2023, ഓഗസ്റ്റ് 12, ശനിയാഴ്‌ച

കേരളത്തിലെ 9 ,10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 4000 രൂപ ലഭിക്കുന്ന സ്കോളർഷിപ്-Pre-Metric Scholarship 2023-Application Process,

 


സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്‍പത് പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന  പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു.അപേക്ഷകർക്കും, വിദ്യാലയ അധികൃതർക്കുമുള്ള പൊതുനിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലറാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. 2023-24 അദ്ധ്യയന വർഷം വിദ്യാര്‍ത്ഥികള്‍ അപേക്ഷ സ്കൂളിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 16 ആണ്. സ്കൂളുകള്‍ 2023 സെപ്റ്റംബര്‍ 30ന് മുമ്പ് ഡാറ്റാ എൻട്രി പൂർത്തീകരിക്കണം. അടുത്ത വര്‍ഷം മുതല്‍ (2024-25 അദ്ധ്യയന വർഷം മുതൽ) ജൂലൈ 15 നകം വിദ്യാർത്ഥികൾ അപേക്ഷ സ്കൂളിൽ സമർപ്പിക്കേണ്ടതും, സ്കൂൾ അധികൃതർ ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന ജൂലൈ 31 നകം ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ടതുമാണെന്നും അറിയിച്ചിട്ടുണ്ട്.

സമാന രീതിയിലുള്ള സ്കോളര്‍ഷിപ്പ് പദ്ധതി നിലവിലുള്ളതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടതില്ല. കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ള OBC,EBC/EWS (Economically Backward Classes/Economically Weaker Sections) വിഭാഗങ്ങള്‍ക്കാണ് അപേക്ഷിക്കാനുള്ള അവസരം.  വിശദ വിവരങ്ങൾ www.bcdd.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ:  0474 2914417. ഇമെയിൽ: bcddklm@gmail.com

സ്കോളർഷിപ്പ് തുക 

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആധാർ സീഡഡ് ബാങ്ക് അക്കൗണ്ടിലേക്ക് 4000 രൂപ സ്കോളർഷിപ്പ് ലഭിക്കും

അപേക്ഷകൾ ഉള്ള നിർദ്ദേശങ്ങൾ

  • സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 9 , 10 വരെ ക്ലാസുകളിൽ പഠിക്കുന്ന OBC,EBC/EWS (Economically Backward Classes /Economically Weaker Sections EBC/EWS (Economically Backward Classes /Economically Weaker Sections –ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുന്നത്
  • സമാന രീതിയിലുള്ള സ്കോളര്‍ഷിപ്പ് പദ്ധതി നിലവിലുള്ളതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടതില്ല.
  • അർഹരായ വിദ്യർത്ഥികൾ  www.bcdd.kerala.gov.in വെബ്‌സൈറ്റിൽ നിന്ന് അപേക്ഷഫോം ഡൌൺലോഡ് ചെയ്തെടുത്തു അത് പൂരിപ്പിച്ച ശേഷം പ്രധാന അധ്യാപകന് സെപ്തംബർ 16 നകം സമർപ്പിക്കണം '
  • നിർദ്ദേശങ്ങൾ പൂർണ്ണമായും വായിച്ചതിന് ശേഷം മാത്രം അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതാണ്. 
  • രക്ഷിതാവിൻറെ വാർഷിക വരുമാനം 250000 രൂപയിൽ അധികരിക്കരുത്. വാർഷികവരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസിൽ നിന്നും ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
  • സ്കൂൾ പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും, പിന്നീട് മതപരിവർത്തനം നടത്തിയിട്ടുള്ളവരും അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നു താമസിക്കുന്ന അപേക്ഷകരുടെ കാര്യത്തിൽ റെവന്യൂ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സ്വീകരിക്കുകയുള്ളൂ 
  •  അപേക്ഷിക്കുന്ന എല്ലാ  വിദ്യാർഥികൾക്കും സ്കോളർഷിപ്പ് ലഭ്യമാവണമെന്നില്ല. ലഭ്യമായ ഫണ്ടിനനുസരിച്ച് ഉയർന്ന അക്കാദമിക മികവ്/ താഴ്ന്ന വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതാണ്.
  •  തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിയുടെ സ്കോളർഷിപ്പ് തുക ആധാറുമായി സ്വീഡ് ചെയ്ത  ബാങ്ക് അക്കൗണ്ടിലേക്കാണ്  വിതരണം ചെയ്യുന്നത്. ആധാർ ലിങ്കിംഗ് &ആധാർ സ്വീഡിങ് എന്നിവ രണ്ടും വ്യത്യസ്ത നടപടി ക്രമങ്ങളാണ് .ബാങ്ക് അക്കൗണ്ട് ആധാർ ലിങ്കിംഗ് ചെയ്തതുകൊണ്ട്   ആധാർ സ്വീഡിങ്  നടക്കണമെന്നില്ല .ആയതിനാൽ സ്കോളർഷിപ്പിനായി അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും അവരവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിർബന്ധമായും ആധാർ സ്വീഡിങ്  പരിശോധിക്കണം 
  • അവസാന തീയതിക്ക് ശേഷം ലഭിക്കുന്നതോ, അപൂർണമോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല
ഗവണ്മെന്റ് ഔദ്യോഗിക അറിയിപ്പ് മുഴുവൻ വിദ്യാർത്ഥികളും ഡൗൺലോഡ് ചെയ്യുക-Download




അപേക്ഷ ഫോം-Download

അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കമന്റ് ചെയ്യാവുന്നത് 

0 comments: