ മുൻ കരുതല്‍ ഇതിന് പുറമെ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുമ്ബോള്‍ വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം ഇൻസ്റ്റാള്‍ ചെയ്യുക. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ തുടങ്ങിയ ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ ശ്രമിക്കുക. ഇവക്ക് പുറമെ നിന്ന് ഇൻസ്റ്റാള്‍ ചെയ്യുന്ന ആപ്പുകളില്‍ മാല്‍വെയറുകള്‍ ഉണ്ടാകാൻ സാധ്യത ഉണ്ട്.

ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്തതിന് ശേഷം ആപ്പിന് നല്‍കുന്ന അനുമതികള്‍ പരിശോധിക്കുക. അനാവശ്യ അനുമതികള്‍ അഭ്യര്‍ത്ഥിക്കുന്ന ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യാതെ ഇരിക്കുക. ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഫോണിന്റെ സോഫ്റ്റുവെയറുകളും ആപ്പുകള്‍ എപ്പോഴും അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കുക. ഫോണിന്റെ സുരക്ഷ ശക്തിപ്പെടുത്താൻ അപ്ഡേറ്റുകള്‍ സഹായിക്കുന്നതാണ്. ആന്റ് വൈറസുകള്‍ അല്ലേങ്കില്‍ സുരക്ഷാ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുന്നതും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹരിക്കാൻ സഹായിക്കുന്നതാണ്.

0 comments: