2023, ഓഗസ്റ്റ് 29, ചൊവ്വാഴ്ച

മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ മരണപ്പെടുകയോ ,അല്ലങ്കിൽ രണ്ടു പേരും മരണപ്പെടുകയോ ചെയ്തവരുടെ മകൾക്ക് 24000/- രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്പ്-


മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ മരണപ്പെടുകയോ ,അല്ലങ്കിൽ രണ്ടു പേരും മരണപ്പെടുകയോ ചെയ്തവരുടെ മക്കൾക്ക് 24000 രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ് ,വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് വേണ്ടി സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്കോളർഷിപ് ആണ് ജ്യോതി പ്രകാശ് സ്കോളർഷിപ് ,2023 -2024 വര്ഷത്തിലേക്കുള്ള അപേക്ഷ ആരംഭിച്ചു ,വിദ്യാർത്ഥികൾക്ക് ഒക്ടോബർ 3 വരെ ഓൺലൈൻ ആയിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ് ,എങ്ങനെ അപേക്ഷിക്കാം ,ആർക്കൊക്കെ അപേക്ഷിക്കാം ,അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ എല്ലാം ചുവടെ നൽകുന്നു 


അപേക്ഷിക്കാൻ വേണ്ട യോഗ്യത

 • മാതാപിതാക്കളിൽ ഒരാൾ മരണപ്പെടുകയോ ,അല്ലങ്കിൽ രണ്ടു പേരും മരണപ്പെടുകയോ ചെയ്തവരുടെ മക്കൾ ആയിരിക്കണം 
 • അപേക്ഷിക്കുന്ന വിദ്യാർത്ഥി നിലവിൽ 9 ക്ലാസ് മുതൽ പിജി വരെ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം 
 • മുമ്പത്തെ വാർഷിക പരീക്ഷക്ക് 55%മുകളിൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥി ആയിരിക്കണം 
 • കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
 • നിലവിൽ ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം 

സ്കോളർഷിപ് തുക 

 • 9 ക്ലാസ് മുതൽ പ്ലസ് ടു വരെ വർഷത്തിൽ 15000 രൂപ ലഭിക്കും 
 • ഡിഗ്രി വിദ്യാർത്ഥികൾക്ക് വർഷത്തിൽ 18000 രൂപ ലഭിക്കും 
 • പിജി വിദ്യാർത്ഥികൾക്ക് 24000 രൂപ ലഭിക്കും 
ആവിശ്യമായ രേഖകൾ 

 • വിദ്യാർത്ഥിയുടെ ആധാർ കാർഡ് 
 • മുമ്പത്തെ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് 
 • വരുമാന സർട്ടിഫിക്കറ്റ് ,കഴിഞ്ഞ 6 മാസത്തിനുള്ളിൽ എടുത്തത് 
 • പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ 
 • നിലവിൽ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിലെ അഡ്മിഷൻ ലെറ്റർ 
 • ഈ വർഷം അടച്ച ഫീസ് രസീത് 
 • മരണ സെര്ടിഫിക്കറ്റിന്റെ പകർപ്പ് 
എങ്ങനെ വീട്ടിൽ നിന്ന് അപേക്ഷിക്കാം 


ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

തുടർന്നു വരുന്ന പേജിൽ Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയുക ,ശേഷം വിദ്യാർത്ഥിയുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക തുടർന്നു വരുന്ന പേജിൽ വിദ്യാർത്ഥിയുടെ പേരും ഇമെയിലും പാസ്സ്‌വേർഡും നൽകി രജിസ്റ്റർ ചെയുക ,ശേഷം വിദ്യാർത്ഥി നൽകിയ മൊബൈൽ നമ്പറും ,പാസ്സ്‌വേർഡും ഉപയോഗിച്ച ലോഗിൻ ചെയ്യുക 

ശേഷം Start Application എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക 

തുടർന്നു വരുന്ന പേജിൽ വിദ്യാർത്ഥിയുടെ യോഗ്യത പരിശോധിച്ച് Check Eligibility ക്ലിക്ക് ചെയ്യുക 
തുടർന്നു വരുന്ന അപേക്ഷ വളരെ കൃത്യതയോടെ പൂരിപ്പിച്ച് അപേക്ഷ Submit ചെയ്യുക ,

വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ റദ്ദ് ചെയ്യുന്നതായിരിക്കും

അപേക്ഷയുമായി ബന്ധപ്പെട്ട തുടർന്നുള്ള വിവരങ്ങൾ വിദ്യാർത്ഥികളക്ക് ഇമെയിൽ വഴിയും ,മൊബൈൽ ഫോണിൽ SMS വഴിയും ലഭിക്കുന്നതായിരിക്കും ,വിദ്യാർത്ഥികളുടെ യോഗ്യത പരിശോധിച്ച് അർഹരാകുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതായിരിക്കും 

അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കമന്റ് ചെയ്യാവുന്നതാണ് 

0 comments: