2023, ഓഗസ്റ്റ് 2, ബുധനാഴ്‌ച

ഷാര്‍ജയില്‍ ബിരുദപഠനത്തിന് 2000 സ്കോളര്‍ഷിപ്പുകള്‍

 

ഷാര്‍ജ: 2023-24 അകാദമിക വര്‍ഷം ഷാര്‍ജയിലെ വിവിധ സര്‍വകലാശാലകളില്‍ ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2000 സ്കോളര്‍ഷിപ്പുകള്‍ക്ക് ഷാര്‍ജ ഭരണാധികാരി സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നല്‍കി.യൂനിവേഴ്സിറ്റി ഓഫ് ഷാര്‍ജ, അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ഷാര്‍ജ എന്നിവിടങ്ങളില്‍ ബിരുദ പഠനത്തിനായി 1,600 സ്കോളര്‍ഷിപ്പാണ് അനുവദിച്ചത്. കല്‍ബയില്‍ നിന്നുള്ള 70 കുട്ടികള്‍ക്ക് ഉള്‍പ്പെടെ യൂനിവേഴ്സിറ്റി ഓഫ് ഖോര്‍ഫുക്കാനില്‍ ബിരുദ പഠനത്തിനായി 305 സ്കോളര്‍ഷിപ്പിനും അനുമതി നല്‍കിയിട്ടുണ്ട്.

ഈ കുട്ടികളെ സ്കോളര്‍ഷിപ്പോടെ തന്നെ യൂനിവേഴ്സിറ്റി ഓഫ് കല്‍ബയിലേക്ക് മാറ്റും. അതോടൊപ്പം യൂനിവേഴ്സിറ്റി ഓഫ് കല്‍ബയിലെ വിദ്യാര്‍ഥികള്‍ക്കായി 100 സ്കോളര്‍ഷിപ്പിനും ഷാര്‍ജ ഭരണാധികാരി അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, സ്കോളര്‍ഷിപ്പിനായുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി പുറത്തുവിട്ടിട്ടില്ല.

0 comments: